For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി ചകിരി നാരു പോലെയോ, പ്രതിവിധി ഇതാ

വരണ്ട മുടിയ്ക്ക് പരിഹാരം കാണാന് ചില പ്രതിവിധികള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം

|

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന കാര്യമാണ് മുടിയുടെ വരള്‍ച്ച. പലപ്പോഴും ഇതിന് പരിഹാരം ആലോചിച്ച് നടക്കുന്നവര്‍ക്ക് കൃത്യമായ പരിഹാരം കിട്ടാറില്ല. എന്നാല്‍ ഇനി ഈ പ്രശ്‌നങ്ങള്‍ക്ക് നിങ്ങള്‍ക്കിടയില്‍ തന്നെ പരിഹരിയ്ക്കാം.

അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുടിനാര് ചകിരി പോലെ ആകുന്നതിനു ചില കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇനി മിനുസവും മൃദുലവുമായ മുടിയ്ക്ക് എന്തൊക്കെ വിദ്യകള്‍ ചെയ്യാം എന്ന് നോക്കാം.

മോയ്‌സ്ചുറൈസിംഗ് വേണ്ട

മോയ്‌സ്ചുറൈസിംഗ് വേണ്ട

വരണ്ട മുടിയില്‍ ശക്തമായ മോയ്‌സചറൈസിങ്ങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്. ചെറിയ തോതിലുള്ള ജലാംശം ലഭിക്കുന്നതിന് ഒരു ടിന്നിന്റെ പകുതിയോ, കാല്‍ഭാഗമോ തേങ്ങാപ്പാല്‍ മുടിയുടെ അഗ്രത്തില്‍ നിന്ന് പകുതി ഭാഗം വരെ തേയ്ക്കുക. മുടിയുടെ വേരുകളില്‍ ഇത് തേയ്ക്കരുത്. ഷാംപൂ തേയ്ക്കുന്നതിന് മുമ്പ് ഏതാനും മിനുട്ട് ഇത് കുതിരാന്‍ അനുവദിക്കുക. ഇത് വഴി മുടിയിഴകള്‍ക്ക് മൃദുലതയും തിളക്കവും വീണ്ടെടുക്കാനാകും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

മാസത്തിലൊരിക്കല്‍ ഷാംപൂവിന് പകരം ആപ്പിള്‍ സിഡെര്‍ വിനഗര്‍ ഉപയോഗിക്കുന്നത് സ്‌റ്റൈലിങ്ങ് ഉത്പന്നങ്ങള്‍ അടിഞ്ഞ് കൂടിയതും, മാലിന്യങ്ങളും, നഗരങ്ങളിലെ ഖനജലത്തിലെ അവശിഷ്ടങ്ങളും അകറ്റാന്‍ സഹായിക്കും. ഇത് തലയോട്ടിക്ക് ഉന്മേഷവും പകരും. ഒലിവ് ഓയില്‍(ഒരു ടീസ്പൂണ്‍) യോഗര്‍ട്ടുമായി(രണ്ട് ടീസ്പൂണ്‍) ചേര്‍ത്ത് ഒരു കണ്ടീഷണര്‍ നിര്‍മ്മിക്കാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം നിലനിര്‍ത്തുകയും മുടിയിഴകള്‍ക്ക് കരുത്ത് നല്കുകയും ചെയ്യും.

 നാരങ്ങയും ആപ്പിള്‍ ജ്യൂസും

നാരങ്ങയും ആപ്പിള്‍ ജ്യൂസും

നാരങ്ങയും ആപ്പിള്‍ ജ്യൂസും കഴുകിയ മുടിക്ക് തിളക്കം നല്കും. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ജ്യൂസ് രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഷാംപൂവും, കണ്ടീഷനിങ്ങും കഴിഞ്ഞ ശേഷം ഇത് മുടിയില്‍ തേച്ച് ഒരു മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ ജ്യൂസിലെ അസിഡിറ്റി മുടി നിവര്‍ത്തുകയും തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ബിയര്‍

ബിയര്‍

ബിയര്‍ തലമുടിക്ക് ഏറെ ഗുണകരമാണ്. സിലിക്ക മുടിക്ക് വളര്‍ച്ചയും തിളക്കവും, അകമേ നിന്ന് കരുത്തും നല്കുമ്പോള്‍ പഞ്ചസാരയും പ്രോട്ടീനും ചേര്‍ന്ന മിശ്രിതം ഇടതൂര്‍ന്ന, മൃദുവായ മുടി നല്കും.

തൈര്

തൈര്

പ്രകൃതിദത്ത തൈര്, മുട്ട എന്നിവ ഉപയോഗിക്കുന്നത് മികച്ച ഒരു ക്ലെന്‍സറെന്നതിനൊപ്പം പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുന്നതുമാണ്. രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ തൈര്(പഞ്ചസാരയോ പ്രിസര്‍വേറ്റീവ്‌സോ ചേര്‍ക്കാത്തത്) എടുത്ത് മുടിയിലുടനീളം തേയ്ക്കുക. ഒരു ടൗവ്വല്‍ ഉപയോഗിച്ച് മുടി പൊതിഞ്ഞ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം കഴുകുക. ഇതിന് കടുപ്പം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിക്കാം.

ചമോമൈല്‍ ടീ

ചമോമൈല്‍ ടീ

മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും തലയോട്ടിയിലെ ചൊറിച്ചില്‍ അകറ്റാനും ചമോമൈല്‍ ടീ ഉപയോഗിക്കാം. 100 മില്ലി ചായ രണ്ട് ടീ ബാഗുകളുപയോഗിച്ച് നിര്‍മ്മിച്ച് അത് തണുക്കാന്‍ അനുവദിക്കുക. ഷാപൂവും കണ്ടീഷനിങ്ങും നടത്തിയ മുടിയില്‍ ഇത് തേച്ച ശേഷം കഴുകുക. മുടി വളര്‍ച്ച ശക്തിപ്പെടുത്താനും, മുടി കൊഴിച്ചില്‍ തടയാനും ഗ്രീന്‍ ടീ സഹായിക്കുമ്പോള്‍ ബ്ലാക്ക് ടീ മുടിക്ക് തിളക്കവും സൗന്ദര്യവും നല്കും.

 കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴയുടെ ജെല്‍ മുടിയില്‍ പുരട്ടുന്നതും മുടിയ്ക്കും മൃദുത്വം നല്‍കും.

English summary

Ways to smoothen your dry hair

Your mane feels like a coir mat? Here's how you can smooth those dry edges.
Story first published: Tuesday, April 25, 2017, 13:14 [IST]
X
Desktop Bottom Promotion