For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചിൽ തടയാൻ ആയുർവേദ വഴികൾ

By Super Admin
|

ആകർഷകമായ ഇടതൂർന്ന മുടി ആരാണ് ഇഷ്ടപ്പെടാത്തത് ?ഒരു വ്യക്തിയുടെ സൗന്ദര്യം നിലനിർത്തുന്ന ഒരു ഘടകം കൂടിയാണ് തലമുടി നല്ല ആരോഗ്യത്തിന്റെ ലക്ഷണവും കൂടിയാണ് ഇത്

ഇന്ന് നമുക്ക് ചുറ്റും ഉള്ള അന്തരീക്ഷമലിനീകരണം പോലും നമ്മുടെ ആരോഗ്യത്തെപ്പോലെത്തന്നെ മുടിയെയും ബാധിക്കുന്നു .നാം ഉപയോഗിക്കുന്ന വെള്ളവും ഏറെക്കുറെ മലിനമാണല്ലോ .

ഇന്ന് പലർക്കും മുടികൊഴിച്ചിൽ ഒരു പ്രശ്നമാണ് .വീട് മുഴുവനും മുടിയാണ് എന്ന് പലരും പരാതിപ്പെടാറുണ്ട് .പ്രത്യേകിച്ചും സ്ത്രീകൾ .ഇതിനു പ്രതിവിധിയായി ആയുർവേദത്തിന്റെ വഴി പാലിക്കാൻ ഏറെ എളുപ്പമാണ് .നമുക്ക് ചുറ്റും ലഭ്യമാകുന്ന നിരവധി പച്ചമരുന്നുകളും ,എണ്ണകളും ഇതിനു അനുയോജ്യമാണ് .പരീക്ഷിച്ചുതന്നെ അറിയുന്നതാവും നല്ലത് .ഇതിനു മറ്റു ദൂഷ്യഫലങ്ങൾ ഇല്ലതാനും.

HAIRCARE

പല കാരണങ്ങൾകൊണ്ടും മുടി പൊഴിയാം .മനുഷ്യശരീരം വാതം, ,പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ കലവറയാണ് .ഇതിൽ ഏതെങ്കിലും ഒന്നു കൂടുതൽ ആയാൽ അതു നമ്മുടെ ശാരീരികപ്രവർത്തനങ്ങളെ സാരമായി ബാധിക്കും .ഇതിനെ സമതുലിതാവസ്ഥയിൽ നിർത്താൻ ഉപയുക്തമായ ആയുർവേദ മരുന്നുകൾ ഇന്നെവിടെയും ലഭിക്കും .പിത്തദോഷമാണ് മുടിയെ ബാധിക്കുക .

പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിയാം .,മരുന്നുകളുടെ അമിത ഉപയോഗം പിരിമുറുക്കം ,പുകവലി,പോഷകാഹാരക്കുറവ് ,ഹോർമോണുകളുടെ അസംതുലിതാവസ്ഥ ,ജനിതകത്തകരാറുകൾ ,താരൻ തുടങ്ങിയ വ്യാധികൾ, കടുത്ത രാസവസ്ത്തുക്കൾ അടങ്ങിയ ഉല്പന്നങ്ങളുടെ ഉപയോഗം വിളർച്ച രോഗം ,പ്രതിരോധശക്തിതിക്കുറവ് ,പലതരം അസുഖങ്ങൾ ഇവയെല്ലാം മുടികൊഴിച്ചിലിന് കാരണമാണ്

ഈ അസുഖത്തിന് വിപണിയിൽ ഇന്ന് പലമരുന്നുകൾ ഉണ്ടെങ്കിലും പ്രകൃതിയിൽ നിന്നു ലഭിക്കുന്ന നല്ല ആയുർവേദപച്ച മരുന്നുകൾ മുടിയെ സമ്പുഷ്ടമാകാൻ സഹായിക്കും .ചില നിബന്ധനകൾ പാലിക്കണം എന്നു മാത്രം .

ശരീരത്തിലെ പിത്തത്തിന്റെ ആധിക്യം മാറാനുള്ള ജീവിതശൈലി സ്വീകരിക്കണം .ചില സ്വാദിഷ്ടമായ സാധനങ്ങൾ ചിലപ്പോൾ വർജിക്കേണ്ടി വരും .ചായ,കാപ്പി ആൽക്കഹോൾ ,മാംസം ,പുകവലി ,മസാല ചേർന്ന ഭക്ഷണം ,അമ്ലമേറിയ ഭക്ഷണം ,വറുത്തതും ,പൊരിച്ചച്ചതുമായ ഭക്ഷ്യവിഭവങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്

ജീവിതശൈലിയിൽ മാറ്റം വരുത്തുകയും ,ഭക്ഷണത്തിൽ പോഷകസമ്പുഷ്ടമായ ചില സാധനങ്ങൾ ഉൾപ്പെടുത്തുകയും മാത്രമേ

നാം ചെയ്യേണ്ടതുള്ളൂ .മഗ്നീഷ്യം ,കാൽസ്യം എന്നിവ അടങ്ങിയ എള്ള് ,തൈര് എന്നിവ മുടിക്ക് വളരെ ഗുണം ചെയ്യും

.തലമുടിയെ ഉത്തേജിപ്പിക്കുന്ന ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറികൾ ,പച്ചിലകൾ ,പഴവർഗങ്ങൾ ,മുളപ്പിച്ച ധാന്യങ്ങൾ ,സോയാബീൻസ് എന്നിവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ഈന്തപ്പഴം ,കാൽസ്യത്തിന്റെ ഉറവിടമാണ് .കൂടാതെ മഞ്ഞൾ,ജീരകം ,ഉലുവ ,കായം എന്നിവയും പതിവായി ശീലിക്കണം

HAIR

മാനസിക ഉല്ലാസവും ,ശാന്തതയും ആവശ്യമായതുകൊണ്ട് യോഗാഭ്യാസം ശീലിക്കുക .സുഖമായ ഉറക്കവും മുടിവളർച്ചക്ക്‌ അത്യാവശ്യമാണ് .ദിവസത്തിൽ എട്ടു മണിക്കൂർ ഉറങ്ങണം

ഇനി മുടി തഴച്ചു വളരുന്നതിനുള്ള ഉപായങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം .

