For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോസ്‌മെറ്റിക്‌സ് വാങ്ങുമ്പോള്‍....

|

സുന്ദരികളല്ലാത്ത സ്ത്രീകളേയും സുന്ദരികളാക്കാന്‍ മേയ്ക്കപ്പിനു കഴിയും. സൂക്ഷിച്ചില്ലെങ്കില്‍ നേരെ മറിച്ചും സംഭവിയ്ക്കാറുമുണ്ട്.

മേയ്ക്കപ്പില്‍ കോസ്‌മെറ്റിക്‌സിന് പ്രധാന സ്ഥാനമുണ്ട്. കൃത്യമായ മേയ്ക്കപ്പ് സാമഗ്രികള്‍ തെരഞ്ഞെടുത്ത് ഉപയോഗിയ്ക്കുകയെന്നത് വളരെ പ്രധാനമാണ്.

ചര്‍മത്തിന്റെ നിറവും തരവും അനുസരിച്ചാണ് കോസ്‌മെറ്റിക്‌സ് തെരഞ്ഞെടുക്കേണ്ടത്. മേയ്ക്കപ്പിന്റെ പൂര്‍ണമായ ഗുണം ലഭിയ്ക്കുവാന്‍ ഇത് അ്ത്യാവശ്യവുമാണ്.

cosmetics

ഫൗണ്ടേഷനാണ് മേയക്കപ്പിലെ ഒരു പ്രധാന കാര്യം. ആദ്യമായി മുഖത്തിടുന്ന മേയ്ക്കപ്പെന്നു വേണമെങ്കില്‍ പറയാം.

ഐവറി, ബേയ്ജ്, ബ്രോണ്‍സ് നിറങ്ങളാണ് പ്രധാനമായും ഫൗണ്ടേഷനുകളില്‍ ലഭിയ്ക്കുക. വെളുത്തവര്‍ക്ക് ഐവറി, ഇരുനിറമുള്ളവര്‍ക്ക് ബെയ്ജ്, കറുത്തവര്‍ക്ക് ബ്രോണ്‍സ് തുടങ്ങിയവയാണ് ഉപയോഗിയ്‌ക്കേണ്ടത്.

അതുപോലെ ഐ ഷാഡോ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിയ്ക്കുക. പിങ്ക്, ബ്രൗണ്‍, ഗോള്‍ഡന്‍ ബ്രൗണ്‍ നിറങ്ങളിലാണ് ഐ ഷാഡോ പ്രധാനമായും ലഭിയ്ക്കുക. ഇതില്‍ പിങ്ക് വെളുത്തവര്‍ക്ക്, ഇരുനിറക്കാര്‍ക്ക് ബ്രൗണ്‍, ഇരുണ്ട നിറക്കാര്‍ക്ക് ഗോള്‍ഡന്‍ ബ്രൗണ്‍ ്എന്നീ രീതികളില്‍ ഉപയോഗിക്കുന്നത് നന്നായിരിയ്ക്കും.

വെളുത്തവര്‍ക്ക് ഇളം പിങ്ക നിറമുള്ള ബ്ലഷര്‍ ഉപയോഗിയ്ക്കാം. ഇരുണ്ട നിറമുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

വെളുത്ത നിറമുള്ളവര്‍ക്ക് പിങ്കിന്റെ വകഭേദനങ്ങളുള്ള ലിപ്‌സ്്റ്റിക് ഉപയോഗിക്കാം. ഇരു നിറക്കാര്‍ക്ക് ബര്‍ഗണ്ടി, ഗ്രേപ്, പ്ലം എന്നിവ വാങ്ങാം. ഇരുണ്ടവര്‍ക്ക് ബ്രൗണ്‍, ചോക്ലേറ്റ് നിറങ്ങള്‍ ചേരും.

ലിപ് ലൈനര്‍ കൊണ്ട് വരഞ്ഞ ശേഷം ലിപ്സ്റ്റിക് ഇടാന്‍ ശ്രദ്ധിയ്ക്കുക.

English summary

Tips Buying Cosmetics

Cosmetics are the basics of makeup secretes. To use cosmetics, it is important to know the basic nature of you skin and colour,
Story first published: Saturday, November 30, 2013, 12:58 [IST]
X
Desktop Bottom Promotion