മുടി നശിപ്പിക്കും ഈ ഹെയര്‍ഡ്രൈയര്‍ ശീലം

മുടി സംരക്ഷണത്തില്‍ ഹെയര്‍ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ എന്തൊക്കെ നോക്കാം.

Subscribe to Boldsky

ഇന്നത്തെ തിരക്കിട്ട ജീവിത്തില്‍ സ്വാഭാവികമായി മുടി ഉണക്കുക എന്നത് പലര്‍ക്കും അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഫിസിലേക്കും പാര്‍ട്ടിക്കും കുളികഴിഞ്ഞ് തിരക്കിട്ട് ഓടുന്നവര്‍ക്ക് നാച്ചുറല്‍ ആയി മുടി ഉണക്കാന്‍ സമയം ലഭിച്ചെന്നു വരില്ല. അപ്പോഴാണ് മുടി ഉണക്കാന്‍ നമ്മള്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുക.

ഹെയര്‍ ഡ്രയര്‍ കൊണ്ട് എളുപ്പത്തില്‍ മുടി ഉണക്കാന്‍ കഴിയുമെന്ന് മാത്രമല്ല മുടിക്ക് തിളക്കവും മൃതുത്വവും ലഭിക്കുന്നതാണ്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചില്ലങ്കില്‍ ഇത് നിങ്ങളുടെ മുടി കേടുവരുത്തും. സാധാരണയായി ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും , ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന തെറ്റുകളും ഇവിടെ പറയുന്നു.

പുറത്തേയ്ക്ക് വരുന്ന ഗന്ധം

മുടി ഉണക്കുമ്പോള്‍ ഹെയര്‍ ഡ്രയറില്‍ നിന്നും ഒരു ഗന്ധം വരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പലപ്പോഴം പലരം ഇത് അത്ര കണക്കിലെടുക്കാറില്ല. ഇത് യഥാര്‍ത്യത്തില്‍ ഉണ്ടാവുന്നത് ഹെയര്‍ ഡ്രയറില്‍ നിന്നും പുറത്തേക്ക് പോവുന്ന ചൂടുപിടിച്ച വായുവിന്റെ ഒഴുക്ക് തടസപ്പെടുമ്പോഴും, ആവിശ്യമുള്ള വായു പുറത്ത് വരാത്തപ്പോഴുമാണ്. ഇങ്ങനെ ഗന്ധം വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ഹെയര്‍ ഡ്രയറിന്റെ ഗുണമേന്‍മയെ സംശയിക്കേണ്ടതാണ്.

കുറഞ്ഞ താപത്തില്‍ ഉപയോഗിക്കുക

കുറഞ്ഞ താപത്തില്‍ മാത്രം ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുക. കൂടിയ ചൂടില്‍ ഉപയോഗിച്ച് മുടി ഡ്രൈ ചെയ്‌തെടുത്തില്ലന്നോര്‍ത്ത് നിങ്ങള്‍ക്ക് സമാധാനിക്കാമല്ലോ. ഗുണമേന്‍മയുള്ള ഹെയര്‍ ഡ്രയറില്‍ ചൂട് സെറ്റ് ചെയ്യാനുള്ള ലളിതമായ മാര്‍ഗങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ മുടിയെ സംരക്ഷിക്കാന്‍ കുറഞ്ഞ ചൂടില്‍ മുടി ഉണക്കേണ്ടതാണ്

ഉപയോഗിക്കുന്നതിന് മുന്‍പ്

ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ടവല്‍ ഉപയോഗിച്ച് മുടിയിലെ വെള്ളം കളയേണ്ടതാണ്. മുടിയില്‍ അധികം ഈര്‍പ്പം നില്‍ക്കുമ്പോളം മുടിയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്ന അവസ്ഥയിലും ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കാന്‍ പാടില്ല. മുടിയിലെ വെള്ളം കളയാന്‍ പരുക്കന്‍ ആയ ടവല്‍ ഉപയോഗിക്കരുത്.

ഈര്‍പ്പം കളയുക

മുടി ഉണക്കുമ്പോള്‍ മുഴുവനായും ഉണക്കുക. മുടിയിലെ ഈര്‍പ്പം മുഴുവനായും മാറി എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഹെയര്‍ ഡ്രയറില്‍ നിന്നും വരുന്ന വായു ഒരോ മുടിയിലും എത്തേണ്ടതിനാല്‍ ഡ്രയര്‍ ഒരേ ക്രമത്തില്‍ ചലിപ്പിക്കേണ്ടതാണ്. മുടിയുടെ തുടക്കം മുതല്‍ തുമ്പുവരെ ഡ്രയര്‍ ചെയ്യേണ്ടതാണ്.

പ്ലാസ്റ്റിക് ഹെയര്‍ബ്രഷ് ഉപയോഗിക്കരുത്

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കുമ്പോള്‍ മെറ്റല്‍ അല്ലങ്കില്‍ പ്ലാസ്റ്റിക്ക് ഹെയര്‍ ബ്രഷ് ഉപയോഗിക്കരുത്. ബോര്‍ ബ്രിസ്റ്റില്‍ ബ്രഷ് ഉപയോഗിക്കുക. ഇത് മറ്റുള്ള ബ്രഷുകളെക്കാള്‍ സോഫ്റ്റും, പെട്ടന്ന് ചൂടാവാത്തവയും ആയിരിക്കും.

മുടിയുമായി അകലം

ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ മുടിയുമായി അകലം പാലിക്കേണ്ടതാണ്. മുടി ഉണക്കുമ്പോള്‍ ഹെയര്‍ ഡ്രയര്‍ മുടിയുമായി 8 ഇഞ്ച് അകലത്തില്‍ വേണം ഉപയോഗിക്കാന്‍.

Story first published: Friday, November 4, 2016, 16:09 [IST]
English summary

blow-drying mistakes that are damaging your hair

Six blow-drying mistakes that are damaging your hair, read to know more.
Please Wait while comments are loading...
Subscribe Newsletter