മുടി സ്‌ട്രെയ്റ്റ് ചെയ്യാം, തേങ്ങാപ്പാല്‍ മതി

മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ തേങ്ങാപ്പാല്‍ ഉപയോഗിക്കാം എങ്ങനെയെന്ന് നോക്കാം.

Posted By:
Subscribe to Boldsky

മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ആയിരക്കണക്കിന് രൂപ ചിലവഴിയ്ക്കുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ ഇത് സ്‌ട്രെയ്റ്റ് ചെയ്ത് കഴിഞ്ഞാലാണ് പിന്നീടുള്ള ബുദ്ധിമുട്ട് കുളിയ്ക്കാന്‍ പാടില്ല രണ്ട് ദിവസത്തേക്ക് മുടി നനയ്ക്കരുത് ചീകരുത് തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളായിരിക്കും എന്നതാണ് പിന്നീട് ബുദ്ധിമുട്ടിയ്ക്കുന്നത്. വെളിച്ചെണ്ണ കൊണ്ട് മുഖം കഴുകിയാല്‍...

എന്നാല്‍ ഇനി വീട്ടിലിരുന്ന് തന്നെ മുടി സ്‌ട്രെയ്റ്റ് ചെയ്യാം. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല ഗുണങ്ങള്‍ കൂടുതലും ആണ്. അതുകൊണ്ട് തന്നെ ഇനി മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ചെയ്യാം. എങ്ങനെയെന്ന് നോക്കാം. കാലിലെ ആണി മാറാന്‍ ഫലപ്രദം ഈ വീട്ടുവൈദ്യം

ചെയ്യേണ്ടത് എന്ത്?

സ്‌പ്രേ ബോട്ടിലാണ് ആദ്യം എടുക്കേണ്ടത്. ഇതില്‍ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാലോ നിറയ്ക്കാം. ഏതെങ്കിലും ഒന്ന് മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചെയ്യേണ്ടത് എന്ത്?

മുടി അല്‍പം നനച്ചതിനു ശേഷം ഇത് മുടിയിലേക്ക് സ്‌പ്രേ ചെയ്യുക. തലയോട്ടിയിലും മുടിയുടെ തുമ്പത്തും എന്ന് വേണ്ട എല്ലാ സ്ഥലത്തും ഇത് സ്‌പ്രേ ചെയ്യാം.

ചെയ്യേണ്ടത് എന്ത്?

മുടിയില്‍ എല്ലായിടത്തും നല്ലതുപോലെ ആയിക്കഴിഞ്ഞാല്‍ മുടി ചീകാം. പല്ലകലമുള്ള ചീര്‍പ്പാണ് ഉപയോഗിക്കേണ്ടത്. മുടി ഒരിക്കലും കെട്ടു വീഴാതെ ചീകാന്‍ ശ്രദ്ധിക്കണം.

ചെയ്യേണ്ടത് എന്ത്?

ഇതിനു ശേഷം തലയോട്ടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. അപ്പോഴും മുടി കെട്ടുവീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കാം. ഒരുമണിക്കൂറെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉണ്ടാവണം.

ചെയ്യേണ്ടത് എന്ത്?

ശേഷം മുടി നല്ലതു പോലെ കഴുകാം. മുടി കഴുകിയതിനു ശേഷം നന്നായി വിടര്‍ത്തിയിടുക. ഉണങ്ങിക്കഴിഞ്ഞ് മുടി ചീകാം.

ചെയ്യേണ്ടത് എന്ത്?

ഉണങ്ങിക്കഴിഞ്ഞാല്‍ മുടി സ്‌ട്രെയ്റ്റ് ആയി നീണ്ട് നിവര്‍ന്ന് കിടക്കും. മുടി സോഫ്റ്റ് ആവുകയും മുടിയുടെ തിളക്കം കൂടുകയും ചെയ്യും.

English summary

How To Straighten Hair Naturally With Milk

There is a recipe to make a milk hair-straightening solution, Read to know more.
Please Wait while comments are loading...
Subscribe Newsletter