For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഞ്ഞിവെള്ളം കഷണ്ടിയ്ക്ക് ഒറ്റമൂലി

കഷണ്ടിയെ പ്രതിരോധിയ്ക്കാനും ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഒറ്റമൂലി ഉണ്ട്

|

കഷണ്ടി ഇന്നത്തെ ചെറുപ്പക്കാരുടെ ഏറ്റവും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതുകൊണ്ട് വലയുന്നവരുടെ എണ്ണം ദിവസവും കൂടിക്കൊണ്ടിരിയ്ക്കുകയാണ്. അതുകൊണ്ട് കഷണ്ടിയ്ക്ക് പ്രതിരോധമന്വേഷിച്ച് വരുന്നവര്‍ ചില്ലറയല്ല.

കറിവേപ്പില അരച്ച് എണ്ണകാച്ചി; മുടിവളര്‍ച്ച ഭീകരംകറിവേപ്പില അരച്ച് എണ്ണകാച്ചി; മുടിവളര്‍ച്ച ഭീകരം

എന്നാല്‍ ഇനി ബേക്കിംഗ് സോഡയില്‍ കഞ്ഞിവെള്ളം കൂടി ചേരുമ്പോള്‍ അത് കഷണ്ടിയെ പ്രതിരോധിയ്ക്കും. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഷാമ്പൂവില്‍ അല്‍പം ബേക്കിംഗ് സോഡ

ഷാമ്പൂവില്‍ അല്‍പം ബേക്കിംഗ് സോഡ

ഷാമ്പൂവില്‍ അല്‍പം ബേക്കിംഗ് സോഡ മിക്സ് ചെയ്ത് സാധാരണ പോലെ മുടി കഴുകൂ. ആഴ്ചയില്‍ മൂന്ന് ദിവസം ഇത്തരത്തില്‍ ചെയ്യൂ. ഇത് മുടിയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു.

മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും

മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും

മുട്ടയുടെ വെള്ളയും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് തലയില്‍ നല്ല പോലെ മസ്സാജ് ചെയ്യുക. ഇത് കഷണ്ടിയുള്ള ഭാഗങ്ങളില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് പിടിപ്പിക്കണം. ഒരാഴ്ച കൊണ്ട് തന്നെ വ്യത്യാസം അനുഭവിച്ചറിയാം.

ഉലുവ വെള്ളത്തിലിട്ട്

ഉലുവ വെള്ളത്തിലിട്ട്

ഉലുവ വെള്ളത്തിലിട്ട് വെച്ച് അടുത്ത ദിവസം അരച്ച് പേസ്റ്റാക്കി ഇതില്‍ അല്‍പം രണ്ട് നുള്ള് ബേക്കിംഗ് സോഡ ചേര്‍ക്കുക. ഇത് രണ്ടും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക.

കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയുമാണ്

കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയുമാണ്

കഞ്ഞിവെള്ളവും ബേക്കിംഗ് സോഡയുമാണ് കഷണ്ടി പ്രതിരോധിയ്ക്കുന്ന മറ്റൊരു പ്രധാന ഒറ്റമൂലി. കട്ടിയുള്ള കഞ്ഞിവെള്ളത്തില്‍ ബേക്കിംഗ് സോഡ മിക്സ് ചെയ്ത് ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയുക. ഇത് കഷണ്ടിയെ പ്രതിരോധിയ്ക്കുന്നു.

വെള്ളമുപയോഗിച്ച് കുളിച്ചാല്‍

വെള്ളമുപയോഗിച്ച് കുളിച്ചാല്‍

മൃദുലമായ ചര്‍മ്മമാണ് എല്ലാവരുടേയും ആഗ്രഹം. അതിനായി ബേക്കിംഗ് സോഡ ഏറ്റവും നല്ലതാണ്. അരക്കപ്പ് ബേക്കിംഗ് സോഡ എടുത്ത് കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളമുപയോഗിച്ച് കുളിച്ചാല്‍ മതി.

പാദ സംരക്ഷണത്തിനും

പാദ സംരക്ഷണത്തിനും

പാദ സംരക്ഷണത്തിനും ബേക്കിംഗ് സോഡ തന്നെയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. പെഡിക്യൂര്‍ ചെയ്യാന്‍ ഏറ്റവും മികച്ചതാണ് ബേക്കിംഗ് സോഡ. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ മിക്സ് ചെയ്ത് അതില്‍ കാല്‍ മുക്കി വെയ്ക്കുക. ഇത് പാദസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്.

English summary

rice water and Baking Soda Stops baldness, Hair Loss and Promotes Hair Growth

rice water and Baking Soda Stops baldness, Hair Loss and Promotes Hair Growth read on to know more
Story first published: Monday, April 24, 2017, 11:51 [IST]
X
Desktop Bottom Promotion