ഈ മുടി കൊഴിച്ചില്‍ പ്രശ്‌നമാകുമ്പോള്‍ പരിഹാരം

മുടിയുടെ ആരോഗ്യം സംരക്ഷിച്ച് മുടിയെ സൗന്ദര്യമുള്ളതാക്കി മാറ്റാന്‍ ചില വീട്ടു പ്രയോഗങ്ങള്‍

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും കഷണ്ടിയും ഇന്നത്തെ കാലത്തെ വെല്ലുവിളികള്‍ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളാണ്. പലപ്പോഴും ഇതിനി പരിഹാരത്തിനായി മാര്‍ക്കറ്റില്‍ വിറ്റഴിയ്ക്കുന്ന എണ്ണകളും മരുന്നുകളും തേച്ച് ഉള്ള മുടി കൂടി ഇല്ലാതാവുന്ന അവസ്ഥയാണ് പലര്‍ക്കും ഉള്ളത്. മൂന്ന് സെക്കന്റ് കൊണ്ട് തക്കാളി കാണിയ്ക്കും മാജിക്

എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ വിപണികളെ കണ്ണടച്ച് വിശ്വസിയ്ക്കാതെ മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന ചില സൂത്രങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

മുടി കൊഴിച്ചിലും കഷണ്ടിയും

മുടി കൊഴിച്ചിലും കഷണ്ടിയും ഇന്നത്തെ ചെറുപ്പക്കാരില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതെല്ലാം എളുപ്പത്തില്‍ പരിഹരിയ്ക്കാന്‍ ചില വീട്ടു മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ആവക്കാഡോ

നല്ലതു പോലെ പഴുത്ത ആവക്കാഡോ മുട്ടയുമായി മിക്‌സ് ചെയ്ത് ഉണങ്ങിയ മുടിയില്‍ തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ ഉണങ്ങിയ ശേഷം തല കഴുകാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം. അനാവശ്യ രോമങ്ങള്‍ ഒരു മിനിട്ടില്‍ കളയാം

വെണ്ണ കൊണ്ട് മസ്സാജ്

വെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നതാണ് മറ്റൊന്ന്. ഉണങ്ങിയ മുടിയില്‍ അല്‍പം വെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. ഇത് അരമണിക്കൂര്‍ ശേഷം മുടി കഴുകാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഉപയോഗിച്ചും മുടിയിലുണ്ടാകുന്ന കേടുപാടുകളെ ഇല്ലാതാക്കാം. അരക്കപ്പ് ഒലീവ് ഓയില്‍ നല്ലതു പോലെ മുടിയില്‍ തേച്ച് പിടിപ്പിക്കാം. പ്ലാസ്റ്റിക് കവര്‍ കൊണ്ട് തല മൂടി വെച്ച ശേഷം അല്‍പം കഴിഞ്ഞ് മുടി കഴുകാം.

ചായ കൊണ്ട് മുടി സംരക്ഷണം

ചായ കുടിയ്ക്കാന്‍ മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും തിളക്കം നിലനിര്‍ത്താനും ചായ സഹായിക്കുന്നു. ചായ ഉപയോഗിച്ച് മുടി കഴുകിയ ശേഷം അല്‍പം ഷാമ്പൂ ഉപയോഗിച്ച് നല്ലതു പോലെ കഴുകി വൃത്തിയാക്കാം. ഇത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുകയും കേടു വന്ന മുടിയിഴകള്‍ക്ക് നിറം നല്‍കുകയും ചെയ്യും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊന്ന്. ഒരു ടീ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മൂന്ന് മുട്ടയുടെ വെള്ള എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിയ്ക്കുക. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

ഷാമ്പൂവും മുട്ടയും

നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂവിനോടൊപ്പം അല്‍പം മുട്ടയുടെ വെള്ള കൂടി മിക്‌സ് ചെയ്ത് മുടി കഴുകുക. ഇത് മുടിയക്കാവശ്യമുള്ള പ്രോട്ടീന്‍ നല്‍കുന്നു.

ബദാം ഓയില്‍

ബദാം ഒയിലാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ബാദാം ഓയില്‍ തലയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ അറ്റം പിളരുന്നതും മുടിയുടെ വരള്‍ച്ചയേയും ഇല്ലാതാക്കുന്നു.

മത്സ്യം കഴിയ്ക്കുക

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മത്സ്യവും മത്സ്യഎണ്ണയും മത്സ്യ ഗുളികകളും സ്ഥിരമായി കഴിയ്ക്കാം. ഇത് മുടിയുടെ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കും.

Story first published: Friday, October 14, 2016, 12:42 [IST]
English summary

Home Remedies for Dry and Damaged Hair

These inexpensive at home tricks will condition your brittle, dried out locks, leaving you with gorgeous, healthy hair.
Please Wait while comments are loading...
Subscribe Newsletter