For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേക്കപ്പ് കൂടുതല്‍ സമയം നിലനിര്‍ത്താം !

By Super
|

മുഖസൗന്ദര്യത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മേക്കപ്പ് ഉപയോഗിക്കുന്നത് നല്ല ആശയമാണ്. എന്നാല്‍ ജോലിത്തിരക്കുള്ള ദിവസങ്ങളില്‍ മുഖം കഴുകുമ്പോഴും വേഗത്തില്‍ മങ്ങുന്ന സാഹചര്യത്തിലും മേക്കപ്പിന് വലിയ ഫലം ലഭിക്കില്ല. മേക്കപ്പ് വേഗത്തില്‍ നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ചര്‍മ്മം ഉരിക്കല്‍ അഥവാ എക്സ്ഫോലിയേഷന്‍

1. ചര്‍മ്മം ഉരിക്കല്‍ അഥവാ എക്സ്ഫോലിയേഷന്‍

മേക്കപ്പിടുമ്പോള്‍ ചര്‍മ്മം വൃത്തിയും ആരോഗ്യവുമുള്ള സ്ഥിതിയിലായിരിക്കണം. ചര്‍മ്മം ഉരിക്കല്‍ വഴി മൃതകോശങ്ങള്‍ നീക്കം ചെയ്യാനാവും. ഇതിന് മൈക്രോ ബീഡുകളുള്ള സ്ക്രബ്ബുകളോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം.

2. എണ്ണമയം കുറയ്ക്കലും മോയ്ചറൈസേഷനും

2. എണ്ണമയം കുറയ്ക്കലും മോയ്ചറൈസേഷനും

ചര്‍മ്മത്തിന് നനവ് നല്കുന്നത് മേക്കപ്പ് വരളുന്നതും അടരുകളായി മാറുന്നതും തടയും. എന്നാല്‍ എണ്ണയടങ്ങാത്ത, എണ്ണമയം നീക്കം ചെയ്യാന്‍‌ സഹായിക്കുന്നതും നനവ് നല്കുന്നതുമായ ഒരു ലോഷന്‍ ഇതിനായി ഉപയോഗിക്കാം.

3. പ്രൈമര്‍

3. പ്രൈമര്‍

മേക്കപ്പിനും ചര്‍മ്മത്തിനും ഇടയില്‍ ഒരു പാളി സൃഷ്ടിക്കാനും മേക്കപ്പ് നിലനിര്‍ത്താനും പ്രൈമര്‍ സഹായിക്കും. ജലാംശം നല്കുന്ന, സിലിക്കണ്‍ അടങ്ങാത്ത പ്രൈമറുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

4. ഫൗണ്ടേഷന്‍

4. ഫൗണ്ടേഷന്‍

ഇടത്തരം കവറേജ് നല്കുന്ന ഒരു ഫൗണ്ടേഷന്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് നിറഭേദമുണ്ടെങ്കില്‍ അല്ലെങ്കില്‍ എന്തെങ്കിലും പാടുകളുണ്ടെങ്കില്‍ ഫൗണ്ടേഷന് മുമ്പായി ഒരു കണ്‍സീലര്‍ ഉപയോഗിക്കുക. പാടുകള്‍ മാത്രം മറയുന്ന തരത്തില്‍ വേണം കണ്‍സീലര്‍ ഉപയോഗിക്കാന്‍. ഇത് മുഖത്ത് മുഴുവന്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. ബി.ബി ക്രീമുകളോ, കണ്‍സീലര്‍ മുഖത്ത് മുഴുവന്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിന് പകരം മീഡീയം അല്ലെങ്കില്‍ മുഴുവന്‍ കവറേജ് ഫൗണ്ടേഷന്‍ നല്കുന്നതാണ് ഉചിതം. എന്നാല്‍ മേക്കപ്പ് ഉപയോഗിക്കേണ്ടാത്ത വിധത്തില്‍ നിറമുള്ള ചര്‍മ്മമാണ് നിങ്ങളുടേതെങ്കില്‍ മുഴുവനായും ഫൗണ്ടേഷനോ, ബി.ബി ക്രീമോ ഉപയോഗിക്കാം.

