For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോനം കപൂറിനുമുണ്ട് മേക്കപ്പ് രഹസ്യങ്ങള്‍

|

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കൂടുതല്‍ ചര്‍ച്ചാവിഷയമായത് ഐശ്വര്യാ റായ് തന്നെ. എന്നാല്‍ സോനം കപൂറിന്റെ മേക്കപ്പും ശ്രദ്ധിക്കപ്പെട്ടു. വിന്റേജ് മേക്കപ്പ് എന്ന ഒരിനമായിരുന്നു സോനം തെരഞ്ഞെടുത്തത്.

Sonam Kapoor

നാല്‍പത്, അന്‍പത് കാലഘട്ടങ്ങളിലാണ് വിന്റേജ് മേക്കപ്പ് ഉപയോഗിച്ചിരുന്നത്. പിങ്ക്, ഇളം ചുവപ്പ് രാശിയുള്ള നിറങ്ങളാണ് ഈ മേക്കപ്പില്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. വിന്റേജ് മേക്കപ്പാണ് സോനം കപൂര്‍ മിക്കവാറും ഉപയോഗിക്കാറും. സോനത്തിന്റെ മേയ്ക്കപ്പ് രീതികള്‍ അറിയേണ്ടേ.

നീണ്ട കണ്‍പീലികളാണ് സോനത്തിന്റേത്. അതുകൊണ്ടുതന്നെ ഇത് സ്വാഭാവിക രീതിയില്‍ തന്നെ നിലനിര്‍ത്താനും ശ്രദ്ധിച്ചിരിക്കുന്നു. കൃത്രിമ കണ്‍പീലികള്‍ ഉപയോഗിക്കേണ്ട ആവശ്യം വന്നിട്ടുമില്ല. ഐലൈനര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഭംഗിയാക്കുകയും ചെയ്യും.

മഞ്ഞ ബേസോടു കൂടിയ ബ്രൗണിഷ് റെഡ് ലിപ്സ്റ്റിക്കാണ് സോനം ഉപയോഗിക്കാറ്. അവസരങ്ങള്‍ക്കുപയോഗിച്ച് മാറ്റ് ബ്രൗണ്‍, പിങ്ക് നിറങ്ങളും ഉപയോഗിക്കാറുണ്ട്. ലിപ്‌ലൈനര്‍ സാധാരണ ഗതിയില്‍ ഇവര്‍ ഉപയോഗിക്കാറില്ല.

കൂര്‍ത്ത തരം കവിളുകളായതു കൊണ്ട് പിങ്ക്, ഇളം റെഡ് നിറങ്ങള്‍ റൂഷായി ഉപയോഗിക്കാറുണ്ട്.

നെയില്‍ പോളിഷിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് ഈ കപൂര്‍ പുത്രി. കറുപ്പ്, ബ്രൗണ്‍, പെര്‍ക്കി ഓറഞ്ച് തുടങ്ങിയ നിറങ്ങളിലുള്ള നെയില്‍ പോളിഷാണ് ഇവര്‍ ഉപയോഗിക്കുക.

English summary

Make Up, Sonam Kapoor, Lipstick, Nailpolish, മേക്കപ്പ്, സോനം കപൂര്‍, ലിപ്സ്റ്റിക്, റൂഷ്, നെയില്‍ പോളിഷ്,

Sonam Kapoor's makeup was just as much talked about as her clothes at Cannes 2012. This year she may got a bit flak for both her makeup and wardrobe, but last year, she did a clean sweep. If we were to describe Sonam Kapoor's makeup at Cannes 2012 in one word, then it would be 'neat'. This is the reason it is safe to say that she borrows the stylistic elements heavily from vintage makeup to get that pert look. The fact that she has a mesmerising smile is an added bonus.
Story first published: Thursday, June 7, 2012, 16:52 [IST]
X
Desktop Bottom Promotion