നാരങ്ങ നീര് മുടിയില്‍ തേച്ചാല്‍ ഫലം

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുടിയ്ക്കുള്ള പങ്ക് വളരെ വലുത് തന്നെയാണ്.

Posted By:
Subscribe to Boldsky

ആരോഗ്യത്തിനും സൗന്ദര്യത്തിനും നാരങ്ങ വളരെയധികം ഫലപ്രദമാണ്. പല രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും പരിഹാരം പലപ്പോഴും നാരങ്ങയില്‍ ഉണ്ടാവും. എന്നാല്‍ പലപ്പോഴും പലരും തോറ്റു പോകുന്ന മേഖലയാണ് കേശസംരക്ഷണം. കേശസംരക്ഷണ രംഗത്ത് എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തിയാലും അത് പലപ്പോഴും തോറ്റുപോവുകയാണ് ചെയ്യാറുള്ളത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ

എന്നാല്‍ ഇനി മുടി സംരക്ഷണത്തില്‍ ശ്രദ്ധിക്കാന്‍ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ ഒരു കഷ്ണം നാരങ്ങ മതി. നാരങ്ങ നീര് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. പ്രായം കുറയ്ക്കാന്‍ പേര ഇലകള്‍

തലയോട്ടിയിലെ ചൊറിച്ചില്‍

തലയോട്ടിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ നാരങ്ങ നീര് ഫലപ്രദമായി ഉപയോഗിക്കാം. അല്‍പം നാരങ്ങ നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ ഇല്ലാതാക്കും.

എണ്ണമയമുള്ള ചര്‍മ്മം

തലയോട്ടിയില്‍ എണ്ണമയമുള്ള ചര്‍മ്മം പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ തുരത്താന്‍ എന്തുകൊണ്ടും നല്ലതാണ് നാരങ്ങ നീര്. നാരങ്ങ നീര് തലയില്‍ മുഴുവന്‍ തേച്ച് പിടിപ്പിച്ച് അതിനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

താരനെ പ്രതിരോധിയ്ക്കുന്നു

താരനെ പ്രതിരോധിയ്ക്കുന്ന കാര്യത്തില്‍ തോറ്റുപോകുന്നവരാണ് നമ്മള്‍. എത്രയൊക്കെ പ്രതിരോധിച്ചാലും അതിശക്തമായ രീതിയില്‍ തന്നെ അത് തിരിച്ച് വരും. എന്നാല്‍ ഇനി നാരങ്ങ നീര് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

സെട്രെയ്റ്റ് മുടി വേണോ?

സ്‌ട്രെയ്റ്റ് മുടിയാണ് മറ്റൊന്ന്. ഇത്തരത്തില്‍ സ്‌ട്രെയ്റ്റ് മുടി വേണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍ കാല്‍കപ്പ് നാരങ്ങ നീര് എടുത്ത് അതില്‍ 10 സ്പൂണ്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. മുടിയുടെ എല്ലാം ഇഴകളിലും ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാം.

തലയോട്ടിയിലെ വരള്‍ച്ച മാറ്റാന്‍

തലയോട്ടിയിലെ വരള്‍ച്ച മാറ്റാന്‍ പലപ്പോഴും പല വിധത്തിലുള്ള പ്രയോഗങ്ങളും നടത്തുന്നവരാണ് നമ്മള്‍. എന്നാല്‍ നാരങ്ങ നീര് ഉപയോഗിച്ചു നോക്കൂ തലയോട്ടിയിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവും.

മുടിവളര്‍ച്ച

എല്ലാത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന ഒന്നാണ് മുടിവളര്‍ച്ച. മുടിവളര്‍ച്ചയെ ത്വരിതഗതിയിലാക്കാന്‍ ഒലീവ് ഓയിലിനോടൊപ്പം നാരങ്ങ നീര് മിക്‌സ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. നാരങ്ങ നീരും ഒലീവ് ഓയിലും വെളിച്ചെണ്ണയും സമം എടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയ്യാം.

മുടിയുടെ അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗമാണ് നാരങ്ങ നീര്. അഞ്ചോ ആറോ സ്പൂണ്‍ ഒലീവ് ഓയിലില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും.

മുടി കൊഴിയുന്നത് തടയാന്‍

മുടി കൊഴിയുന്നത് തടയാന്‍ പലപ്പോഴും പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്തവരാണെങ്കില്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങളോട് വിടനല്‍കി നാരങ്ങ നീര് ഉപയോഗിക്കാം. ജീരകവും നാരങ്ങനീരും ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാം.

English summary

What Happens When You Apply Lemon Juice On Your Hair

Listed in this article are lemon juice benefits for the hair and why you must make use of the same in your hair care regime.
Please Wait while comments are loading...
Subscribe Newsletter