For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്തുമസിന് സുന്ദരിയാകാം

By Archana V
|

പകിട്ടുകളുടെ ഉത്സവമാണ്‌ ക്രിസ്‌തുമസ്‌. ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിച്ച്‌ ഭംഗിയായി നടക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്ന സമയമാണിത്‌. ഈ ക്രിസ്‌തുസിന്‌ കൂടുതല്‍ ആകര്‍ഷകരാകാനുള്ള ഒരുക്കങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കാം. ഈ ക്രിസ്‌തുമസ്‌ കാലയളവ്‌ തെളിച്ചമുള്ള നിറങ്ങളുടേതാണ്‌. കൂടാതെ പോപ്‌ സംസ്‌കാത്തിന്റെ പ്രചാരം കൂടി തുടങ്ങിയിട്ടുണ്ട്‌.

നിങ്ങളുടെ രൂപ ഭംഗി കൂട്ടാന്‍ സഹായിക്കുന്ന ആഭരണങ്ങള്‍ ഈക്രസ്‌തുമസിന്‌ തിരഞ്ഞെടുക്കാം. അഴക്‌ കൂട്ടുന്ന ഒരുക്കങ്ങള്‍ക്ക്‌ ഈ ക്രിസ്‌തുമസ്സിന്‌ പ്രധാന്യം നല്‍കാം.

Christmas make up ideas

ഈ ക്രിസ്‌തുമസിന്‌ നിങ്ങളുടെ ഭംഗി കൂട്ടാനുള്ള ചില വഴികള്‍

1.കണ്ണുകള്‍
ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ക്കായി കണ്ണുകളെ ആകര്‍ഷകവും മനോഹരവുമാക്കാം. ഇതിനായി കണ്‍പീലികള്‍ക്ക്‌ കട്ടി നല്‍കാന്‍ മസ്‌കാര ഉപയോഗിക്കുക. ഇതിന്‌ ഒപ്പം കണ്‍മഷി കൊണ്ട്‌ എഴുതുകയും ചെയ്യുക. കണ്‍ പീലികള്‍ കറുത്ത്‌ ഇടതൂര്‍ന്ന്‌ നില്‍ക്കുന്നതായി തോന്നിപ്പിക്കാന്‍ ഇത്‌ സഹായിക്കും. കണ്ണുകള്‍ക്ക്‌ ഇരുണ്ട ഭാവം ലഭിക്കാന്‍ കറുപ്പും ചാരനിറവും ചേര്‍ന്നുള്ള ഐലൈനര്‍ ഉപയോഗിക്കാം. ഐലനറും മസ്‌കാരയും ഉപയോഗിച്ചതിന്‌ ശേഷം വസ്‌ത്രങ്ങള്‍ക്ക്‌ ഇണങ്ങുന്ന, ഇളം നിറവും ഇരുണ്ട നിറവും ചേര്‍ന്നു വരുന്ന ഐ ഷാഡോ ഉപയോഗിക്കാവുന്നതാണ്‌. കണ്‍പോളകള്‍ക്ക്‌ മുകളിലായി വേണം ഐഷാഡോ പുരട്ടാന്‍. കണ്ണുകള്‍ വലുതും മനോഹരവുമായി തോന്നിക്കാന്‍ ഇത്‌ സഹായിക്കും.

2. ചുണ്ടുകള്‍
പോപ്‌ സംസ്‌കാരം വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്‌. തെളിച്ചമുള്ള പിങ്കും ചുവപ്പും നിറങ്ങള്‍ ചുണ്ടുകള്‍ക്കായി തിരഞ്ഞെടുക്കുക. ഈ ക്രിസ്‌തുമസിന്‌ ഈ നിറങ്ങളാല്‍ മനോഹരമാക്കാം. ചുണ്ടുകള്‍ക്ക്‌ ഇത്തരത്തില്‍ തെളിച്ചമുള്ള നിറങ്ങള്‍ ഇഷ്ടമല്ലെങ്കില്‍ ബേസിക്‌ ലിപ്‌ ഗ്ലോസ്സുകള്‍ ഉപയോഗിക്കുക. അധിക തിളക്കത്തിന്‌ പിങ്ക്‌ നിറം വളരെ നേര്‍ത്തതായി പുരട്ടുക. തീഷ്‌ണ സൗന്ദര്യത്തിന്റെ ആരാധകര്‍ തീഷ്‌ണ നിറങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ രൂപ ഭംഗിക്കിണങ്ങുന്നവ വേണം തിരഞ്ഞെടുക്കാന്‍.

