For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേക്കപ്പ് സാധനങ്ങള്‍ മാറ്റാറായോ?

By Super
|

മേക്കപ്പ് സാധനങ്ങള്‍ മാറ്റാന്‍ സമയമായെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളേതെന്ന് നിങ്ങള്‍ക്കറിയാമോ? കാലാവധി കഴിഞ്ഞ മേക്കപ്പ് സാധനങ്ങള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ചര്‍മ്മത്തില്‍ കുരുക്കളുണ്ടാകാനും, അലര്‍ജിക്കും കാരണമാകുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതുണ്ട്.

പിങ്ക് ഷേഡ് ലിപ്സ്റ്റിക്കുകള്‍ കാണൂ

മേക്കപ്പ് സാധനങ്ങള്‍ക്ക് ചെറുതല്ലാത്ത ആയുസ്സാണുള്ളതെങ്കിലും അവ മാറാനായോ എന്ന് നീരീക്ഷണം വഴി മനസിലാക്കാം. ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനും പ്രശ്നങ്ങള്‍ ഒഴിവാക്കാനുമാകും.

1. മാസങ്ങളായി ഉപയോഗിക്കുന്നവ

1. മാസങ്ങളായി ഉപയോഗിക്കുന്നവ

'എവരിഡേ ഹെല്‍ത്തിലെ'വിദഗ്ദരുടെ അഭിപ്രായപ്രകാരം ചില സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ആയുസ് ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്നതാണ്. എന്നാല്‍ കണ്ണിനുള്ള മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ രണ്ട് മൂന്ന് മാസത്തിലേറെ ഉപയോഗിക്കരുത്. ഇവ ഉപയോഗിക്കുന്നത് കണ്ണിന് അണുബാധയുണ്ടാകാന്‍ കാരണമാകും. മസ്കാരക്ക് കുറഞ്ഞ ആയുസ് മാത്രമേയുള്ളൂ. അതിനാല്‍ തന്നെ ഇവയുടെ പാക്കറ്റ് തുറന്നാല്‍‌ ഏറെക്കാലത്തേക്ക് ഉപയോഗിക്കരുത്. പാക്കറ്റിന് മേലെ ഉപയോഗിച്ച് തുടങ്ങിയ തിയ്യതി രേഖപ്പെടുത്തുകയും രണ്ട് മാസമാകുമ്പോളേക്കും അത് ഒഴിവാക്കുകയും ചെയ്യുക.

2. ഗന്ധം

2. ഗന്ധം

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് വ്യത്യസ്ഥമായ ഗന്ധം അനുഭവപ്പെടുന്നുവെങ്കില്‍ അത് ഒഴിവാക്കുക. പൗഡര്‍, ലിക്വിഡ് ഉത്പന്നങ്ങള്‍ക്ക് ഇത് ഒരേ പോലെ ബാധകമാണ്. കാലപ്പഴക്കത്താല്‍ ഇവ ബാക്ടീരിയകളുടെ ആവാസകേന്ദ്രമാവുകയും ഉപയോഗിച്ചാല്‍ ചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍ക്കും അണുബാധക്കും കാരണമാവുകയും ചെയ്യും. ഉപയോഗിക്കുന്നതിന് മുമ്പായി ഗന്ധത്തില്‍ മാറ്റമുണ്ടോ എന്ന് പരിശോധിക്കുക.

3. ഘടന

3. ഘടന

ക്രീമിയായ ലിപ്സ്റ്റിക് വൃത്തികേടായി തോന്നുകയും, ഐ ലൈനര്‍ ഉപയോഗിക്കുമ്പോള്‍ സ്മൂത്ത്നെസ് ലഭിക്കുന്നുമില്ലെങ്കില്‍ അവ ഉപേക്ഷിക്കുക. ഇവയുടെ ഘടനയില്‍ മാറ്റം വരുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. ചിലപ്പോള്‍ ഇവ ചെറിയ പ്രശ്നങ്ങള്‍ മാത്രമുണ്ടാക്കുന്നുവെങ്കില്‍ മറ്റ് ചിലപ്പോള്‍ കൂടുതല്‍ കുഴപ്പക്കാരാകും.

