താരനില്ല, മുടി തഴച്ച് വളരാന്‍ ഈ ഇല മതി

കേശസംരക്ഷണത്തിന് ആര്യവേപ്പ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

Posted By:
Subscribe to Boldsky

താരന്‍ പ്രതിരോധിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാതൊരു രക്ഷയുമില്ലേ? എന്നാല്‍ താരനെ പ്രതിരോധിയ്ക്കാനും മുടി തഴച്ച് വളരാനും ഇനി ആര്യവേപ്പിന്റെ ഇല മതി. മൃതസഞ്ജീവനിയാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖത്തെ കുത്തും കുഴികളും മാറാന്‍ ഗ്രീന്‍ ടീ

എന്നാല്‍ ആരോഗ്യഗുണങ്ങളെപ്പോലെ തന്നെ സൗന്ദര്യ ഗുണങ്ങളും ആര്യവേപ്പില്‍ ഉണ്ട്. താരനെ പ്രതിരോധിയ്ക്കാനും തലയിലുണ്ടാകുന്ന ചൊറിച്ചിലും മറ്റും മാറ്റുന്നതിനും ആര്യവേപ്പ് മികച്ചതാണ്. എങ്ങനെ ആര്യവേപ്പ് ഉപയോഗിക്കാം എന്ന് നോക്കാം. റബ്ബര്‍ പോലെ മായ്ച്ച് കളയും മുഖത്തെ പാടുകള്‍

 സ്റ്റെപ് 1

സ്റ്റെപ് 1

ആര്യവേപ്പ് നല്ലതു പോലെ ഒരു പിടിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിന്റെ സത്ത് ഇറങ്ങുന്നത് വരെ തിളപ്പിക്കണം.

 സ്റ്റെപ് 2

സ്റ്റെപ് 2

തിളപ്പിച്ചതിനു ശേഷം അടുത്ത ദിവസം വരെ ഈ ഇല ആ വെള്ളത്തില്‍ കിടക്കണം. ഒരു കാരണവശാലും തിളച്ചു കഴിഞ്ഞ ശേഷം വെള്ളം കളയരുത്. അടുത്ത ദിവസം മാത്രമേ ഇലയെടുത്ത് കളയാന്‍ പാടുകയുള്ളൂ.

സ്റ്റെപ് 3

സ്റ്റെപ് 3

മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കണം. എന്നാല്‍ മുടി കഴുകുമ്പോള്‍ ഒരു കാരണവശാലും ഷാമ്പൂ, സോപ്പ് തുടങ്ങിയവ ഉപയോഗിക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സ്റ്റെപ് 4

സ്റ്റെപ് 4

മുടി കഴുകിയതിനു ശേഷം ഒരിക്കലും അതിനു മുകളില്‍ പച്ചവെള്ളം കൊണ്ട് കഴുകരുത്. ആര്യവേപ്പിന്റെ വെള്ളം മാത്രം ഉപയോഗിച്ച് വേണം കഴുകാന്‍. വെറും രണ്ട് പ്രാവശ്യത്തെ ഉപയോഗം കൊണ്ട് താരന്‍ പൂര്‍ണമായും മാറിക്കിട്ടും.

 സൂക്ഷിച്ച് വെയ്ക്കാമോ?

സൂക്ഷിച്ച് വെയ്ക്കാമോ?

താരന്‍ ഇല്ലാതാക്കാന്‍ ആര്യവേപ്പിന്റെ വെള്ളം ഉപയോഗിക്കുമ്പോള്‍ അത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെയ്ക്കാമോ? എന്നാല്‍ ഒരിക്കലും ഇത് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാന്‍ പാടുള്ളതല്ല. കാരണം ഒരു പ്രാവശ്യത്തെ ഉപയോഗത്തിനുള്ളത് മാത്രമേ തയ്യാറാക്കാന്‍ പാടുകയുള്ളൂ.

മുടി വളരും

മുടി വളരും

താരന്‍ പോവാന്‍ മാത്രമല്ല മുടി വളരാനും ഏറ്റവും ഉത്തമമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വെള്ളം ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ശീലമാക്കുക. ഇത് മുടിവളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

തലയിലുണ്ടാവുന്ന ചൊറിച്ചിലും മുറിവും എല്ലാം ഇല്ലാതാക്കാനും ആര്യവേപ്പ് ഉപയോഗിക്കാം. അത്രയേറെ ഉപയോഗപ്രദമാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

How to Treat Dandruff with Neem Leaves

How to Treat Dandruff with Neem Leaves, read on to know more about it.
Please Wait while comments are loading...
Subscribe Newsletter