For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ച കൊണ്ട് മുടി വളരാന്‍ പുളിയോ?

|

നല്ല ഭംഗിയുള്ള നീണ്ട മുടി കണ്ട് പെണ്‍കുട്ടികള്‍ കൊതിച്ചൊരു കാലമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലത്തിനു ശേഷം ഭംഗിയായി വെട്ടിയൊതുക്കിയ മുടിയിലേക്ക് പെണ്‍കുട്ടികള്‍ ചുവട് മാറ്റി. സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മുടിയ്ക്ക്....

പക്ഷേ മുടിയുടെ നീളം കുറഞ്ഞെങ്കിലും ആരോഗ്യവും അഴകുമുള്ള മുടിയായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി ഇവരില്‍ കൂടിക്കൊണ്ടിരുന്നു. മുടി കൊഴിച്ചിലും മുടിയുടെ അറ്റം പിളരുന്നതും വലിയ പ്രശ്‌നമായി തന്നെ ഇവര്‍ക്കിടയില്‍ നിലനിന്നു.

എന്നാല്‍ പുളിയിലൂടെ മുടി വളരും, പക്ഷേ വെറും പുളിയല്ല സ്റ്റാര്‍ഫ്രൂട്ട് അഥവാ ഇരുമ്പന്‍ പുളിയിലൂടെ. മധുരവും പുളിയും ചേര്‍ന്ന പുളിയിലൂടെ എങ്ങനെ മുടി വളര്‍ത്താം എന്നു നോക്കാം.

വിറ്റാമിന്‍ സി തന്നെ കാരണം

വിറ്റാമിന്‍ സി തന്നെ കാരണം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇരുമ്പന്‍ പുളി. ഇത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നു. മാത്രമല്ല സ്റ്റാര്‍ഫ്രൂട്ട് കഴിയ്ക്കുന്നത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തേയും സഹായിക്കുന്നു.

 മുടിയുടെ മൃദുലത

മുടിയുടെ മൃദുലത

വരണ്ട മുടിയെ പ്രതിരോധിയ്ക്കാനും സ്റ്റാര്‍ഫ്രൂട്ടിന് കഴിയുന്നു. സ്റ്റാര്‍ഫ്രൂട്ട് സ്ഥിരമായി കഴിയ്ക്കുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും തിളക്കം നല്‍കുന്നു.

വിറ്റാമിന്‍ ബി കോംപ്ലക്‌സ്

വിറ്റാമിന്‍ ബി കോംപ്ലക്‌സ്

വിറ്റാമിന്‍ ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുണ്ടെന്നതും മുടി വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകമാണ്. കറിയായും അച്ചാറായും ഇരുമ്പന്‍ പുളി കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്

നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്

മുടി വളര്‍ച്ചയെ വളരെ വലിയ തോതില്‍ സഹായിക്കുന്ന നാരുകള്‍ ധാരാളമായി സ്റ്റാര്‍ഫ്രൂട്ടില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണഫലങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്നും മുടിയില്‍ തന്നെയാണ്.

 ഇരുമ്പിന്റെ അംശം കൂടുതല്‍

ഇരുമ്പിന്റെ അംശം കൂടുതല്‍

ഇരുമ്പിന്റെ അംശം കൂടുതലാണ് എന്നതും മുടി വളര്‍ച്ചയെ സഹായിക്കുന്നു. മുടി വളര്‍ച്ച മാത്രമല്ല ആരോഗ്യമില്ലാത്ത മുടിയ്ക്ക് ആരോഗ്യം നല്‍കുന്നതിന് സ്റ്റാര്‍ഫ്രൂട്ട് സഹായിക്കുന്നു.

 ഇരുമ്പിന്‍ പുളി വെള്ളം

ഇരുമ്പിന്‍ പുളി വെള്ളം

ഇരുമ്പിന്‍ പുളി വെള്ളം കഴിയ്ക്കുന്നതും മുടിയുടെ അറ്റം പിളരുന്നതിനെ പ്രതിരോധിയ്ക്കുന്നു. ഇതിലൂടെ മുടിയുടെ ആരോഗ്യവും അഴകും തിരിച്ചു കിട്ടുന്നു.

English summary

Benefits of Star Fruit for Hair Growth

The subtropical carambola is also known as star fruit due to its pentagonal shape. When cut across or viewed on end, the star fruit is shaped like a five-pointed star.
Story first published: Friday, April 29, 2016, 13:40 [IST]
X
Desktop Bottom Promotion