വാട്ടര്‍പ്രൂഫ് ഐ ലൈനറും മസ്‌കാരയും ഉപയോഗിച്ച് കണ്ണുകളെ മനോഹരമാക്കാം. ബ്ലഷ് ഒഴിവാക്കുന്നതാണ് നല്ലത്. അതല്ല അത്യാവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ വളരെ ലൈറ്റ് ആയി മാത്രം ഉപയോഗിക്കു. പീച്ച്, പിങ്ക്, ബ്രൗണ്‍ എന്നീ കളറുകളായിരിക്കും നല്ലത്.
പുരികക്കൊടികള്‍ ഏപ്പോഴുംത്രെഡ് ചെയ്‌ത് മനോഹരമാക്കിവെയ്‌ക്കാന്‍ ശ്രദ്ധിക്കണം. ഐബ്രോ പെന്‍സിലുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ ഉപയോഗിക്കുമ്പോള്‍ വന്നേയ്‌ക്കാവുന്ന ആര്‍ടിഫിഷ്യല്‍ ലുക്ക് ഒരു പക്ഷേ നിങ്ങളുടെ മുഖ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കും. പുരികം ത്രെഡ് ചെയ്യാന്‍ വിദഗ്‌ധയായ ഒരു ബ്യൂട്ടിഷന്റെ സഹായം തേടുന്നതാണ് നല്ലത്.
ഇനി മുടിയുടെ കാര്യം മഴക്കാലത്ത് മുടി നന്നായി ഉണക്കി സുക്ഷിക്കണം. അന്തരീക്ഷത്തിലെ ഈര്‍പ്പവും മറ്റും ചേര്‍ന്ന് മുടിയില്‍ പൂപ്പല്‍ വരാന്‍ സാധ്യതയുണ്ട്. ഒപ്പം മുടി കൃത്യമായ ആകൃതിയില്‍ വെട്ടിനിര്‍ത്താനും ശ്രദ്ധിക്കണം. ഒരുങ്ങുമ്പോള്‍ മുടിയുടെ സ്‌റ്റൈലിന് പ്രാധിന്യമുണ്ടല്ലോ. അതുകൊണ്ട് ധരിക്കുന്ന വസ്‌ത്രത്തിന് ചേരുന്ന രീതിയിലുള്ള മുടിക്കെട്ടുകള്‍ സ്വീകരിക്കുക. അവയെന്തായാലും വളരെ ലളിതമായതും അതേസമയം അസാധാരണമായിരിക്കുന്നതുമായിരിക്കാന്‍ ശ്രദ്ധിക്കുക.
ആഭരണങ്ങള്‍ നല്ല തിളക്കമുള്ളവ ഉപയോഗിക്കുക ഒപ്പം ലൈറ്റ് വെയിറ്റ് ആയിരിക്കാന്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നല്ലത്. ഇത്രയുമാകുമ്പോള്‍ മുഖത്തിന്റെയും വസ്‌ത്രത്തിന്റെയും കാര്യം കഴിഞ്ഞു.
ഇനി ചെരുപ്പുകളുടെ കാര്യം,. തുകല്‍ ചെരുപ്പുകള്‍ മഴക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നല്ല വാട്ടര്‍പ്രൂഫ് മെറ്റീരിയലുകളിലുള്ള നൂതന ഫാഷനുകളിലുള്ള ചെരുപ്പുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൂടുതല്‍ ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇനി ഒരു നല്ല സ്റ്റൈലന്‍ കുട കൂടിയായാല്‍ നിങ്ങള്‍ക്ക് മഴയിലും തിളങ്ങാം.



















