For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളക്കമുള്ള ഐഷാഡോ ഇടുമ്പോള്‍

By Archana V
|

തിളക്കമുള്ള ഐഷാഡോ ഇല്ലാതെ പാര്‍ട്ടികള്‍ക്കു വേണ്ടിയുള്ള ഒരുക്കം പൂര്‍ണമാകില്ല. ആഘോഷ ഭാവം ഉയര്‍ത്താന്‍ കണ്ണുകള്‍ക്ക്‌ ശരിയായ തിളക്കം നല്‍കാനുള്ള സമയമാണിത്‌. സന്ദര്‍ഭത്തിന്‌ ഇണങ്ങുന്ന തിളക്കങ്ങള്‍ ഐഷാഡോകളില്‍ ഉപയോഗിക്കുന്നത്‌ നിങ്ങളെ കൂടുതല്‍ സ്റ്റൈലിഷാക്കും. തിളക്കങ്ങളുടെ ഉപയോഗത്തില്‍ പൂര്‍ണത തോന്നിക്കാന്‍ ഐഷാഡോകളുടെയും ഐലനറുകളുടെയും നിറം തിരഞ്ഞെടുക്കുന്നതിന്‌ പങ്കുണ്ട്‌. ചര്‍മ്മത്തിന്റെ നിറത്തിനും വസ്‌ത്രങ്ങള്‍ക്കും അനുസരിച്ച്‌ വേണം ഐഷാഡോയുടെ നിറം തിരഞ്ഞെടുക്കാന്‍.

തിളക്കങ്ങളില്‍ ചില പരീക്ഷണങ്ങളും നടത്തി നോക്കാം. ആള്‍കൂട്ടത്തില്‍ നിങ്ങളെ കൂടുതല്‍ ആകര്‍ഷകരാക്കുന്നതിന്‌ കണ്ണുകള്‍ക്ക്‌ തിളക്കം നല്‍കുന്നതിലൂടെ കഴിയും. തിളങ്ങുന്ന ഐഷാഡോ ഉപയോഗിക്കുന്നത്‌ നിങ്ങള്‍ വിചാരിക്കുന്നത്ര പ്രയാസമുള്ള കാര്യമല്ല. കണ്ണുകള്‍ മനോഹരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ കാലത്തും ഇഷ്ടപ്പെടുന്നവയാണ്‌ തിളക്കവും ലോഹവര്‍ണങ്ങളുമുള്ള ഐഷാഡോകള്‍ . എല്ലാ പൂര്‍ണതയോടും കൂടി ഉപയോഗിക്കാന്‍ ശ്രദ്ധക്കണമെന്നു മാത്രം. അല്‍പം ശ്രദ്ധയും ക്ഷമയും ഇതിനാവശ്യമാണ്‌

eye

അധികം ശ്രമം കൂടാതെ തിളക്കമുള്ള ഐഷാഡോ ഉപയോഗിക്കാനുള്ള ചില വഴികള്‍

തിരഞ്ഞെടുപ്പ്‌

ഐഷാഡോകളില്‍ തിളക്കം ഉപയോഗിക്കുന്നതില്‍ ഏറ്റവും പ്രധാനം തിളക്കത്തിന്റെ തിരഞ്ഞെടുപ്പാണ്‌. വിവിധ വര്‍ണങ്ങളിലുള്ള തിളക്കങ്ങള്‍ ലഭ്യമാകും. ഐഷാഡോയും തിളക്കവും പരസ്‌പരം ചേരുന്നവയായിരിക്കണം. സ്വര്‍ണ്ണം, വെള്ളി, കറുപ്പ്‌, പിങ്ക്‌ നിറങ്ങള്‍ നല്ലതാണ്‌.

ഗുണം

ഗുണമേന്മയുള്ള തിളക്കങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ നല്‍കണം. ഇത്‌ നിങ്ങളുടെ സൗന്ദര്യത്തിന്‌ മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്‌. ദീര്‍ഘ നേരത്തേയ്‌ക്ക്‌ നീണ്ട്‌ നില്‍ക്കുന്ന തിളക്കങ്ങള്‍ തിരഞ്ഞെടുക്കുക. ബ്രാന്‍ഡഡ്‌ ഐഷാഡോകള്‍ മാത്രം ഉപയോഗിക്കുക.

