For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ നൂറ് ശതമാനവും ഇല്ലാതാക്കും

മുടികൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില പ്രത്യേക വഴികള്‍ ഉണ്ട്. എന്താണെന്ന് നോക്കാം.

|

മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുടി കൊഴിച്ചില്‍ കൊണ്ട് ആണും പെണ്ണും ഒരു പോല ബുദ്ധിമുട്ടുന്നത് നമുക്കറിയാം. നിരവധി എണ്മകള്‍ വാരിത്തേച്ചും മരുന്ന കഴിച്ചും മുടിയ്ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ നെട്ടോട്ടമോടുന്നവര്‍ ഈ വിദ്യ കൂടിയൊന്ന് പരീക്ഷിച്ചു നോക്കൂ. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ

പലര്‍ക്കും അരോചകം എന്ന് തോന്നുമെങ്കിലും ഈ വിദ്യ വളരെയധികം ഫലപ്രദമാകുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യത്തിനായി അല്‍പം കഷ്ടപ്പെടാന്‍ തയ്യാറെടുത്തു കൊള്ളൂ. എന്താണ് അതിനായി ചെയ്യേണ്ടത് എന്ന് നോക്കാം. പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

 മുടിയുടെ ആരോഗ്യം നിശ്ചയിക്കുന്നത്

മുടിയുടെ ആരോഗ്യം നിശ്ചയിക്കുന്നത്

മുടിയുടെ ആരോഗ്യം നിശ്ചയിക്കുന്നത് നിരവധി കാരണങ്ങളാണ്. കാലാവസ്ഥയും ഭക്ഷണരീതിയും നമ്മള്‍ മുടിയെ പരിപാലിയ്ക്കുന്ന രീതിയും വരെ ഇതിന് പ്രധാനമാണ്.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം തന്നെയാണ് പ്രധാനമായും നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഇതിനായി മുടി സംരക്ഷണ വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

മുടികൊഴിച്ചിലിനെ അകറ്റാന്‍

മുടികൊഴിച്ചിലിനെ അകറ്റാന്‍

മുടി കൊഴിച്ചില്‍ അകറ്റാനും മുടിയ്ക്ക് ആരോഗ്യം നല്‍കാനും ഒരു ഉത്തമ പ്രതിവിധിയുണ്ട്. അതിനായി ആവശ്യമുള്ള സാധനങ്ങള്‍ ഇവയാണ്. ഒരു നാരങ്ങ, മധുരനാരങ്ങ, ഓറഞ്ച്, ഒരു പഴം, രണ്ട് ലിറ്റര്‍ പാല്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മധുരനാരങ്ങയും, നാരങ്ങയും ഓറഞ്ചും നല്ലതു പോലെ പിഴിഞ്ഞ് ജ്യൂസ് ആക്കുക. ഇതിലേക്ക് പാലും നന്നായി പേസ്റ്റ് രൂപത്തിലാക്കിയ പഴവും മിക്‌സ് ചെയ്യുക. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ചേര്‍ക്കുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. അലുമിനിയം ഫോയില്‍ ഉപയോഗിച്ച് തല നന്നായി കവര്‍ ചെയ്യുക. 30 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

 ആഴ്ചയില്‍ 2 തവണ

ആഴ്ചയില്‍ 2 തവണ

ആഴ്ചയില്‍ രണ്ട് തവണ ഈ മിശ്രിതം തേച്ചു പിടിപ്പിച്ച് തലമുടിയെ സംരക്ഷിക്കാം. ഇത് മുടിയുടെ സ്വാഭാവിക നിറത്തേയും ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

English summary

put aluminium foil after washing the hair on head

Most of the girls and women have a lot of problems with hair but with this simple trick you’ll get a nice, beautiful and strong hair. Everything you need for this trick is these natural ingredients.
X
Desktop Bottom Promotion