ഫാഷന്‍ മുടിക്കെട്ടോളം

Posted By:

ഫാഷനുകള്‍ പല വിധത്തിലുമുണ്ട്. വസ്ത്രത്തിലും ചെരിപ്പിലും മുടിക്കെട്ടിലും വരെ ഇത് നിറഞ്ഞു നില്‍ക്കുന്നു.

ഇന്ത്യന്‍ മുടിക്കെട്ടുകള്‍ക്ക് തനതായ ഒരു ഫാഷനുണ്ട്. മുടി ഒരുമിച്ചു കെട്ടി വയ്ക്കുന്ന ഒരു രീതി. പഴയകാലത്തും ഇപ്പോഴും ഈ രീതി പിന്‍തുടരുന്നുമുണ്ട്. ചുരുങ്ങിയ പക്ഷം സിനിമകളിലെങ്കിലും.

ഇവിടെ വിവിധ തരത്തിലുള്ള മുടിക്കെട്ടുകള്‍ നോക്കൂ, ഇത് മിക്കവാറും സിനിമാ താരങ്ങളുടെ മുടി സ്‌റ്റൈലുകളാണ്. ഇവരുടെ ഫാഷനാണല്ലോ പിന്നീട് പലരും പിന്‍തുടരുന്നത്.

ഫാഷന്‍ മുടിക്കെട്ടോളം

ഐശ്വര്യ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് പിന്നിയിട്ട മുടിയോടെയാണ്. മുടിപ്പിന്നലും ഇന്ത്യയിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒരു സ്‌റ്റൈല്‍ തന്നെ. ഈ മുടിപ്പിന്നലില്‍ അലങ്കാരങ്ങളും ഐശ്വര്യ ഉപയോഗിച്ചിട്ടുണ്ട്.

60കളില്‍ പ്രശസ്തമായിരുന്ന ഈ മുടിക്കെട്ട് റോസി റോള്‍ എന്നാണ് അറിയപ്പെടുന്നത്. മുടി പല മടക്കുകളായി കെട്ടി പൂ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മുടി പുറകില്‍ ബണ്‍ കെട്ടു കെട്ടി വശത്ത് വലിയ പൂ കൊണ്ട് അലങ്കരിക്കുന്ന രീതിയും പണ്ടത്തെ ഫാഷന്‍ തന്നെ.

ദീപിക പദുക്കോണിന്റെ ഈ സ്‌റ്റൈല്‍ നോക്കൂ. മുടി ചുരുളുകളാക്കി മുകളില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു.

 

 

അയ്യ എന്ന ചിത്രത്തില്‍ റാണിയുടെ മുടിസ്റ്റൈല്‍ നോക്കു. മുടി പലതായി പകുത്ത് കെട്ടി പിന്നീട് കൂട്ടി യോജിപ്പിച്ചിരിക്കുന്നു.

 

 

മുടി ബണ്‍ കെട്ടി ഉള്ളിലേക്കു വയ്ക്കാതെ പുറത്തേക്കിടുന്ന
സ്റ്റൈലാണ് ഈ ചിത്രത്തില്‍ വിദ്യാബാലന്റേത്. റോസപ്പൂ കൊണ്ടുള്ള അലങ്കാരവും ചേരും.

കരീനയുടെ ഈ സ്‌റ്റൈല്‍ നോക്കു. മുടി പുറകിലേക്കു ചീകി ബണ്‍ പോലെ കെട്ടിയിരിക്കുന്നു. മുടി പറക്കാതിരിക്കാന്‍ നെറ്റിട്ടിട്ടുമുണ്ട്. നെറ്റിനുള്ളില്‍ അല്‍പം വെള്ളപ്പൂക്കളും വച്ചിരിക്കുന്നു. സാരിക്കു ചേര്‍ന്ന മുടിസ്റ്റൈല്‍ എന്ന് എടുത്തു പറയാം.

 

 

See next photo feature article

മുന്‍ഭാഗത്ത വകച്ചില്‍ സൈഡിലേക്കു മാറ്റി പിറകില്‍ ബണ്‍ പോലെ മുടി കെട്ടി വയ്ക്കുന്ന ഈ രീതി നോക്കൂ. പൂക്കളും വയ്ക്കാം.

Read more about: makeup, fashion, ഫാഷന്‍, മേക്കപ്പ്‌
English summary

Beauty, Makeup, Hairstyle, Kareena, Vidhya, Deepika, സൗന്ദര്യം, ഒരുക്കം, അലങ്കാരം, മുടി, സ്റ്റൈല്‍, കരീന, വിദ്യ, ദീപിക

The typical Indian bun is a hairstyle that has immense potential. You can improvise it in a million ways to get a really cool festive look. In fact, the braided hairstyles that go with Indian outfits have a wide variety. Choose the one that suits you the best. To make your job easier, here is an ensemble of Indian hairstyles
Please Wait while comments are loading...
Subscribe Newsletter