For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കളര്‍ ചെയ്ത് പണി വാങ്ങിയവര്‍ക്ക് ആശ്വസിക്കാം

|

മുടി കളര്‍ ചെയ്യുന്നത് ഇന്നത്തെ കാലത്തെ ഫാഷന്‍ ഭ്രമങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും കളര്‍ ചെയ്ത് കഴിഞ്ഞതിനു ശേഷമായിരിക്കും പലര്‍ക്കും വേണ്ട എന്ന് തോന്നുന്നത്. എന്ത് ചെയ്യാം കളര്‍ ചെയ്ത് പോയില്ലേ ഇനി വേറെ വഴിയില്ലെന്ന് കരുതുന്നവരും കുറവല്ല.

എന്നാല്‍ ഇത്തരത്തില്‍ മുടി കളര്‍ ചെയ്തതിന് പരിഹാരം ഇനി ബേക്കിംഗ് സോഡയിലുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുടിയുടെ സ്വാഭാവിക നിറം നമുക്ക് തിരിച്ചെടുക്കാം. കളര്‍ ചെയ്ത മുടിയുടെ ആരോഗ്യം നശിക്കുമെന്നത് പലപ്പോഴും പലരും ചിന്തിയ്ക്കുന്നില്ല അതിനു ശേഷം ഉണ്ടാകുന്ന പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ആരുടേയും ശ്രദ്ധയില്‍ പെടുന്നില്ല. നാരങ്ങയും വെളിച്ചെണ്ണയും നരച്ച മുടിയെ കൊല്ലുന്നു

ഇതിനെതിരെയെല്ലാം പ്രവര്‍ത്തിക്കാന്‍ ബേക്കിംഗ് സോഡയ്ക്ക് കഴിയും. പ്രകൃതി ദത്തമായ രീതിയില്‍ മുടിയുടെ സ്വാഭാവിക നിറത്തെ സംരക്ഷിക്കുകയും മുടി കളര്‍ ചെയ്തതിന് പരിഹാരം കാണാനും ബേക്കിംഗ് സോഡ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

 ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

താരനെ പ്രതിരോധിയ്ക്കുന്ന ഷാമ്പൂ, ബേക്കിംഗ് സോഡ, കണ്ടീഷണര്‍ എന്നിവയാണ്. ഇവ മൂന്നും ഉണ്ടെങ്കില്‍ മുടിയില്‍ നിങ്ങളടിച്ചു ചേര്‍ത്ത പെയിന്റെ ഇല്ലാതാക്കി സ്വാഭാവിക നിറം വീണ്ടെടുക്കാം.

 സ്റ്റെപ് 1

സ്റ്റെപ് 1

താരനെതിരെയുള്ള ഷാമ്പൂ ഉപയോഗിച്ച് ആദ്യം തല കഴുകാം. പി എച്ച് ലെവല്‍ ഉയര്‍ന്ന അളവിലുള്ള പ്രൊഡക്ട് തന്നെ തിരഞ്ഞെടുക്കണം എന്നതാണ് കാര്യം. സ്‌തനം വളരും, ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടൂ

സ്റ്റെപ് 2

സ്റ്റെപ് 2

ബേക്കിംഗ് സോഡയും ഷാമ്പൂവും ഒരു പാത്രത്തില്‍ തുല്യമായ അളവില്‍ എടുക്കണം. ഇത് നല്ലതു പോലെ മിക്‌സ് ചെയ്യുക.

സ്‌റ്റെപ് 3

സ്‌റ്റെപ് 3

ഈ മിശ്രിതം കൊണ്ട് തല നല്ലതു പോലെ മസ്സാജ് ചെയ്യുക. മുടിയുടെ ഓരോ ഇഴയിലും ഈ മിശ്രിതം എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

സ്റ്റെപ് 4

സ്റ്റെപ് 4

ഷാമ്പൂ-ബേക്കിംഗ് സോഡ മിശ്രിതം 10 മിനിട്ടോളം തലയില്‍ തേച്ചു പിടിപ്പിക്കാം. അതിനു ശേഷം 10 മിനിട്ട് കഴിഞ്ഞ് ഇത് കഴുകിക്കളയാം.

സ്റ്റെപ് 5

സ്റ്റെപ് 5

വീണ്ടും ഷാമ്പൂ ഉപയോഗിച്ച് നല്ലതു പോലെ മുടി കഴുകേണ്ടതാണ്. അതിനു ശേഷം കണ്ടീഷണര്‍ ഉപയോഗിക്കാം.

English summary

How To Remove Hair Color With Baking Soda

Have you ever colored your hair only to realize how disastrous it was? You are not alone. Have you ever colored your hair only to realize how disastrous it.
Story first published: Friday, September 23, 2016, 12:22 [IST]
X
Desktop Bottom Promotion