പ്രൈമര്‍

നല്ല ഐഷാഡോ പ്രൈമറുകള്‍ ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ സമര്‍ത്ഥരാണെങ്കില്‍ ഐഷാഡോ തിളക്കം ഉപയോഗിക്കുന്നത്‌ നിങ്ങള്‍ക്ക്‌ എളുപ്പമാകും.ഐഷാഡോ തിളക്കം ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ കണ്ണുകളെ സജ്ജമാക്കാന്‍ ഇവ സഹായിക്കും.

ജെല്‍, വാസിലിന്‍

ഐഷാഡോ തിളക്കം ഇടുന്നതിന്‌ മുമ്പ്‌ ജെല്ലോ വാസിലിനോ കണ്‍പോളകളില്‍ പുരട്ടുന്നത്‌ കൂടുതല്‍ ആകര്‍ഷണീയത നല്‍കും. തിളക്കം ഇളകാതിരിക്കാന്‍ ജെല്‍ ആവശ്യത്തിന്‌ പുരട്ടുന്നത്‌ സഹായിക്കും. ഇത്‌ പൂര്‍ണത നല്‍കും.

ക്രീം ഐഷാഡോ

തിളക്കം ഇടുന്നുണ്ടെങ്കില്‍ ക്രീം ഐഷാഡോ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. മുഖം മുഴുവന്‍ തിളക്കം പടരുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കും.

ഉപയോഗം

ഐഷാഡോയ്‌ക്കൊപ്പം തിളക്കം ഇടുമ്പോള്‍ ആതീവ ശ്രദ്ധ നല്‍കണം. നല്ല ഒരു ക്യു -ടിപ്‌ ഉപയോഗിച്ച്‌ വേണം തിളക്കം ഇടാന്‍. കണ്‍പോളകള്‍ക്ക്‌ നിറം നല്‍കുന്നതിന്‌ മുമ്പ്‌ കണ്‍പീലി തടങ്ങളില്‍ വേണം ആദ്യം നിറം നല്‍കാന്‍വളരെ വൃത്തിയോടെയും ക്ഷമയോടെയും വേണം ഇത്‌ ചെയ്യാന്‍.

അടിസ്ഥാന നിറം

തിളക്കം നല്‍കുന്നത്‌ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ ആദ്യം അടിസ്ഥാന നിറങ്ങള്‍ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌. മങ്ങിയ കണ്ണുകള്‍ക്ക്‌ തിളക്കം നല്‍കാനാണ്‌ തിളക്കം ഉപയോഗിക്കുന്നതെങ്കില്‍ അടിസ്ഥാന നിറങ്ങളില്‍ തുടങ്ങുക.അതിന്‌ ശേഷം തിളക്കം ഇടുക. എന്നാല്‍, അമിതമാകരുത്‌.

അവസാന മിനുക്ക്‌പണി

ഐഷാഡോയ്‌ക്കൊപ്പം തിളക്കം ഉപയോഗിക്കുമ്പോള്‍ മുഖത്തും ഈ തിളക്കം പ്രത്യക്ഷപ്പെട്ടേക്കാം. ഒരുക്കത്തിന്‌ ശേഷവും മുഖത്തും തിളക്കം അവശേഷിക്കുകയാണെങ്കില്‍ ഇത്‌ മാസ്‌കിങ്‌ ടേപ്പ്‌ നീക്കം ചെയ്യുക.

തിളക്കം കളയുന്നതിന്‌

ഐലാഷ്‌ ഗ്ലൂവിനൊപ്പം ഉപയോഗിക്കുന്നതിനാല്‍ തിളക്കം നീക്കം ചെയ്യാന്‍ എളുപ്പമാണ്‌. കണ്‍പീലികളില്‍ നിന്നും എളുപ്പത്തില്‍ ഇളക്കി കളയാം. തിളക്കങ്ങള്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മാസ്‌കിങ്‌ ടേപ്പോ സെല്ലോ ടേപ്പോ ഉപയോഗിച്ച്‌ നീക്കം ചെയ്യാം.

English summary

Apply Glitter Eyeshadow: Step By Step

Party make-up minus glitter eye shadow is just incomplete. With festive spirit high, it's time to make your eyes sparkle the right way.
Story first published: Saturday, December 21, 2013, 20:39 [IST]
X
Desktop Bottom Promotion