For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്

മുടിയെക്കുറിച്ചുള്ള ചില കുഴിച്ചു മൂടപ്പെടേണ്ട തെറ്റിദ്ധാരണകള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

|

അകാല നര ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരേയും പിടികൂടിയിരിയ്ക്കുന്ന ഒന്നാണ്. പലരേയും അകാല നര പല വിധത്തിലാണ് ബാധിയ്ക്കുന്നത്. ചിലരുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കാന്‍ അകാല നരയിലൂടെ കഴിയുന്നു.

എന്നാല്‍ നരച്ച ഒരു മുടി പിഴുത് കളഞ്ഞാല്‍ പിന്നീട് മൂന്നോ നാലോ നരച്ച മുടി ആ സ്ഥാനത്ത് ഉണ്ടാവും എന്ന വിശ്വാസം നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മുടി വേണമെന്നുണ്ടെങ്കില്‍ കുളിയ്ക്കുമ്പോള്‍ ശ്രദ്ധ

ഇത്തരത്തില്‍ മുടിയെ പ്രതിസന്ധിയിലാക്കുന്ന നിരവധി വിശ്വാസങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം ധാരണകളുടെ ശരിയായ വശത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം. ഇത് പലപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്തും. കഷണ്ടിയില്‍ വരെ മുടി മുളപ്പിയ്ക്കും ഈ എണ്ണ

 വെളുത്ത മുടി പിഴുത് കളഞ്ഞാല്‍

വെളുത്ത മുടി പിഴുത് കളഞ്ഞാല്‍

വെളുത്ത മുടി പിഴുത് കളഞ്ഞാല്‍ അവിടെ അതിലിരട്ടി വെളുത്ത മുടികള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. എന്നാല്‍ കൂടുതല്‍ നരച്ച മുടി ഉണ്ടാവാന്‍ കാരണം മുടി പിഴുത് കളയുന്നതല്ല. അത് പ്രകൃത്യാ തന്നെ ഉണ്ടാവുന്നതാണ്.

 ആദ്യം ഷാമ്പൂ പിന്നെ കണ്ടീഷണര്‍

ആദ്യം ഷാമ്പൂ പിന്നെ കണ്ടീഷണര്‍

ആദ്യം ഷാമ്പൂ ഉപയോഗിക്കാം പിന്നീട് കണ്ടീഷണര്‍ ഉപയോഗിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്നാണ് വിശ്വാസം. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുന്ന അതേ ബ്രാന്‍ഡിലുള്ള കണ്ടീഷണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക.

 ഗര്‍ഭാവസ്ഥയില്‍ മുടി കളര്‍ചെയ്താല്‍

ഗര്‍ഭാവസ്ഥയില്‍ മുടി കളര്‍ചെയ്താല്‍

ഗര്‍ഭാവസ്ഥയിലും സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് പലരും. ഈ അവസ്ഥയില്‍ മുടി കളര്‍ ചെയ്യുന്നത് നല്ലതല്ല എന്ന് പറയാറുണ്ട്. കാരണം ഇതിലുണ്ടാകുന്ന അമോണിയയാണ് പ്രശ്‌നമാകുന്നത്. എന്നാല്‍ അമോണിയ അടങ്ങാത്ത ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല.

ഉത്പ്പന്നങ്ങളുടെ വില

ഉത്പ്പന്നങ്ങളുടെ വില

വില കൂടിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് മുടിയ്ക്ക് ആരോഗ്യം നല്‍കുന്നത് എന്ന് വിചാരിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതിലുപരി പോഷകങ്ങള്‍ നിറഞ്ഞ ഡയറ്റും മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതാണ്. മറ്റേതെല്ലാം തികച്ചും തെറ്റായ ധാരണയാണ്.

ബിയറും മുടിയും

ബിയറും മുടിയും

ബിയര്‍ ഷാമ്പൂ ഇന്ന് പലരും ഉപയോഗിക്കാറുണ്ട്. ബിയര്‍ ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ സോഫ്റ്റ് ആക്കും എന്നൊരു ധാരണ ഉണ്ട്. എന്നാല്‍ അത് തികച്ചും തെറ്റായ ധാരണയാണ്. കാരണം ബിയറിലെ ആല്‍ക്കഹോള്‍ ഘടകം മുടിയെ ഡ്രൈ ആക്കുകയാണ് ചെയ്യുന്നത്.

ഇടക്കിടെ മുടി വെട്ടാം

ഇടക്കിടെ മുടി വെട്ടാം

ഇടക്കിടെ മുടി വെട്ടുന്നത് മുടി വളര്‍ച്ച വേഗത്തിലാക്കും എന്നൊരു ധാരണയുണ്ട്. എന്നാല്‍ ആരോഗ്യകരമായ തലയോട്ടിയാണ് മുടി വളര്‍ച്ചയെ സഹായിക്കുന്നത്.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതാണ് എപ്പോഴും പലരേയും പ്രശ്‌നത്തിലാക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ട് തന്നെ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ രണ്ട് മാസത്തിലൊരിക്കല്‍ മുടി മുറിയ്ക്കുന്നത് നന്നായിരിക്കും.

Read more about: hair grey hair മുടി നര
English summary

seven common hair myths busted

Pluck one grey hair, expect two more to grow back in its place. Pregnant women should not colour their hair. These are some of the common myths people believe in, says an expert.
Story first published: Saturday, January 28, 2017, 10:59 [IST]
X
Desktop Bottom Promotion