Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നെയില്‍ പോളിഷ് പെട്ടെന്നുണക്കാം

Posted by:
Published: Friday, August 10, 2012, 12:44 [IST]

തിരക്കു പിടിച്ച് എവിടെയെങ്കിലും പോകുമ്പോഴായിരിക്കും നഖത്തില്‍ നെയില്‍ പോളിഷ് ഇടുക. ഇതുണങ്ങാന്‍ പിന്നെ ക്ഷമ നശിച്ചു കാത്തിരിക്കുകയും വേണംം. ഇതൊന്നു വേഗം ഉണങ്ങിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകും. നെയില്‍ പോളിഷ് വേഗത്തില്‍ ഉണങ്ങാന്‍ ചില വഴികളുണ്ട്.

08 10 ways dry nail polish

നെയില്‍ പോളിഷ് ഇടുന്നതിന് മുന്‍പ് ഇത് നല്ലപോലെ കുലുക്കണം. കാരണം ഇത് പെട്ടെന്ന് കട്ടി പിടിക്കും. കട്ടി പിടിക്കുന്ന നെയില്‍ പോളിഷ് ഉണങ്ങാനും ബുദ്ധിമുട്ടാണ്. വല്ലാതെ കട്ടി പിടിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ അല്‍പം അസെറ്റോണ്‍ ഒഴിച്ച് കുലുക്കണം.

നെയില്‍ പോളിഷ് രണ്ടു തവണയെങ്കിലും അടിച്ചാലേ ശരിയായ നിറം ലഭിക്കൂയെന്നു പറയും. എന്നാല്‍ ആദ്യം ഇടുന്ന നെയില്‍ പോളിഷ് ഉണങ്ങിയ ശേഷം മാത്രം രണ്ടാം തവണയിടുക. ഒരു കാരണവശാലും മൂന്നു തവണയില്‍ കൂടുതല്‍ ഇടരുത്. ഇത് നെയില്‍പോളിഷ് പെട്ടെന്ന് പൊളിഞ്ഞു പോകാന്‍ ഇടയാക്കും.

പോളിഷ് ഉണങ്ങിയോയെന്നറിയാന്‍ വിരല്‍ കൊണ്ട് ഇതില്‍ തൊട്ടുനോക്കുന്ന ശീലം ഒഴിവാക്കുക തന്നെ വേണം. പകരം ഒരു പാത്രമെടുത്ത് അതില്‍ തണുത്ത വെള്ളം നിറച്ച് കൈ അതില്‍ മുക്കി വയ്ക്കുക. പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും.

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ നെയില്‍ പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും. ഇതില്‍ നിന്നുള്ള ചുടുകാറ്റാണ് ഇതിന് സഹായിക്കുന്നത്.

ഇപ്പോള്‍ വേഗത്തില്‍ ഉണങ്ങുന്ന നെയില്‍ പോളിഷുകള്‍ വാങ്ങാന്‍ കിട്ടും. ഇത് നോക്കി വാങ്ങിയാല്‍ ഈ ബുദ്ധിമുട്ടൊഴിവാക്കാം.

English summary
We love to adore our painted nails. How classy your slender fingers look after you apply nail paint on the them carefully? But the long period of time you spend to dry your nail paint is very bugging.
Subscribe Newsletter