For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടി കയറുന്നുവോ, പരിഹാരം നിസ്സാരം

പുരുഷന്‍മാരിലെ പ്രത്യേകിച്ച് ചെറുപ്പക്കാരിലെ മുടി കൊഴിച്ചിലാണ് എന്നും എപ്പോഴും പ്രശ്‌നമാകുന്നത്

|

ഇന്നത്തെ കാലത്ത് യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കഷണ്ടി. പ്രായമേറും തോറുമായിരുന്നു പണ്ട് കാലത്ത് കഷണ്ടിയെങ്കില്‍ ഇന്നത്തെ കാലത്ത് കഷണ്ടി നേരത്തെ വരുന്ന അവസ്ഥയാണ് കാണുന്നത്.

ഈ 9 അവസ്ഥകള്‍ക്ക് പരിഹാരം ഒരു കഷ്ണം നാരങ്ങഈ 9 അവസ്ഥകള്‍ക്ക് പരിഹാരം ഒരു കഷ്ണം നാരങ്ങ

ചിലപ്പോള്‍ പല പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് പോലും കഷണ്ടി തടസ്സമാകും എന്നതാണ് സത്യം. എന്നാല്‍ കഷണ്ടി മാറ്റാന്‍ പണി പതിനെട്ടും എടുക്കുന്നവരോട് ചില കാര്യങ്ങളില്‍ നമ്മള്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ കഷണ്ടിയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഒഴിവാക്കാം.

ആഴ്ചയില്‍ മൂന്ന് ദിവസം വെളിച്ചെണ്ണ തേച്ച് കുളിആഴ്ചയില്‍ മൂന്ന് ദിവസം വെളിച്ചെണ്ണ തേച്ച് കുളി

കഷണ്ടിയുടെ പ്രധാന കാരണവും പരിഹാരങ്ങളുമാണ് ആദ്യം ചര്‍ച്ച ചെയ്യപ്പേടേണ്ടത്. അല്‍പം സമയം ഇതിനായി നീക്കി വെച്ചാല്‍ കഷണ്ടി കൊണ്ടുണ്ടാകുന്ന പ്രശ്‌നത്തിന് പരിഹാരം കാണാം. എങ്ങനെയെന്ന് നോക്കാം.

പ്രോട്ടീന്‍ കുറവ്

പ്രോട്ടീന്‍ കുറവ്

പ്രോട്ടീന്‍ കുറവാണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ വില്ലന്‍. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാത്തതും മത്സ്യം, മാംസം തുടങ്ങിയവ ധാരാളം കഴിക്കേണ്ടതും ആണ് ശ്രദ്ധിക്കേണ്ടത്.

 എണ്ണ ഉപയോഗിക്കുന്നത്

എണ്ണ ഉപയോഗിക്കുന്നത്

കഷണ്ടിയുടെ പിന്നിലെ മറ്റൊരു കാരണമാണ് എണ്ണ ഉപയോഗിക്കുന്നതിലെ അഭാവം. എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ പലപ്പോഴും പുരുഷന്‍മാര്‍ അല്‍പം പുറകില്‍ തന്നെയാണ്. എന്നാല്‍ ദിവസവും എണ്ണ ഉപയോഗിക്കുന്നത് ശീലമാക്കണം. ഇത് മുടിയ്ക്ക് ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്നു.

വിയര്‍പ്പ്

വിയര്‍പ്പ്

മറ്റൊരു പ്രധാന പ്രശ്‌നമാണ് വിയര്‍പ്പ്. തല എപ്പോഴും വിയര്‍ത്തിരിയ്ക്കുന്നത് മുടി കൊഴിയാനും കഷണ്ടിയ്ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് കുളിയ്ക്കുന്നത് നല്ലതാണ്.

ഉള്ളി നീര്

ഉള്ളി നീര്

ഉള്ളി നീര് കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ നല്ലതാണ്. ഉറങ്ങും മുന്‍പ് തലയില്‍ ഉള്ളി നീര് പുരട്ടി കിടക്കുന്നത് മുടി വളര്‍ച്ചയെ ത്വരിത ഗതിയിലാക്കും.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ടീയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ഇത് തലയില്‍ പുരട്ടുന്നത് കഷണ്ടിയെ പ്രതിരോധിയ്ക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പാണ് മറ്റൊരു പ്രതിരോധ മാര്‍ഗ്ഗം. ആര്യവേപ്പിന്റെ ഇല അരച്ച് കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി കൊഴിച്ചില്‍ കഷണ്ടി എന്നിവയെ തടയുന്നു.

English summary

how to prevent hair loss for teenage guys

how to prevent hair loss for teenage guys read on to know more about it.
Story first published: Wednesday, May 17, 2017, 9:42 [IST]
X
Desktop Bottom Promotion