For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐലൈനര്‍ ഇടാന്‍ 6 വഴികള്‍

By Super
|

ആദ്യ നോട്ടത്തില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ശരീരത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്‌ കണ്ണുകള്‍.എല്ലാ പെണ്‍കുട്ടികളും തന്നിലേക്ക്‌ ശ്രദ്ധ ആകര്‍ഷിക്കാന്‍ കണ്ണുകള്‍ പരമാവധി മനോഹരമാക്കാന്‍ ശ്രമിക്കാറുണ്ട്‌.

പെണ്‍കുട്ടികളുടെ ബാഗില്‍ എപ്പോഴും കാണപ്പെടുന്ന അവരുടെ ഏറ്റവും ഇഷ്ടപ്പെടുന്ന മേക്‌അപ്‌ സാധനങ്ങളില്‍ ഒന്നാണ്‌ ഐലൈനര്‍.

ഐലൈനറിന്റെ ഭംഗി എന്നത്‌ അത്‌ ഇടുന്നതിനുള്ള പരിചയവും പൂര്‍ണതയുമാണ്‌.

നിങ്ങള്‍ക്കിത്‌ പല രീതിയില്‍ ഇടാവുന്നതാണ്‌. വളരെ മനോഹരമായി ഐലൈനര്‍ ഇടാന്‍ സഹായിക്കുന്ന ചില വഴികളാണ്‌ ഇവിടെ പങ്കുവയ്‌ക്കുന്നത്‌.


Eye liner

1. ചിറക്‌ പോലെ

ആകര്‍ഷകമായ പൂച്ചക്കണ്ണുകളാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ ശൈലി സ്വീകരിക്കാം. ധൈര്യവും സ്‌ത്രീത്വവും ഇത്‌ വ്യക്തമാക്കും. വളരെ ലളിതമാണ്‌ ഇതിനുള്ള മാര്‍ഗ്ഗം. താഴത്തേതിലും കട്ടിയായി മുകളിലെ കണ്‍പോളയില്‍ ലൈനര്‍ ഇടുക. കണ്ണിന്റെ പുറത്തെ കോണില്‍ നിന്നും നീട്ടി ചിറക്‌ പോലെ വരയ്‌ക്കുന്നത്‌ കണ്ണിന്റെ ആകര്‍ഷകത കൂട്ടും

2. നിറം മങ്ങിപ്പിക്കുക

ഐലനര്‍ ഒരു തവണ ഇട്ടതിന്‌ ശേഷം നിറം മങ്ങിപ്പിക്കുന്നത്‌ ഇപ്പോള്‍ പതിവാണ്‌. കണ്ണിന്റെ ആകര്‍ഷകതയും ആഴവും കൂട്ടാന്‍ ഇത്‌ സഹായിക്കും. രണ്ട്‌ കണ്‍ പോളകളിലും ലൈനര്‍ സാധാരണ രീതിയില്‍ ഇട്ടത്തിന്‌ ശേഷം ചെറുതായി നിറം മങ്ങിപ്പിക്കുക, പ്രത്യേകിച്ച്‌ താഴത്തെ കണ്‍പോളകളും മുകളിലെ കണ്‍പോളകളുടെ കോണുകളിലും. സ്വാഭാവികത തോന്നിപ്പിക്കുന്നതിന്‌ മങ്ങലുള്ളിടത്ത്‌ നേര്‍ത്ത കറുത്ത വരം അല്‌പം വളച്ച്‌ നല്‍കുന്നത്‌ നല്ലതാണ്‌.

3. 360 ഡിഗ്രി

വളര സാധാരണമായ രീതിയാണിത്‌. കണ്ണിന്‌ ചുറ്റും തുല്യമായ രീതിയില്‍ ഐലൈനര്‍ ഇടുന്ന രീതിയാണിത്‌. യാദൃശ്ചികത നല്‍കുന്നതിനും രാത്രി നേരങ്ങളിലും മറ്റും ഇത്‌ അനുയോജ്യമാണ്‌.

4. വ്യത്യസ്‌ത നിറം

വ്യത്യസ്‌ത നിറങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്‌ നിലവിലെ ശൈലി. വെളുപ്പ്‌ അല്ലെങ്കില്‍ മറ്റ്‌ നിറങ്ങള്‍ നേര്‍ത്ത രീതിയില്‍ കണ്‍പോളകള്‍ക്ക്‌ മുകളില്‍ പുരികങ്ങള്‍ക്ക്‌ താഴെയായി നല്‍കുക. പിന്നീട്‌ ഐലൈനര്‍ സാധാരണ രീതിയില്‍ ഇടുക. കാഴ്‌ചയില്‍ വളരെ വ്യത്യാസമായിരിക്കും ഇത്‌ മൂലം ഉണ്ടാകുന്നത്‌.

5. കേക്ക്‌ ഐലൈനര്‍

കേക്ക്‌ ഐലൈനറുകള്‍ 1930 കളിലും 40 കളിലും ഏറെ പ്രശസ്‌തമായിരുന്നു. ഈ പ്രവണത വീണ്ടും മടങ്ങി വന്നിരിക്കുകയാണ്‌. മറ്റ്‌ ശ്രമങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ മുഖത്ത്‌ ധൈര്യം പ്രകടമാകാന്‍ ഇത്‌ സഹായിക്കും. ഐലൈനര്‍ ബ്രഷിന്റെ സഹായത്തോടു കൂടി മാത്രമെ ഇത്‌ ചെയ്യാവു.

6. കണ്ണിന്‌ നിറം നല്‍കുക

വസ്‌ത്രങ്ങളാണെങ്കിലും മേക്‌ അപ്‌ ആണെങ്കിലും എല്ലാ വിഭാഗത്തിലും നിറങ്ങള്‍ക്ക്‌ എല്ലായ്‌പ്പോഴും പ്രാധാന്യമുണ്ട്‌. കറുപ്പിന്‌ മുകളില്‍ നിറമുള്ള ഐലൈനറുകള്‍ ഇടുന്നത്‌ ഇപ്പോള്‍ വളരെ പ്രശസ്‌തമാണ്‌. നിങ്ങള്‍ ധരിക്കുന്ന വസ്‌ത്രത്തിന്‌ ഇണങ്ങുന്ന നിറത്തിലുള്ള ഐലൈനര്‍ ഉപയോഗിക്കുന്നത്‌ കണ്ണുകളുടെ ആകര്‍ഷകത ഉയര്‍ത്തും.

English summary

6 Brilliant Eye Liner Ideas For You To Try This Season

Here are few ideas and tricks that I am sharing with you on how skillfully you can apply it,
Story first published: Tuesday, June 10, 2014, 13:38 [IST]
X
Desktop Bottom Promotion