3. മുഖം
ഇത്തവണത്തെ ക്രിസ്‌തുമസ്സ്‌ ചമയങ്ങളില്‍ പ്രധാന സവിശേഷത മിനുക്കമാണ്‌. മുഖത്ത്‌ ഫൗണ്ടേഷന്‍ ഇട്ടതിന്‌ ശേഷം മിനുക്കമുള്ള പൗഡറുകള്‍ ഇടുക. തിളക്കമുള്ള ഫൗണ്ടേഷനുകളും ഉപയോഗിക്കാം. മുഖത്തിന്‌ തിളക്കം നല്‍കാന്‍ ഇത്‌ സഹായിക്കും. ക്രിസ്‌തുമസ്‌ പാര്‍ട്ടികള്‍ക്കും ആഘോഷങ്ങള്‍ക്കും അനുയോജ്യമായ ചമയമാണിത്‌. ചര്‍മ്മത്തിന്റെ നിറമനുസരിച്ചുള്ള മിനുക്കങ്ങള്‍ വേണം ഉപയോഗിക്കാന്‍. ഇരുണ്ട നിറമുള്ളവര്‍ അധികം മിനുക്കം ഉപയോഗിക്കരുത്‌. നിങ്ങളുടെ നിറത്തിനിണങ്ങുന്ന മിനുക്കങ്ങള്‍ മാത്രം എല്ലായ്‌പ്പോഴും തിരഞ്ഞെടുക്കുക.

4. കവിളുകള്‍
മുഖത്തിന്റെ ഘടന നിര്‍ണയിക്കുന്ന പ്രധാന ഭാഗങ്ങളില്‍ ഒന്നാണ്‌ കവിളെല്ലുകള്‍. കവിളുകളുടെ ഭംഗി പ്രകടമാകുന്നതിന്‌ ഇളം നിറകൊണ്ട്‌ തുടിപ്പ്‌ നല്‍കുക. നേര്‍ത്ത നീലകലര്‍ന്ന നിറങ്ങള്‍ ഇതിന്‌ നല്ലതാണ്‌. ഐഷാഡോയ്‌ക്കും വസ്‌ത്രങ്ങള്‍ക്കും ഇണങ്ങുന്നതായിരിക്കണം കവിളുകളില്‍ നല്‍കുന്ന നിറം. ചുണ്ടില്‍ ഇരുണ്ട നിറമാണ്‌ നല്‍കുന്നതെങ്കില്‍ കവിളുകള്‍ക്ക്‌ ഇരുണ്ട നിറം നല്‍കാതിരിക്കുക. ഒരുക്കം അധികമാണന്ന്‌ തോന്നിപ്പിക്കരുത്‌.

5.നഖങ്ങള്‍
നഖങ്ങളുടെ ഭംഗി കൂട്ടാനും നമ്മുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള തിരഞ്ഞെടുപ്പുകള്‍ നടത്താം. തെളിച്ചമുള്ള നിറങ്ങള്‍ നഖങ്ങള്‍ക്കായി തിരഞ്ഞെടുക്കുക എന്നതാണ്‌ ഇപ്പോഴത്തെ ഒരു രീതി. ശേഷിക്കുന്ന ഒരുക്കങ്ങള്‍ക്കനുസരിച്ചായിരിക്കണം നഖത്തിനുള്ള നിറം കണ്ടെത്താന്‍. ലളിതമായ ഒരുക്കങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ ഫ്രഞ്ച്‌ മണിക്യൂര്‍ ഉപയോഗിക്കുക. ക്രിസ്‌തുമസിന്‌ പ്രത്യേകമായി നഖത്തിന്റെ ഭംഗികൂട്ടുന്ന ചമയങ്ങളും നിറങ്ങളും തിരഞ്ഞെടുക്കുക.

English summary

Christmas make up ideas

Christmas is the festival of glamor. Each one wants to look good, dress well and have fun.
Story first published: Tuesday, December 17, 2013, 15:19 [IST]
X
Desktop Bottom Promotion