ഐശ്വര്യ റായിയുടെ ഗര്‍ഭവും പ്രസവവും മാധ്യമങ്ങള്‍ വേണ്ടുവോളം ആഘോഷിച്ചു. പിന്നീട് ഐശ്വര്യയുടെ വണ്ണവും മാധ്യമങ്ങളിലൂടെ ദേശീയ പ്രശ്‌നം പോലെ ചര്‍ച്ച ചെയ്യപ്പെട്ടു. വണ്ണം വച്ചതെന്ത്, വണ്ണം കുറയുമോ, ഈ രൂപത്തില്‍ വീണ്ടും സ്‌ക്രീനില്‍ എത്താന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളായിരിക്കുന്നു പിന്നീട്.

ലോകസുന്ദരിയെക്കുറിച്ച് ഏറ്റവും പുതുതായി മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് ഫ്രാന്‍സില്‍ ഇപ്പോള്‍ നടക്കുന്ന 65-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ഐശ്വര്യ എന്തു വേഷം ധരിക്കുമെന്നാണ്. മുന്‍പും കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്തിട്ടുള്ള ഐശ്വര്യ മാത്രമല്ലാ, ഐശ്വര്യയുടെ വേഷവിധാനങ്ങളും എപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്.
2002ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ തികച്ചും പരമ്പരാഗത രീതിയിലായിരുന്നു ഐശ്വര്യയുടെ പ്രവേശം. മഞ്ഞ സാരി ധരിച്ച് വലിയ നെക്ലേസും വളകളും അണിഞ്ഞെത്തിയ ഐശ്വര്യയെ അല്‍പം അമ്പരപ്പോടെയായിരുന്നു പാശ്ചാത്യലോകം വീക്ഷിച്ചത്. അഭിനന്ദനങ്ങളോടൊപ്പം അല്‍പം വിമര്‍ശനങ്ങള്‍ക്കും ഇത്തരം വേഷവിധാനം അന്ന് വഴിയൊരുക്കിയിരുന്നു.
2003ല്‍ മറ്റൊരു പച്ച സാരിയില്‍ ചലച്ചിത്രോത്സവത്തിനെത്തിയ ഐശ്വര്യ വീണ്ടും ഫാഷന്‍ സ്റ്റൈലിസ്റ്റുകളുടെ കണ്ണില്‍ പഴമക്കാരിയായി.
2010ലും സാരിയില്‍ തന്നെയാണ് ഐശ്വര്യ ചലച്ചിത്രോത്സവത്തിന് എത്തിയത്. ഡിസൈനര്‍ സാരിയിലും സ്ലീവ്‌ലെസ് ബ്ലൗസിലും എത്തിയ ഐശ്വര്യ ചൈറിയൊരു പൊട്ടു തൊട്ട് കറുത്ത മഷി കണ്ണിലെഴുതി തികച്ചും ഇന്ത്യന്‍ രീതിയിലാണ് എത്തിയാത്.
2012ലും സാരി അണിഞ്ഞു തന്നെയാണ് ഐശ്വര്യ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള എംബ്രോയ്ഡറിയുള്ള വസ്ത്രമാണ് ഐശ്വര്യ തെരഞ്ഞെടുത്തിരിക്കുന്നത്. സാരിക്കു പുറമെ ബീജ്, ക്രീം നിറത്തിലുള്ള ചുരിദാറുകളും കുര്‍ത്തികളും കൂടി ഐശ്വര്യ കരുതിയിട്ടുണ്ട്.
തനി ഭാരതീയ നാരിയായാണ് ഐശ്വര്യ ഇത്തവണത്തെ ഫിലിംഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതെന്ന് ചുരുക്കം.


















