For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നര മാറ്റാന്‍ പ്രകൃതിദത്ത ഡൈ ഉപയോഗിയ്ക്കൂ

മുടി ഡൈ ചെയ്യാന്‍ ചില പ്രകൃതിദത്ത വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

|

മുടി നരച്ചു കഴിയുമ്പോള്‍ ഡൈ എന്ന ആശയമാണ് ഇതൊഴിവാക്കാന്‍ പലരും സ്വീകരിക്കാറ്. വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമ ക്രീമുകള്‍ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്.

എന്നാല്‍ ഇത്തരം ഡൈകളില്‍ അടങ്ങിയിരിയ്ക്കുന്ന കെമിക്കലുകള്‍ മുടിയ്ക്കും ചര്‍മത്തിനും മാത്രമല്ല, ആരോഗ്യത്തിനും കേടുണ്ടാക്കുന്ന ഒന്നാണ്. ക്യാന്‍സര്‍ വരെ വരുത്താന്‍ ഡൈയില്‍ അടങ്ങിയിരിയ്ക്കുന്ന ചില ഘടകങ്ങള്‍ക്കു സാധിയ്ക്കും.

ഇതിനൊരു പരിഹാരം സ്വാഭാവിക വഴികളാണ്. മുടി ഡൈ ചെയ്യാന്‍ ചില പ്രകൃതിദത്ത വഴികളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

വാള്‍നട്ട്‌

വാള്‍നട്ട്‌

വാള്‍നട്ടിന്റെ ഷെല്ലാണ് ഇതിനുള്ള ഒരു വഴി. ഇതിന്റെ തോടുകള്‍ പൊട്ടിച്ച് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ മുടിയില്‍ പുരട്ടാം. ഡാര്‍ക് ബ്രൗണ്‍ ലഭിയ്ക്കും. കൂടുതല്‍ നിറം വേണമെങ്കില്‍ ഊറ്റിയെടുത്ത വെള്ളം വീണ്ടും തിളപ്പിയ്ക്കുക.

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും കലര്‍ത്തി മുടിയില്‍ പുരട്ടാം. അല്ലെങ്കില്‍ ചെറുനാരങ്ങാനീരു തനിയെയായാലും മതി. ഇത് ചമോമൈല്‍ ടീയുമായി കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

 ടീ ബാഗ്

ടീ ബാഗ്

2-3 ടീബാഗ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഇത് മുടിയില്‍ പുരട്ടുന്നത് മുടിയ്ക്കു കറുപ്പു നല്‍കും. മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇത്രയും ടീ ബാഗ് ഒരു കപ്പു വെള്ളത്തിലിട്ടാണ് തിളപ്പിയ്‌ക്കേണ്ടത്. നരച്ച മുടി കറുക്കാന്‍ ഇതില്‍ അല്‍പം തുളസിയിലയിട്ടു തിളപ്പിയ്ക്കുന്നതു നല്ലതാണ്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

കാപ്പിപ്പൊടിയും മുടി ഡൈ ചെയ്യാനുള്ള സ്വാഭാവിക വഴിയാണ്. 2 ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി 2 കപ്പു വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ മുടിയില്‍ തേയ്ക്കാം.

ബീറ്റ്‌റൂട്ട് , ക്യാരറ്റ്

ബീറ്റ്‌റൂട്ട് , ക്യാരറ്റ്

മുടിയ്ക്ക് ചുവപ്പു കലര്‍ന്ന നിറമാണു വേണ്ടതെങ്കില്‍ ബീറ്റ്‌റൂട്ട് , ക്യാരറ്റ് ജ്യൂസുകള്‍ കലര്‍ത്തി പുരട്ടാം. ചുവപ്പുരാശിയുളള മുടിയെങ്കില്‍ ബീറ്റ്‌റൂട്ട് കൂടുതലെടുക്കാം. ഓറഞ്ച് രാശിയാണു കൂടുതല്‍ വേണ്ടതെങ്കില്‍ ക്യാരറ്റും.

ബീറ്റ്‌റൂട്ട് , ക്യാരറ്റ്

ബീറ്റ്‌റൂട്ട് , ക്യാരറ്റ്

മുടിയില്‍ ഹെന്ന ചെയ്യുന്നത് മുടിയ്ക്കുള്ള സ്വാഭാവിക ഡൈ ആണ്. മുടിയുടെ നര മറയ്ക്കാനും നിറം മാറ്റാനുമെല്ലാം ഇത് നല്ലതാണ്. ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനെഗര്‍ ചേര്‍ക്കുന്നത് കൂടുതല്‍ നിറം നല്‍കും.

ചെണ്ടുമല്ലി, ചെമ്പരത്തി

ചെണ്ടുമല്ലി, ചെമ്പരത്തി

ചെണ്ടുമല്ലി, ചെമ്പരത്തി തുടങ്ങിയ പൂക്കള്‍ വെള്ളത്തിലിട്ടു തിളപ്പിച്ചു തണുത്ത ശേഷം മുടിയില്‍ പുരട്ടുന്നതും മുടിയ്ക്കു സ്വാഭാവിക നിറം നല്‍കും.

English summary

Natural Ways To Dye Hair

Here are some of the natural ways to dye hair, read more,
X
Desktop Bottom Promotion