4. നിറം മാറ്റം

4. നിറം മാറ്റം

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിറം മാറ്റം അവ ഉപേക്ഷിക്കാന്‍ സമയമായി എന്നതിന്‍റെ സൂചനയാണ്. ലിപ്സ്റ്റിക്കുകള്‍ ആറ് മാസം കൂടുമ്പോള്‍ മാറ്റേണ്ടതുണ്ട്. കാലപ്പഴക്കം മൂലം ഇവയില്‍ ബാക്ടീരിയകള്‍ വര്‍ദ്ധിക്കുകയും ചുണ്ട് വിണ്ടുകീറുക, അലര്‍ജി എന്നിവയ്ക്കും കാരണമാകാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പല നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കാനുള്ള ഒരവസരമാണ് ഇവ സ്വമേധയാ ഒരുക്കിത്തരുന്നത്.

5. വിഘടനം

5. വിഘടനം

ദ്രാവക രൂപത്തിലുള്ള, ഫൗണ്ടേഷന്‍ പോലുള്ള മേക്കപ്പ് ഉത്പന്നങ്ങളിലാണ് വിഘടിക്കല്‍ കാണുക. അങ്ങനെ കണ്ടാല്‍ അവ ഉപേക്ഷിക്കേണ്ടതുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കും. പഴുപ്പ് ബാധ, മാംസം ജീര്‍ണ്ണിപ്പിക്കുന്ന ബാക്ടീരിയകളുടെ ആക്രമണം എന്നിവ ഇതിനുദാഹരണമാണെന്ന് 'എവരിഡേ ഹെല്‍ത്ത്' പറയുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ മേക്കപ്പ് ഉത്പന്നങ്ങള്‍ വിഘടിപ്പിക്കപ്പെട്ടതായി കണ്ടാല്‍ അത് പരിഹരിക്കാനായി കുലുക്കിയ ശേഷം ഉപയോഗിക്കുന്നത് ഫലപ്രദമാകില്ല. അവ ഉപേക്ഷിച്ച് പുതിയത് വാങ്ങുക.

6. എന്ന് വാങ്ങിയെന്ന് ഓര്‍മ്മയില്ല

6. എന്ന് വാങ്ങിയെന്ന് ഓര്‍മ്മയില്ല

നെയില്‍ പോളിഷ് എന്ന് വാങ്ങിയതാണെന്ന് നിങ്ങള്‍ക്ക് ഓര്‍മ്മ കാണില്ലായിരിക്കാം. എന്നാല്‍ മറ്റ് സാധനങ്ങളുടെ കാര്യവും അങ്ങനെയാണെങ്കില്‍ ഒരു പരിശോധന തന്നെ നടത്തുക. ഐ ഷാഡോ, പെന്‍സിലുകള്‍, ബ്ലഷ്, പോളിഷ് പോലുള്ളവയില്‍ ഏറെ കാലപ്പഴക്കം തോന്നുന്നവ ഒഴിവാക്കുക. ഇവയില്‍ ചിലത് ഒന്നോ രണ്ടോ വര്‍ഷം കേടാകാതെ ഇരിക്കുമെങ്കിലും എത്രകാലമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് എന്ന് ഉറപ്പില്ലെങ്കില്‍ ഒഴിവാക്കുന്നതാണ് ഉചിതം.

7. കാലാവധി തിയ്യതി

7. കാലാവധി തിയ്യതി

മേക്കപ്പ് സാധനത്തില്‍ കാലാവധി തിയ്യതിയുണ്ടെങ്കില്‍ അത് ഒരു നല്ല കാര്യമാണ്. അങ്ങനെയൊന്ന് ഉണ്ടോയെന്ന് നോക്കുക. അത് വഴി കാലവധി സംബന്ധിച്ചുള്ള ഊഹം ഒഴിവാക്കാനാകും. ഉത്പന്നത്തിന്‍റെ ഘടനയില്‍ മാറ്റമോ, നിറം മാറ്റമോ, ഗന്ധ വ്യത്യാസമോ വന്നിട്ടില്ലെങ്കിലും കാലാവധി തിയ്യതി കഴിഞ്ഞാല്‍ ഉപേക്ഷിക്കുക.

English summary

7 Signs It Is Time To Replace Your Make Up

Using old, expired make-up can harm your health, but it can also cause breakouts and other icky skin problems I know you’d rather avoid. Make-up does have a pretty good shelf life, but there are some signs that you need to replace your make-up.
Story first published: Monday, July 28, 2014, 14:11 [IST]
X
Desktop Bottom Promotion