തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം കഷണ്ടി

കഷണ്ടി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ചില മുന്‍കരുതലുകള്‍.

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്തെ ചെറുപ്പക്കാരുടെ പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് കഷണ്ടി. എന്നാല്‍ കഷണ്ടിയെ എങ്ങനെ ഫലപ്രദമായി ചെറുക്കാം എന്ന് പലര്‍ക്കും അറിയില്ല. അറിവില്ലായ്മ തന്നെയാണ് പലപ്പോഴും കഷണ്ടിയിലേക്ക് നയിക്കുന്നതും. മേക്കപ്പില്ലാതെ സുന്ദരിയാവാന്‍ വഴി

മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കും മറ്റുമുള്ള പ്രതിഫലനമാണ് പലപ്പോഴും കഷണ്ടിയുടെ രൂപത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ കഷണ്ടിയ്ക്ക് മുന്‍പേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ ശ്രദ്ധിച്ചാല്‍ തന്നെ കഷണ്ടിയെ ഇല്ലാതാക്കാം.

മുടിയില്‍ അധികം പരീക്ഷണങ്ങള്‍

പലരും പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് മുടിയില്‍. എന്നാല്‍ കഷണ്ടി പാരമ്പര്യമായി ഉള്ളവരും കഷണ്ടിയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നവരും മുടിയില്‍ അധികം പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രമിക്കരുത്. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക.

വൈറ്റമിനുകള്‍

മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക.

സ്‌ട്രെസ് കുറയ്ക്കുക

ഇന്നത്തെ കാലത്ത് സ്‌ട്രെസ് ഉണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. അതുകൊണ്ട് തന്നെ കഴിവതും സ്‌ട്രെസ്സ് കുറയ്ക്കാന്‍ ശ്രമിക്കുക. ഇത് കഷണ്ടിയെ ഒരു പരിധി വരെ കുറയ്ക്കും. ബ്രൗണ്‍ സ്‌പോട്ട് ഇനി എളുപ്പത്തില്‍ കളയാം

മുടി ഉണങ്ങാന്‍ അനുവദിയ്ക്കുക

കുളി കഴിഞ്ഞ ഉടന്‍ മുടി കെട്ടിവെയ്ക്കുന്നതും ചീകുന്നതും ഒഴിവാക്കുക. മുടിയിലെ വെള്ളം മുഴുവന്‍ പോവാതെ ഇത് ചെയ്യുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കും.

ഹെല്‍മറ്റ്, തൊപ്പി

ഹെല്‍മറ്റ് ധരിയ്ക്കുന്നത് അപകടങ്ങളില്‍ നിന്നും രക്ഷനേടാനാണ്. എന്നാല്‍ ഹെല്‍മറ്റ് ധരിയ്ക്കുമ്പോള്‍ അതിനുള്ളില്‍ ഒരു തുണി കൂടി വെയ്ക്കുക. ഇത് മുടി കൊഴിച്ചിലില്‍ നിന്നും സംരക്ഷിക്കും.

മുടി വെട്ടുക

ആറാഴ്ചയില്‍ ഒരിക്കല്‍ മുടി വെട്ടുന്നത് നല്ലതാണ്. ഇത് ഒരു പരിധി വരെ കഷണ്ടിയെ കുറയ്ക്കാന്‍ സഹായിക്കും.

ഡൈചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

മുടി ഡൈ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. മുടിയ്ക്കാവശ്യമായ ട്രീറ്റ്‌മെന്റുകള്‍ ഇതിലൂടെ എടുക്കാം.

English summary

Stop baldness naturally

Save your balding hair cavities with these effective solutions., read to know more.
Please Wait while comments are loading...
Subscribe Newsletter