Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഉഷാ ഉതുപ്പും പൊട്ടും

Posted by:
Published: Friday, May 4, 2012, 15:01 [IST]

05 04 Bindi Types Suits Face
 

ചിലരുടെ മുഖമോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരിക പൊട്ടാണ്. പ്രശസ്ത ഗായിക പോപ്പ് ഗായിക ഉഷാ ഉതുപ്പ്, സിപിഎം നേതാവ് ബൃന്ദാ കാരാട്ട് , പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ ചിലരാണ്. ഇവരേക്കാളും മുന്‍പ് പൊട്ടായിരിക്കും മനസിലെത്തുക.

പൊട്ടു തൊട്ടതു കൊണ്ടു മാത്രമായില്ല, ഓരോരുത്തര്‍ക്കും ചേരുന്ന വിധത്തിലുള്ള പൊട്ട് തെരഞ്ഞെടുക്കണം. ഇതിന് മുഖത്തിന്റെ ആകൃതി പ്രധാനമാണ്.

ഓവല്‍ അതായത് മുട്ടയുടെ ആകൃതിയിലുള്ള മുഖത്തിന് വലിയ പൊട്ട് ചേരില്ല. നീളത്തിലുള്ള പൊട്ടുകളായിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്. മുകള്‍ഭാഗത്ത് വീതിയുള്ള തരം പൊട്ടു തൊട്ടാല്‍ മുഖത്തിന് ഓവല്‍ ഷേപ്പ് തോന്നിക്കുകയും ചെയ്യും.

വട്ടത്തിലുള്ള പൊട്ടുകള്‍, ട്രയാംഗിള്‍ ഷേപ്പിലുള്ളവ തുടങ്ങിയവയും ഓവല്‍ മുഖമുള്ളവര്‍ക്ക് ചേരില്ല.

സ്‌ക്വയര്‍, ട്രയാംഗിള്‍ ഷേപ്പില്‍ മുഖമാണെങ്കില്‍ ഇത്തരക്കാര്‍ ബോര്‍ഡര്‍ ഉള്ള തരം പൊട്ടുകള്‍ ഒഴിവാക്കുക. സൂര്യ, നക്ഷത്രാകൃതിയുള്ള പൊട്ടുകള്‍ ഇത്തരക്കാര്‍ക്ക് നന്നായിരിക്കും. ഇടത്തരം വലിപ്പമുള്ള പൊട്ടുകള്‍ ഉപയോഗിക്കണം.

വട്ടമുഖമുള്ളവര്‍ക്ക് നീണ്ട പൊട്ടുകള്‍ ചേരില്ല. വി ഷേപ്പിലുള്ള പൊട്ടുകളായിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്. തീരെ ചെറുതും എന്നാല്‍ വല്ലാതെ വലുതുമായ പൊട്ടുകളും വേണ്ട.

ചേര്‍ന്ന രീതിയിലുള്ള പൊട്ടുകള്‍ തെരഞ്ഞെടുക്കുന്നത് നല്ല മേക്കപ്പിന് പ്രധാനമാണ്.

English summary
Almost all bindi look pretty in the pack or on the website, but sometimes you can put one on that is all wrong for your face. Here are a few tips to make sure you get the ones that are right for you.
Subscribe Newsletter