5. പൗഡര്‍

5. പൗഡര്‍

ദിവസം മുഴുവന്‍ എണ്ണമയമുള്ള ടി-സോണ്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ പൗഡര്‍ മികച്ച മാര്‍ഗ്ഗമാണ്. എണ്ണമയം തടയാന്‍ കഴിവുള്ള ഒരു പൗഡര്‍ ഫൗണ്ടേഷന്‍ ഉറയ്ക്കാനായി ഉപയോഗിക്കുന്നതാണ് സുതാര്യമായ പൗഡറിനേക്കാള്‍ നല്ലത്. കണ്ണിന് താഴെയുള്ള ഫൗണ്ടേഷന്‍ ഉറപ്പിക്കാന്‍ ഒരു പൗഡര്‍ പഫ് ഉപയോഗിക്കുക. എന്നാല്‍ ദിവസത്തിന്‍റെ ബാക്കി സമയത്ത് ഒരു വലിയ പൗഡര്‍ ബ്രഷ് ഉപയോഗിക്കാം.

6. ക്രീം ഫോര്‍മുലകളും കവിളിനുള്ള പൗഡറും

6. ക്രീം ഫോര്‍മുലകളും കവിളിനുള്ള പൗഡറും

കവിളില്‍ ക്രീം ഫോര്‍മുലകള്‍ തയ്യാറാക്കി ഉപയോഗിക്കുകയും അതേ ഷേഡിലുള്ള പൗഡറും ഉപയോഗിക്കുക. ഇത് ഒരേ നിറം നിലനിര്‍ത്താന്‍ സഹായിക്കും.

7. വാട്ടര്‍ പ്രൂഫ് ഐ ലൈനറുകളും ക്രീം ഐഷാഡോകളും

7. വാട്ടര്‍ പ്രൂഫ് ഐ ലൈനറുകളും ക്രീം ഐഷാഡോകളും

കണ്ണില്‍ വാട്ടര്‍ പ്രൂഫ് ഐ ലൈനറുകളും മസ്കാരയും ഉപയോഗിക്കുക, പ്രത്യേകിച്ച് മഴക്കാലത്ത്. കണ്ണില്‍ മങ്ങാത്ത ക്രീം ഷാഡോകള്‍ ഉപയോഗിക്കാം. മേബെല്ലിന്‍ കമ്പനിക്ക് വ്യത്യസ്ഥമായ നിറങ്ങളുള്ള അനേകം വാട്ടര്‍ പ്രൂഫ് ഐ ഷാഡോകളുണ്ട്. ഇവ വിലയിലും മിതമായവയാണ്.

8. ചുണ്ടിന്‍റെ നനവ്

8. ചുണ്ടിന്‍റെ നനവ്

ചുണ്ടിലെ നിറം വേഗത്തില്‍ മങ്ങുകയും ഉണങ്ങുകയും ചെയ്യുന്നതാണ്. ഇത് ഒഴിവാക്കാന്‍ ഒരു ലിപ് ലൈനര്‍ അല്ലെങ്കില്‍ ലിപ് സ്റ്റെയിന്‍ ഉപയോഗിച്ച ശേഷം ലിപ്സ്റ്റിക്ക് പുരട്ടുക. ഒരു മോയ്ചറൈസറും ചുണ്ട് വരളാനിടയാക്കാത്ത ഫോര്‍മുലയും ഉപയോഗിക്കാം.

9. ചര്‍മ്മത്തെ ഉണങ്ങിയ

9. ചര്‍മ്മത്തെ ഉണങ്ങിയ

നിലയിലും എണ്ണമയമില്ലാതെയും നിലനിര്‍ത്താന്‍ ഏതാനും ടിഷ്യുപേപ്പറുകളും പൗഡര്‍ പഫും കയ്യില്‍ കരുതുക. ചര്‍മ്മം ഉണക്കാനായി അമര്‍ത്തി ഉരക്കാതെ മൃദുവായി തിരുമ്മുക.

English summary

9 Tips For Long Lasting Make Up

It’s great to have your facial features defined with some stunning make-up. It’s not quite ideal when it washes out or fades away in no time, while you are out dealing with a hectic day. We tell you how you can ensure your make-up lasts longer, saving yourself from looking worn out just within a few hours.
Story first published: Friday, September 12, 2014, 14:40 [IST]
X
Desktop Bottom Promotion