For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടി അപകടമാകുമ്പോള്‍ ആട്ടിന്‍പാല്‍

|

കഷണ്ടിയും മുടി കൊഴിച്ചിലും ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വില്ലന്‍മാരാണ്. പലപ്പോഴും കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ കണ്ട മരുന്നിനെയെല്ലാം കൂട്ടു പിടിച്ച് അത് അതിനേക്കാള്‍ വലിയ അപകടത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കഷണ്ടിയെ പ്രതിരോധിയ്ക്കാനും മുടി വളര്‍ച്ച വേഗത്തിലാക്കാനും ആട്ടിന്‍ പാലിന് കഴിയും. പപ്പായയും പുരുഷന്‍മാരുടെ കഷണ്ടിയും

പ്രായമുള്ളവരായാലും ചെറുപ്പക്കാരായാലും മുടി കൊഴിയുന്നത് സഹിയ്ക്കാന്‍ പറ്റാത്ത കാര്യമാണ്. സൗന്ദര്യസംരക്ഷണത്തില്‍ പ്രായത്തിന് വലിയ സ്ഥാനമില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആട്ടിന്‍പാലിലൂടെ പരിഹാരം കാണാം എങ്ങനെയെന്ന് നോക്കാം. ചെറുപ്പക്കാരിലെ കഷണ്ടിയുടെ കാരണവും പരിഹാരവും

തേങ്ങാപ്പാലും ആട്ടിന്‍പാലും

തേങ്ങാപ്പാലും ആട്ടിന്‍പാലും

തേങ്ങാപ്പാലും ആട്ടിന്‍പാലും തുല്യ അളവില്‍ എടുത്ത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ട നേരം ഇത്തരത്തില്‍ ചെയ്യുക. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ തന്നെ കാര്യമായ മാറ്റം കണ്ടു തുടങ്ങും.

 തേങ്ങാപ്പാലിനൊപ്പം നാരങ്ങാ നീര്

തേങ്ങാപ്പാലിനൊപ്പം നാരങ്ങാ നീര്

തേങ്ങാപ്പാല്‍ കഷണഅടിയെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നില്‍ തന്നെയാണ്. അല്‍പം തേങ്ങാപ്പാലില്‍ നാരങ്ങാ നീരൊഴിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുക. തലയോട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുക.

മുട്ടയും ആട്ടിന്‍ പാലും

മുട്ടയും ആട്ടിന്‍ പാലും

കഷണ്ടിയെ പ്രതിരോധിയ്ക്കാനും മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും മുട്ടയും ആട്ടിന്‍പാലും ചേര്‍ന്ന മിശ്രിതത്തിന് കഴിയും. ആട്ടിന്‍പാലില്‍ മുട്ടയുടെ വെള്ളയും അല്‍പം വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.

വെളിച്ചെണ്ണയും മൈലാഞ്ചിയിലയും

വെളിച്ചെണ്ണയും മൈലാഞ്ചിയിലയും

വെളിച്ചെണ്ണയും മൈലാഞ്ചിയിലയും ചേര്‍ന്ന മിശ്രിതം തലയില്‍ നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് അകാലനരയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

നെല്ലിക്കയും മൈലാഞ്ചിയും ആട്ടിന്‍ പാലും

നെല്ലിക്കയും മൈലാഞ്ചിയും ആട്ടിന്‍ പാലും

നെല്ലിക്ക പൊടിയും മൈലാഞ്ചിയില അരച്ചതും ആട്ടിന്‍ പാലില്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് കഷണ്ടിയെ പ്രതിരോധിയ്ക്കുകയും മുടി മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍വാഴയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്. കറ്റാര്‍വാഴ വെളിച്ചെണ്ണയില്‍ കാച്ചി തേച്ചു പിടിപ്പിക്കുക. ഇത് മുടി വളര്‍ച്ചയും മുടിയുടെ മൃദുത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

 വെളിച്ചെണ്ണയും ആട്ടിന്‍പാലും

വെളിച്ചെണ്ണയും ആട്ടിന്‍പാലും

വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്‍പം ആട്ടിന്‍ പാല്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

English summary

How to regrow hair fast on bald head

Excessive hair loss causes bald patches on your head, receding hairline and sometimes complete baldness.
Story first published: Wednesday, July 27, 2016, 13:00 [IST]
X
Desktop Bottom Promotion