ഒരാഴ്ചയില്‍ മുടി ഇരട്ടിയാക്കും മഞ്ഞള്‍ വിദ്യ

മുടിയുടെ കട്ടി ഇരട്ടിയാക്കാന്‍ സഹായിക്കുന്ന ചില മഞ്ഞള്‍ സൂത്രങ്ങളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

മുടിയുടെ കട്ടി കുറയുന്നതാണ് പലരേയും അലട്ടുന്ന പ്രശ്‌നം. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും

ഇതിന് കൃത്രിമപരിഹാരങ്ങള്‍ തേടിപ്പോകാതെ നാടന്‍ വിദ്യകളെ ആശ്രയിക്കുന്നതാണ് എപ്പോഴും ഗുണകരം.

നമുക്കു കണ്ണടച്ചു വിശ്വസിയ്ക്കാവുന്ന ഒരു നാടന്‍ ചേരുവയാണ് മഞ്ഞള്‍. ചര്‍മത്തിനു മാത്രമല്ല, മുടിയിലും ഇതുപയോഗിയ്ക്കാം. മുടിയവളര്‍ച്ചയ്ക്കായി.

മുടിയുടെ കട്ടി ഇരട്ടിയാക്കാന്‍ സഹായിക്കുന്ന ചില മഞ്ഞള്‍ സൂത്രങ്ങളെക്കുറിച്ചറിയൂ,

തേന്‍

മഞ്ഞള്‍പ്പൊടിയില്‍ തേന്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ശിരോമചര്‍മത്തിലെ അണുബാധകളുള്‍പ്പെടെയുള്ള വയ്ക്കു നല്ല പരിഹാരമാണ്. ഇതുവഴി മുടികൊഴിച്ചില്‍ തടയുകയും ചെയ്യും. പേന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കും പരിഹാരം.

ഒലീവ് ഓയില്‍

മഞ്ഞള്‍പ്പൊടിയില്‍ ഒലീവ് ഓയില്‍ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഏറെ നല്ലതാണ്. അല്‍പം കഴിഞ്ഞ് ഇളം ചൂടുവെള്ളത്തില്‍ കഴുകാം. ഇത് മുടിവളര്‍ച്ചയ്ക്കു മാത്രമല്ല, മുടികൊഴിച്ചിലിനിടയാക്കുന്ന താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഫലപ്രദമാണ്.

മഞ്ഞള്‍, പാല്‍, തേന്‍

മഞ്ഞള്‍, പാല്‍, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും ഏറെ ഗുണകരമാണ്. ഇത് വരണ്ട മുടിയുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. വരണ്ട മുടി പലപ്പോഴും മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്.

തൈര്, മഞ്ഞള്‍പ്പൊടി

തൈര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയക്കുന്നത് മുടികൊഴിച്ചില്‍ ഒഴിവാക്കും. മുടി വളരാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടി, ഹെന്ന, തൈര്

മഞ്ഞള്‍പ്പൊടി, ഹെന്ന, തൈര് എന്നിവ കലര്‍ത്തിയും മുടിയില്‍ പുരട്ടാം. ഇത് മുടിവളര്‍ച്ചയ്ക്കു മാത്രമല്ല, മുടിയ്ക്ക് ചെറിയൊരു ചുവപ്പുരാശിയും നല്‍കും. മുടി കളര്‍ ചെയ്യണമെങ്കില്‍ ഉപകാരപ്രദമായ നാടന്‍ വഴി.

മുട്ട, മഞ്ഞള്‍പ്പൊടി

മുട്ട, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതും മുടിയുടെ വളര്‍ച്ച ത്വരിചപ്പെടുത്താന്‍ ഏറെ നല്ലതാണ.്

 

 

English summary

Turmeric Recipes To Double The Volume Of Hair

Turmeric Recipes To Double The Volume Of Hair, read more to know about,
Please Wait while comments are loading...
Subscribe Newsletter