നാരങ്ങാനീര് കൊണ്ട് മുടി ഡൈ ചെയ്യാം

നാരങ്ങ നീരു കൊണ്ട് എങ്ങനെ മുടി ഡൈ ചെയ്യാം എന്ന് നോക്കാം

Subscribe to Boldsky

നിങ്ങളുടെ മുടി രാസവസ്തുക്കൾ കൊണ്ട് കേടാകാതെ ഡൈ ചെയ്യണമെന്ന് ആഗ്രഹിക്കുന്നില്ലേ ?അതെ ,അതിനും ചില വഴിയുണ്ട് .നാരങ്ങാനീര് അതിനു ഏറ്റവും ഫലപ്രദമായ ഒന്നാണ് .

ഈ പോസ്റ്റിൽ മുടി എങ്ങനെ നാരങ്ങാനീര് കൊണ്ട് ഡൈ ചെയ്യാം എന്ന് പറയുന്നു .വായിച്ചു നോക്കുക .

ഡൈ തയ്യാറാക്കാം

ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക .നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ ,പകുതി മുടി ചെയ്യുവാനായി) നാരങ്ങ എടുക്കുക .നാരങ്ങ കൈ കൊണ്ട് ഉരുമി നല്ല ശക്തിയിൽ ഉരുട്ടുക .അപ്പോൾ കൂടുതൽ നീര് ലഭിക്കും .

പ്രയോഗം

നാരങ്ങ മുറിക്കുക .ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക .തിളച്ച വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക .നാരങ്ങാനീരും വെള്ളവും തുല്യ അളവിലാണെന്നു ഉറപ്പിക്കുക .നിങ്ങളുടെ മുടി പെട്ടെന്ന് ഉണങ്ങുന്നതെങ്കിൽ ,തുല്യ അളവിൽ ഓറഞ്ചു നീരും കൂടി (ഇതിൽ ആസിഡിന്റെ അളവ് ഉണ്ടെങ്കിലും നാരങ്ങയെക്കാൾ കുറവാണു ).നിങ്ങൾക്ക് വരണ്ട മുടിയാണെങ്കിൽ ,നാരങ്ങാനീരിൽ കുറച്ചു കണ്ടീഷണർ ചേർത്ത് മിക്സ് ചെയ്യുക .

വെയിലിൽ കുതിർത്തു വയ്ക്കുക .

തയ്യാറാക്കിയ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ എടുത്തു നിങ്ങളുടെ മുടി മുഴുവൻ സ്പ്രേ ചെയ്യുക . അതിനുശേഷം ബ്രെഷ് ഉപയോഗിച്ച് മുടി മുഴുവൻ ചീകുക .മുഴുവൻ മുടിയിലും എത്തിയില്ലെങ്കിൽ ഒരു നേർത്ത തുണി നാരങ്ങാ മിശ്രിതത്തിൽ മുക്കി മുടിയുടെ ഭാഗത്തു കൈ കൊണ്ട് പിടിച്ചു വയ്ക്കുക .ചിലപ്പോൾ പല തവണ ചെയ്താലേ അതെ തീവ്രത ലഭിക്കുകയുള്ളൂ .കൂടാതെ കയ്യിൽ ഒരു ക്ലിപ്പും കരുതുക .ഓരോ പ്രാവശ്യവും ചെയ്ത സ്ട്രിപ്പുകളെ ക്ലിപ്പ് ചെയ്തു മാറ്റാവുന്നതാണ് .

പൂർത്തിയാക്കുക

നിങ്ങൾ ഒരു മണിക്കൂറോ അതിലധികമോ സൂര്യപ്രകാശത്തിൽ ഇരുന്നാലേ നിറവ്യത്യാസം പ്രകടമാകൂ .അതിനാൽ ഒരു സ്ഥലം കണ്ടെത്തി സൂര്യനിൽ വിപരീതമായി ഇരിക്കുക .എന്നാലേ നിങ്ങളുടെ മുടിക്ക് കൂടുതൽ പ്രയോജനം കിട്ടുകയുള്ളൂ .കൂടുതൽ നേരം നല്ല വെയിലിൽ ഇരിക്കുകയാണെങ്കിൽ സൺസ്‌ക്രീൻ പുരട്ടാൻ മറക്കണ്ട .എസ് പി എഫ് 15 ഉള്ള സൺസ്‌ക്രീൻ കൈയിലും ,കഴുത്തു,മുഖം എന്നിവിടങ്ങളിൽ കട്ടിക്ക് പുരട്ടുക .ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം വീണ്ടും പുരട്ടി 30 മിനിറ്റ് വയ്ക്കുക .

പ്രകൃതിദത്ത വസ്തുക്കൾ

മുഴുവൻ മുടിയും വെയിൽ കൊള്ളിച്ച ശേഷം കഴുകാവുന്നതാണ് .നിറം സെറ്റ് ആയിക്കഴിഞ്ഞാൽ കണ്ടിഷനിങ് ചെയ്യാവുന്നതാണ് .കാരണം നാരങ്ങാനീര് നിങ്ങളുടെ മുടിയുടെ പി ഹെച് ലെവൽ വളരെ താഴ്ത്തുന്നു ..നിങ്ങളുടെ മുടി നല്ല മൃദുലവും ,തിളങ്ങുന്നതുമാകാൻ ആഴത്തിലുള്ള കണ്ടിഷനിംഗ് ആവശ്യമാണ് .

English summary

How To Dye Your Hair With Lemon Juice?

This post tells you how to dye your hair with lemon juice. To know more, keep reading!
Please Wait while comments are loading...
Subscribe Newsletter