For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രധാരണവും, കളര്‍ കോമ്പിനേഷനുകളും

By Super
|

വസ്ത്രങ്ങളണിയുമ്പോള്‍ അവയുടെ കളര്‍ കോമ്പിനേഷനുകള്‍ക്ക് മിക്കവരും നല്ല പ്രാധാന്യം നല്കാറുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം നിറത്തിന്‍റെ കാര്യത്തില്‍ യോജിച്ചിരിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. അതുപോലെ സാഹചര്യത്തിനും, കാലാവസ്ഥക്കുമനുസരിച്ചും വസ്ത്രങ്ങളുടെ നിറം തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഇക്കാര്യങ്ങളില്‍ എങ്ങനെ ശ്രദ്ധിക്കാമെന്ന് നോക്കാം.

കാലാവസ്ഥക്കനുസരിച്ച് വസ്ത്രധാരണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാണ്. ശീതകാലത്ത് വെള്ള, ഇളം നീല തുടങ്ങിയ കടുപ്പം കുറഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ശരത്കാലത്ത് (സെപ്തംബര്‍, ഒക്ടോബര്‍) മെറൂണ്‍, എവര്‍ഗ്രീന്‍, മസ്റ്റാര്‍ഡ് യെല്ലോ, ഓറഞ്ച് തുടങ്ങിയ നിറങ്ങളാണ് അനുയോജ്യം. വസന്തകാലത്ത് (മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങള്‍) മിന്‍റ്, എഗ്ഗ് ബ്ലു, റോസ് പിങ്ക് എന്നീ നിറങ്ങള്‍ തെരഞ്ഞെടുക്കാം. വേനല്‍കാലത്ത് സണ്ണി യെല്ലോ, നീല, തുടങ്ങിയ പ്രസന്നമായ നിറങ്ങള്‍ ഉപയോഗിക്കാം.

Dress
എന്താണ് നിലവില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് എന്ന് ശ്രദ്ധിക്കണം. നിലവിലുള്ള ട്രെന്‍ഡില്‍ ഉപയോഗിക്കുന്ന തരം തന്നെ ഉപയോഗിക്കുക.പരിചിതമായ വസ്തുക്കളുടെ നിറങ്ങളുള്ള വസ്ത്രങ്ങള്‍ അണിയുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് ഓറഞ്ചിന്‍റെ നിറമുള്ള വസ്ത്രങ്ങള്‍.ഓരോ പാറ്റേണിനും യോജിക്കുന്ന നിറങ്ങള്‍ തെരഞ്ഞെടുക്കണം. ഉദാഹരണം നിറയെ ചെക്കുകളുള്ള തുണിയാണെങ്കില്‍ നാരങ്ങ പച്ചയും, പിങ്കും യോജിക്കില്ല.

വ്യത്യസ്ഥങ്ങളായ നിറങ്ങള്‍ അണിയുന്നത് മികച്ച ശ്രദ്ധ നേടിത്തരും. ഉദാഹരണത്തിന് കറുപ്പും വെളുപ്പും, പര്‍പ്പിളും ഗ്രീനും തുടങ്ങിയവ.മികച്ച ശ്രദ്ധനേടിത്തരുന്ന ഒരു നിറം, അല്ലെങ്കില്‍ വ്യത്യസ്ഥങ്ങളായ പല നിറങ്ങള്‍ ഒരു വസ്ത്രത്തില്‍ തന്നെ ഉപയോഗിക്കുക.

നിങ്ങളുടെ ശരീരത്തിന്‍റെ നിറത്തിന് യോജിക്കുന്ന നിറങ്ങള്‍ ഉപയോഗിക്കുക. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ ശരീരത്തോട് ചേര്‍ത്ത് വച്ച് യോജിക്കുമോ എന്ന് പരിശോധിക്കാം. ഇരുണ്ട നിറമുള്ളവര്‍ക്ക് പച്ച യോജിക്കും. എന്നാല്‍ ഒരു നിറവും ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് വേണ്ടിയല്ല എന്ന് ഓര്‍മ്മിക്കുക.

ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് വ്യത്യസ്ഥമായ വസ്ത്രധാരണ രീതികള്‍ മനസിലാക്കാം. ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നതിന് മുമ്പ് സുഹൃത്തിന്‍റെയോ, കുടംബത്തില്‍പെട്ട ഒരാളുടെ അഭിപ്രായമോ കൂടി ചോദിക്കാം.

ടിപ്സ്

നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ശൈലി ആവിഷ്കരിക്കാം. പുതിയൊരു ട്രെന്‍ഡ് വരുന്നത് നിങ്ങളിലൂടെയാവില്ല എന്ന് ആരറിഞ്ഞു! തെളിഞ്ഞ നിറങ്ങളും, അല്പം മങ്ങിയ നിറങ്ങളും തമ്മില്‍ യോജിക്കും.ഉദാഹരണമായി റോസ് പിങ്കും ഇളം ചാരനിറവും, പച്ചയും ബ്രൗണും, മിന്‍റും വെള്ളയും, കറുപ്പും പ്ലം നിറവും എന്നിങ്ങനെ.

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ആഘോഷവേളകളിലും മറ്റും ഉപയോഗിക്കുന്ന നിറങ്ങള്‍ മറ്റ് ചില സന്ദര്‍ഭങ്ങളില്‍ അനുയോജ്യമല്ല.ചാരനിറവും, കടുത്ത നിറങ്ങളും തമ്മില്‍ യോജിക്കില്ല.നിങ്ങള്‍ ധരിച്ചിരിക്കുന്നത് കാലഹരണപ്പെട്ട ശൈലിയിലുള്ള വസ്ത്രങ്ങളല്ല എന്ന് ഉറപ്പ് വരുത്തുക.

Read more about: dress വസ്ത്രം
English summary

Beauty, Fashion, Dress, Color, സൗന്ദര്യം, ഫാഷന്‍, വസ്ത്രം, നിറം, കളര്‍

Color coordination is important to many people. Whether it's wearing matching colors for an outfit, or using it for things such as advertisements, everyone seeks it.
Story first published: Tuesday, March 25, 2014, 12:22 [IST]
X
Desktop Bottom Promotion