For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ നിസ്സാരമല്ല, ഗുരുതരാവസ്ഥ ഭയാനകം

താരന്‍ അത്ര നിസ്സാരമായ ഒന്നല്ല. താരനെങ്ങനെയെല്ലാം പ്രശ്‌നമുണ്ടാക്കുന്നു എന്ന് നോക്കാം.

|

മുടി വൃത്തിയില്ലാത്തതും വിയര്‍പ്പും അഴുക്കും കെട്ടി നില്‍ക്കുന്നതും എല്ലാം താരനെന്ന വില്ലനെ സൃഷ്ടിയ്ക്കുന്നു. എന്നാല്‍ പിന്നീട് എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇത് പോവുകയുമില്ല. ഇന്നത്തെ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് പലപ്പോഴും താരനെന്ന പ്രശ്‌നം. മുടി ഡൈ ചെയ്യുന്നതിനോടൊപ്പം മരണം സൗജന്യം

താരനെ തുരത്താന്‍ നിരവധി മരുന്നുകളും ഷാമ്പൂവും എല്ലാം ഉപയോഗിച്ച് മടുത്തവരാണോ നിങ്ങള്‍? അല്‍പം സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമാണ് താരന്‍ ഉണ്ടാക്കുന്നത് എന്നതാണ് സത്യം. എന്തൊക്കെയാണ് താരന്‍ ഉണ്ടായാല്‍ കൂടെ വരുന്ന അപകടകരമായ അവസ്ഥകള്‍ എന്ന് നോക്കാം.

 തലയിലെ ചൊറിച്ചില്‍

തലയിലെ ചൊറിച്ചില്‍

അസഹ്യമായ ചൊറിച്ചിലായിരിക്കും പ്രധാനപ്പെട്ട ഒരു കാര്യം. പലപ്പോഴും താരന്റെ അവസരം നോക്കാതെയുള്ള ചൊറിച്ചില്‍ പല വിധത്തിലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലാണ് മറ്റൊരു പ്രശ്‌നം. എത്രയൊക്കെ താലോലിച്ച് ഓമനിച്ച് വളര്‍ത്തുന്ന മുടിയാണെങ്കിലും താരന്‍ പിടി കൂടിയാല്‍ പിന്നെ ഇതിന്റെ കാര്യം ഗോവിന്ദയാണ്. പലപ്പോഴും ഇത്തരത്തിലുള്ള പല പ്രശ്‌നങ്ങളുമാണ് താരനെ ജീവിതത്തിലെ വില്ലനാക്കുന്നത്. നാരങ്ങാനീര് കൊണ്ട് മുടി ഡൈ ചെയ്യാം

മുഖക്കുരു

മുഖക്കുരു

താരനുണ്ടോ, മുഖക്കുരു വലിയ വില്ലനായിരിക്കും. പുരികത്തിനു മുകളിലും മറ്റും താരന്‍ പറ്റിപ്പിടിയ്ക്കുന്നത് വളരെ വലിയ പ്രശ്‌നമാണ് ഉണ്ടാക്കുക. മുഖക്കുരു മാറാനെടുക്കുന്ന സമയം പോലും വേണ്ട താരനെ ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ എന്നതാണ് സത്യം.

അസ്വസ്ഥത

അസ്വസ്ഥത

അസ്വസ്ഥതയാണ് മറ്റൊരു പ്രശ്‌നം. ഇത് കൂടുതല്‍ ചര്‍മ്മ പ്രശ്‌നങ്ങളെ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ചിലപ്പോള്‍ തലയില്‍ മുറിവിനു വരെയുള്ള സാധ്യതകള്‍ താരന്‍ സമ്മാനിയ്ക്കും.

ആസ്ത്മ

ആസ്ത്മ

അത്ഭുതമായി തോന്നുന്നുവോ, എന്നാല്‍ സത്യമതാണ് ആസ്ത്മയ്ക്ക് പലപ്പോഴും താരന്‍ കാരണമാകുന്നു. ഇത് ആരോഗ്യത്തെ തകര്‍ക്കുന്നു എന്നത് പലപ്പോഴും പലരും മറന്നു പോകുന്നു. അതുകൊണ്ട് തന്നെ താരനെ എത്രയും പെട്ടെന്ന് ഒിവാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന ഒന്നാണ് താരന്‍. പല പാര്‍ശ്വഫലങ്ങലും വളരെയേറെ ഗൗരവത്തോടെ നമ്മള്‍ കാണേണ്ട ഒന്നാണ്. താരന്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും ഇത്തരത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും താരന്‍ കാരണമാകുന്നു. ചര്‍മ്മത്തിലെ തൊല്‍ പൊളിഞ്ഞ് പോരുക, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിയ്ക്കുന്നു.

English summary

side effects of dandruff

Here are the side effects of dandruff. Dandruff can cause acne , skin problems and damage your scalp. We tell you how anti dandruff shampoo burns.
Story first published: Monday, November 28, 2016, 13:36 [IST]
X
Desktop Bottom Promotion