10 ദിവസം കൊണ്ട് ഈ എണ്ണ മാറ്റും മുടിയുടെ കോലം

മുടിയുടെ ആരോഗ്യത്തിനും മുടിവളര്‍ച്ചയ്ക്കും സഹായിക്കുന്ന ആവണക്കെണ്ണ

Posted By:
Subscribe to Boldsky

കേശസംരക്ഷണം തന്നെയാണ് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളി. മുടിയുടെ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഒരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ചര്‍മ്മസംരക്ഷണവും കേശസംരക്ഷണവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. താരനില്ല, മുടി തഴച്ച് വളരാന്‍ ഈ ഇല മതി

എന്നാല്‍ ഇനി ഈ ഒരെണ്ണ മതി മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി മുടിയ്ക്ക് തിളക്കവും കട്ടിയും നല്‍കാന്‍. അതിനായി ശ്രദ്ധിക്കേണ്ട കാര്യം നോക്കാം. ഏതെണ്ണയാണ് ഇതിന് സഹായിക്കുന്നചെന്ന് നോക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണയാണ് ഇതിന് പരിഹാരം കാണുന്ന ഒന്ന്. മുടിയുടെ ഏത് പ്രശ്‌നത്തേയും ഫലപ്രദമായി നേരിടാനും മുടി കൊഴിച്ചില്‍ അകറ്റി മുടി വളരാനും ആവണക്കെണ്ണ സഹായിക്കുന്നു.

ഉപയോഗിക്കുന്നത്

ആവണക്കെണ്ണ നേരിട്ട് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്. മറ്റൊന്നിന്റേയും കൂടെ ചേര്‍ക്കേണ്ട ആവശ്യമില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ആവാതിരിയ്ക്കാന്‍ ശ്രദ്ധിക്കണം എന്നതാണ്. കാരണം ഇത് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്നത് തന്നെ കാര്യം.

വെളിച്ചെണ്ണയും ആവണക്കെണ്ണയും

അലര്‍ജി, നീര്‍ക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വെളിച്ചെണ്ണയും ആവണക്കെണ്ണയും തുല്യ അളവില്‍ എടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്കും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിയ്ക്കു്‌നനതിനും കാരണമാകും.

ആഴ്ചയില്‍ രണ്ട് തവണ

ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. തലയില്‍ എണ്ണ തേച്ച് പിടിപ്പിച്ച ശേഷം 15 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്.

മുടിയുടെ അറ്റം പിളരുന്നതിന്

മുടിയുടെ അറ്റം പിളരുന്നതിനും ഫലപ്രദമായ ഒന്നാണ് ആവണക്കെണ്ണ. അതിനായി ഉള്ളംകൈയ്യില്‍ രണ്ടോ മൂന്നോ തുള്ളി ആവണക്കെണ്ണ എടുത്ത് മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കാം. രാത്രി മുഴുവന്‍ ഇത് തലയില്‍ തന്നെ നിര്‍ത്തിയ ശേഷം രാവിലെ കഴുകിക്കളയാവുന്നതാണ്.

English summary

One Oil That Will Stop Your Hair Fall And Grow Thick Long Hair

One Oil That Will Stop Your Hair Fall And Grow Thick Long Hairs In Just 10 Days Time.
Please Wait while comments are loading...
Subscribe Newsletter