For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെയര്‍ ഡൈ ചെയ്യുമ്പോള്‍ കാപ്പി നിറം അപകടം

ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം

|

കേശസംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഹെയര്‍ ഡൈ. പ്രായം മാത്രമല്ല ഇതിന്റെ മാനദണ്ഡം. അകാല വാര്‍ദ്ധക്യം കൊണ്ട് കഷ്ടപ്പെടുന്നവരും ഡൈ ചെയ്യുന്നവര്‍ തന്നെയാണ്.

എന്നാല്‍ ഡൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഡൈ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മുടി പൂര്‍ണമായും നഷ്ടപ്പെടാനും വരെ കാരണമാകും. കറ്റാര്‍വാഴയില്‍ നിറം കൂട്ടാന്‍ 2തുള്ളി തേന്‍

മുടിക്ക് വേറിട്ട നിറങ്ങള്‍ നല്‍കുക എന്നതിലുപരി വെളുത്ത മുടികള്‍ കറുപ്പിക്കുക എന്നതാണ് ഹെയര്‍ ഡൈയുടെ ഉദ്ദേശം. എന്നാല്‍ ഹെയര്‍ ഡൈ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അതീവശ്രദ്ധാലുക്കളായിരിക്കണം. കാരണം ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല എന്നത് തന്നെ. ഗ്രീന്‍ ടീ രണ്ടാഴ്ച ഉപയോഗിക്കൂ, മുടി വളരും

 ബ്രാന്‍ഡഡ് എങ്കിലും ശ്രദ്ധിക്കണം

ബ്രാന്‍ഡഡ് എങ്കിലും ശ്രദ്ധിക്കണം

പല ബ്രാന്‍ഡഡ് ഹെയര്‍ ഡൈ ഇന്ന് വിപണിയിലുണ്ട. എന്നാല്‍ ഇവയിലും ധാരാളം ദൂഷ്യഫലങ്ങളുണ്ട് എന്നതാണ് സത്യം. ബ്രാന്‍ഡഡ് ആയതുകൊണ്ട് ദോഷം ഉണ്ടാവില്ലെന്ന ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്.

 ചര്‍മ്മ രോഗങ്ങള്‍

ചര്‍മ്മ രോഗങ്ങള്‍

ഹെയര്‍ഡൈ പാക്കറ്റിനു പുറത്ത് ഒരിക്കലും അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ പേര് രേഖപ്പെടുത്താറില്ല. മുടിയ്ക്ക് കൂടുതല്‍ കറുപ്പ് നിറം നല്‍കാനായി പാരാസിനഡിന്‍ഡൈയാമിന്‍ ആണ് ചേര്‍ക്കാറുള്ളത്. ഇതാകട്ടെ ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്.

 പരിഹാരം ഹെര്‍ബല്‍ ഡൈ

പരിഹാരം ഹെര്‍ബല്‍ ഡൈ

ഇതിനെല്ലാം പരിഹാരം എന്ന് പറയുന്നത് ഹെര്‍ബല്‍ ഡൈ ആണ്. എന്നാല്‍ ഹെര്‍ബല്‍ ഡൈകള്‍ ഉപയോഗിക്കുമ്പോഴും പ്രകൃതി ദത്ത ചേരുവകള്‍ മാത്രമല്ല അടങ്ങിയിട്ടുള്ളത് എന്നതാണ് സത്യം. പല തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

 ഗുണമുള്ളതാണോ?

ഗുണമുള്ളതാണോ?

ഹെര്‍ബല്‍ ഡൈ ഗുണമുള്ളതാണോ എന്നറിയാന്‍ ചെറിയ പരീക്ഷണം നടത്തി നോക്കാം. ഒരു ചെറിയ പാത്രത്തില്‍ അല്‍പം ഡെ ചെയ്യുന്ന പൊടിയെടുത്ത് വെള്ളം ചേര്‍ത്ത് വെയ്ക്കുകയ പൊടിയില്‍ മുകളിലായി ബ്രൗണ്‍ നിറം കാണപ്പെടുന്നുണ്ടെങ്കില്‍ ഹെന്നയാണ് ഇതില്‍ കൂടുതലായി അടങ്ങിയിട്ടുള്ളത് എന്ന് മനസ്സിലാക്കാം. ഇത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

കാപ്പിപ്പൊടിയുടെ നിറമെങ്കില്‍

കാപ്പിപ്പൊടിയുടെ നിറമെങ്കില്‍

എന്നാല്‍ പാത്രത്തിനു മുകളില്‍ കാപ്പിപ്പൊടിയുടെ നിറമെങ്കില്‍ അത് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. അതിനര്‍ത്ഥം അതില്‍ അടങ്ങിയിട്ടുള്ളത് പാരാസിനഡിന്‍ഡൈയാമിന്‍ ആണ് എന്നതാണ്.

 കാഴ്ച ശക്തി നശിക്കും

കാഴ്ച ശക്തി നശിക്കും

ഡൈ മുടിയില്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. കണ്‍പിലീ, പുരികം എന്നിവിടങ്ങളില്‍ ഒരിക്കലും ഹെയര്‍ഡൈ ഉപയോഗിക്കരുത്. ഇത് കാഴ്ച ശക്തിയെ വരെ ഇല്ലാതാക്കും.

കൂടുതല്‍ സമയം

കൂടുതല്‍ സമയം

കൂടുതല്‍ സമയം മുടിയില്‍ ഡൈ ചെയ്ത് വച്ചാല്‍ അത് മുടിയ്ക്ക് കറുപ്പ് നിറം കൂടുതല്‍ നല്‍കും എന്നൊരു ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്. മാക്‌സിമം അരമണിക്കൂര്‍ മാത്രമാണ് വെയ്‌ക്കേണ്ടത്. അതിനു ശേഷം കഴുകിക്കളയണം. അല്ലാത്ത പക്ഷം ഇതിന്റെ ദോഷഫലങ്ങള്‍ വളരെ വലുതായിരിക്കും.

English summary

Things You Should Know Before You Color Hair

Things You Should Know Before Coloring Your Hair for the First Time read on...
Story first published: Monday, May 29, 2017, 10:25 [IST]
X
Desktop Bottom Promotion