മുടി പോയിടത്തു നിന്നും വീണ്ടും വളരണോ?

കഷണ്ടിയേയും മുടി കൊഴിച്ചിലിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു മാന്ത്രികക്കൂട്ട്.

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും കഷണ്ടിയും പലപ്പോഴും പ്രശ്‌നം സൃഷ്ടിയ്ക്കുന്നത് പ്രായമായവരേക്കാള്‍ ചെറുപ്പക്കാരിലാണ്. ഇത് മാനസികമായും പലരേയും തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടാല്‍ മതി എന്ന് വിചാരിയ്ക്കുന്നവരാണ് പലരും. മോണ മുകളിലേക്ക് കയറുന്നുവോ, പരിഹാരം ഉടന്‍

അതിന്റെ ഫലമായി പലപ്പോഴും മാര്‍ക്കറ്റില്‍ ഇറങ്ങുന്ന എണ്ണകളും മറ്റും വാങ്ങിത്തേച്ച് ഉള്ള മുടി കൂടി കളയുന്ന അവസ്ഥയിലേക്കാണ് പലരും എത്തുന്നത്.

എന്നാല്‍ ഇനി മുടി കൊഴിച്ചിലോ കഷണ്ടിയോ ഉള്ളവര്‍ പേടിക്കണ്ട. കാരണം ഇതിന് രണ്ടിനും പരിഹാരം കാണുന്ന ഒറ്റമൂലി നമുക്ക് തയ്യാറാക്കാം. മാത്രമല്ല മുടി കൊഴിഞ്ഞ സ്ഥലത്ത് നിന്നു തന്നെ വീണ്ടും വളരും എന്നത് തന്നെയാണ് പ്രത്യേകതയും. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം കഷണ്ടി

ആവശ്യമുള്ള സാധനങ്ങള്‍

മുട്ടയുടെ മഞ്ഞ- ഒന്ന്, വാഴപ്പഴം- അരക്കഷ്ണം, അരക്കപ്പ് ബിയര്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് തുള്ളി കര്‍പ്പൂര തുളസി എണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും നല്ലതു പോലെ മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്ത് ക്രീം അവസ്ഥയിലേക്ക് ഈ മിശ്രിതം മാറ്റണം.

ഉപയോഗിക്കേണ്ട വിധം

മുടി കൊഴിഞ്ഞ സ്ഥലത്ത് അഥവാ കഷണ്ടി ഉള്ള സ്ഥലത്ത് ഇത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. രണ്ട് മണിക്കൂറിന് ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ഫലം ഒരാഴ്ചയ്ക്കുള്ളില്‍

പ്രകടമായ മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ദൃശ്യമാകും. ഒരാഴ്ച കൊണ്ട് മുടി കിളിര്‍ക്കാന്‍ തുടങ്ങും.

കഷണ്ടി മാറുന്നു

കഷണ്ടിയെ പൂര്‍ണമായും മാറ്റും എന്ന വാഗ്ദാനം ശരിയല്ല. കാരണം ചിലര്‍ക്ക് പാരമ്പര്യമായി കഷണ്ടി ഉള്ളവര്‍ ഉണ്ടാകാം. എന്നാല്‍ കഷണ്ടി ഒരു പരിധി വരെ ഇല്ലാതാക്കാന്‍ ഈ മിശ്രിതം സഹായിക്കുന്നു.

മുടി കൊഴിച്ചില്‍ അകറ്റുന്നു

മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ബിയര്‍ നല്ലൊരു കണ്ടീഷണര്‍ ആണ് അതുകൊണ്ട് തന്നെ ഇത് മുടിയ്ക്ക് തിളക്കം നല്‍കാനും കാരണമാകുന്നു.

English summary

How To Re-Grow Your Hair At Home

Hair loss and baldness is a distressing condition that is associated with a multitude of natural, medical, or nutritional conditions.
Please Wait while comments are loading...
Subscribe Newsletter