For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗന്ദര്യമേകും മേക്കപ്പ് ടിപ്പുകള്‍

By Viji Joseph
|

തിളക്കമാര്‍ന്ന സുന്ദരമായ ചര്‍മ്മം ഏതൊരു സ്ത്രീയുടേയും സമ്പത്താണ്. എന്നാല്‍ മേക്കപ്പൊന്നുമില്ലാതെ പരസ്യങ്ങളില്‍ കാണുന്നത് പോലെ ചര്‍മ്മസൗന്ദര്യം സ്വന്തമാക്കുക എന്നത് അസാധ്യമെന്നാവും പലരും കരുതുതുന്നത്. ചര്‍മ്മം വൃത്തിയായും പുതുമയോടെയും സംരക്ഷിച്ചാല്‍ ആകര്‍ഷകത്വം ലഭിക്കുമെങ്കിലും മേക്കപ്പ് ചെയ്താല്‍ കൂടുതല്‍ ശോഭ നേടാനാവും. ചര്‍മ്മത്തിന് സൗന്ദര്യവും നിങ്ങളെ സുന്ദരിയുമാക്കുന്ന മേക്കപ്പ് രീതികളെ പരിചയപ്പെടാം.

<strong>തടി കുറയ്ക്കാന്‍ വസ്ത്രവും മേയ്ക്കപ്പും</strong>തടി കുറയ്ക്കാന്‍ വസ്ത്രവും മേയ്ക്കപ്പും

Makeup Tips to Make your Skin Glow

1. പ്രൈമര്‍ - മുഖത്തിന് സ്വഭാവിക തിളക്കം ലഭിക്കാന്‍ ആദ്യം വേണ്ടത് മുഖത്ത് ഒരു പ്രൈമര്‍ ഉപയോഗിക്കുക എന്നതാണ്. ഇതിന് ഒരു മോയ്സ്ചറൈസറോ, ലോഷനോ ഉപയോഗിക്കാം. മുഖത്തെ വരകളും പാടുകളും മായ്ക്കുക, മുഖചര്‍മ്മത്തെ മിനുസപ്പെടുത്തുക, കട്ടികുറഞ്ഞ ഒരു മോയ്സചറൈസര്‍ ഉപയോഗിച്ച് മുഖത്ത് ആവരണം നല്കുക എന്നിവയൊക്കെ ഇതിന്‍റെ ലക്ഷ്യങ്ങളില്‍ പെടുന്നു. പലരും മേക്കപ്പ് നേരിട്ട് ഉപയോഗിക്കും. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്ക് അത് ആകെ ഇളകി വൃത്തികേടായിട്ടുണ്ടാകും. ഒരു പ്രൈമര്‍ മുഖത്തും കഴുത്തിലും തേക്കുന്നത് വഴി മേക്കപ്പ് ഇളകിപ്പോകുന്നത് തടയാനാവും. മേക്കപ്പ് ഏറെ സമയത്തേക്ക് നിലനിര്‍ത്താന്‍ പ്രൈമര്‍ സഹായിക്കും.

2. ബേസ് കോട്ട് - പ്രൈമര്‍ മുഖത്തിന്‍റെ എല്ലാഭാഗത്തും എത്തിയെന്നുറപ്പാക്കാന്‍ വിരല്‍ത്തുമ്പത്ത് പ്രൈമറെടുത്ത് മുഖത്തിന്‍റെ പല ഭാഗങ്ങളില്‍ തൊട്ട ശേഷം മുഴുവനായും തേച്ചുപിടിപ്പിക്കുക. പല തരത്തിലുള്ള ഫൗണ്ടേഷനുകള്‍ വിപണിയില്‍ ലഭ്യമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍ കരുത്തുള്ള എസ്.പി.എഫ് അടങ്ങിയ ക്രീമുകള്‍ വേണം ഉപയോഗിക്കാന്‍.

3. കണ്‍സീലര്‍ - പ്രൈമര്‍ മുഖത്ത് നിന്ന് പ്രായത്തിന്‍റേതായ ഏറെ അടയാളങ്ങളെ മായ്ക്കും. എന്നാല്‍ ഒരു കണ്‍സീലര്‍ അതിലേറെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ്. പ്രൈമറുപയോഗിച്ച് മറയ്ക്കാനാകാത്ത പാടുകളെ മറയ്ക്കാന്‍ കണ്‍സീലറിനാകും. കണ്‍തടങ്ങളിലെ കറുത്തപാടുകള്‍, ചുവന്ന പാടുകള്‍, മുഖക്കുരുവിന്‍റെ കലകള്‍ എന്നിവയൊക്കെ ഇതുപയോഗിച്ച് മറയ്ക്കാം. ട്യൂബിലും, സ്റ്റിക്കായുമൊക്കെ ഇവ ലഭ്യമാണ്. അതുപോലെ ക്രീം രൂപത്തിലും ഉറച്ച രൂപത്തിലും ഇവ ലഭിക്കും. പരീക്ഷിച്ച് നോക്കിയ ശേഷം ഇവ വാങ്ങാം.

4. പൗഡര്‍ - മേക്കപ്പിന്‍റെ അവസാനത്തെ പടിയെന്നത് മുഖത്ത് പൗഡര്‍ പൂശുകയാണ്. ചര്‍മ്മത്തിന് മിനുക്കവും ഉറപ്പും കിട്ടാന്‍ പൗഡര്‍ പൂശുന്നത് സഹായിക്കും. മാത്രമല്ല സ്വഭാവികമായ കാഴ്ചയും നല്കും. ഇത് വഴി നിങ്ങള്‍ മേക്കപ്പിട്ടിട്ടുണ്ടെന്ന് ആരും പെട്ടന്ന് മനസിലാക്കുകയില്ല. ശ്രദ്ധിക്കേ​ണ്ടുന്ന കാര്യം പൗഡറിന്‍റെ ഇനമാണ്. ലൂസ് പൗഡര്‍, പ്രസ്സ്ഡ് പൗഡര്‍ എന്നിങ്ങനെ രണ്ടിനമുണ്ട്. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഇനം തെരഞ്ഞെടുക്കുക.

മേക്കപ്പിടുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. അനേകം നിര്‍മ്മാതാക്കള്‍ മേക്കപ്പ് ഉത്പന്നങ്ങളുമായി വിപണിയില്‍ സജീവമായുണ്ട്. എന്നാല്‍ ഇവ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് അവ പല തരത്തിലുള്ള ചര്‍മ്മങ്ങളില്‍ പരീക്ഷിക്കപ്പെട്ടവയാണെന്നും, ദോഷങ്ങളുണ്ടാക്കില്ലെന്നും ഉറപ്പ് വരുത്തണം. അങ്ങനെ ബുദ്ധിപൂര്‍വ്വമായ നീക്കത്തിലൂടെ നിങ്ങള്‍ക്ക് സുന്ദരിയാവാം.

English summary

Makeup Tips to Make your Skin Glow

Beautiful, glowing skin is an asset for any woman. And, even though we women think that we can nurture that amazing skin without makeup and look just like the airbrushed models, we have it registered in the back of our minds that it is not possible without makeup.
Story first published: Thursday, January 16, 2014, 14:03 [IST]
X
Desktop Bottom Promotion