എത്ര ആരോഗ്യമുള്ള മുടിയും അൽപമൊക്കെ കൊഴിയാം .അപ്പോൾത്തന്നെ തടയാൻ ആയുർവേദത്തിൽ പ്രതിവിധികൾ ഉണ്ട് .പ്രകൃതിയിൽ നിന്നുതന്നെ കിട്ടുന്ന വസ്തുക്കളാണ് എല്ലാം.

വെളിച്ചെണ്ണ,ഒലിവ് എണ്ണ ,ബദാമിൽ നിന്നെടുക്കുന്ന എണ്ണ ,കുന്തളകാന്തി തൈലം നീലിഭൃംഗാദി കയ്യുന്ന്യാദി ,ബ്രഹ്മി ,ഭൃംഗരാജ തൈലം എന്നിവ തലയോട്ടിയിൽ നന്നായി തേച്ചു ,പിടിപ്പിക്കുക.ഇതു കൂടാതെ തേങ്ങാപ്പാൽ ,ചുമന്നുള്ളി നീര് ,കറ്റാർവാഴ ,ആവണക്കെണ്ണ എന്നിവയും മുടിവളർച്ചക്ക്‌ നല്ലതാണ് .തേച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞേ കഴുകിക്കളയാവു

HAIR2

.മൈലാഞ്ചി ,ഉലുവ ,കാപ്പിപ്പൊടി ,പൊതിനയില തുളസിയില എന്നിവ പേസ്റ്റ് രൂപ്ത്തിലാക്കി തലയിൽ പൊത്തിവെച്ച് രണ്ടു മണിക്കൂർ കഴിയുമ്പോൾ കഴുകുക .റാഡിഷ് എന്ന പച്ചക്കറി മുറിച്ച് കുരുമുളക് ,കടല്പ്പു എന്നിവ ചേർത്തി കഴിക്കുക

നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയായ നെല്ലിക്ക ,മൈലാഞ്ചി എന്നിവയും മുടിവളർച്ചക്ക് സഹായകമാണ് .മുടികൊഴിച്ചിലിനു കാരണമായ താരനെ അകറ്റാൻ ആരിവേപ്പില അരച്ച് തൈരിലോ വെളിച്ചെണ്ണയിലോ ചേർത്ത് തേക്കുക .അശ്വഗന്ധംഉള്ളിലേക്ക് കഴിക്കുന്നത് ഇതിനു പറ്റിയ മരുന്നാണ് .എണ്ണകൾ ഉപയോഗിക്കുമ്പോൾ ചെറിയതായി ചൂടാക്കണം. ആരിവേപ്പ്‌ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടു മുടി കഴുകാം .

രക്തശുദ്ധിക്കുറവ് ,ദഹനസംബന്ധമായ രോഗങ്ങൾ ഇവ മുടിയെ നേർപ്പിക്കും നെല്ലിക്കാപ്പൊടി വെള്ളത്തിൽ കുഴച്ച് തലയിൽ ഇടുകയും ,പച്ചനെല്ലിക്ക നീര് അല്പം പതിവായി കഴിക്കുകയും ചെയ്യുക .വിഷകാരികളായ അണുക്കളെ നിർവീര്യമാക്കാൻ പര്യാപ്തമായ ആയുർവേദചികിത്സയിൽ കറ്റാർവാഴക്കുള്ള പ്രാധാന്യം ഏറെയാണ്തലമുടിയിലെ വരൾച്ച അകറ്റാൻ .ഇതു തലയിൽ പുരട്ടുക മാത്രമല്ല ഇതിനുള്ളിലെ കൊഴുപ്പുള്ള മാംസളമായ ഭാഗം രണ്ടു ടേബിൾസ്പൂൺ പതിവായി കുറച്ച് ദിവസം കഴിക്കുന്നതും മുടിവളർച്ചക്ക് നല്ലതാണ് .ശരീരത്തിലെ ത്രിദോഷങ്ങളെ വരുതിയിലാക്കാൻ ആയുർവേദത്തിൽ നിരവധി ചികിത്സാവിധികൾ ഉണ്ട്.

HAIR 1
സുഗമമായ ജീവിതശൈലി കൊണ്ടും സാത്വികമായ ഭക്ഷണരീതികൊണ്ടും ഇതു കൈവരിക്കാവുന്നതാണ്

വിധിപ്രകാരമുള്ള ആയുർവേദമരുന്നുകൾ നല്ലൊരു വൈദ്യന്റെ നിർ ദേശത്തിനനുസരിച്ച് സേവിക്കുകയാണെങ്കിൽ മുടികൊഴിച്ചിൽ മാറാവുന്നതേയുള്ളു. .ഒപ്പം മാനസികശാരീരിക ആരോഗ്യവും ,നല്ല ജീവിതശൈലിയും തീർച്ചയായും മുടിവളർച്ചയെ സഹായിക്കും .

English summary

Ayurvedic Home Remedies To Prevent And Reverse Hair Loss

Here are some of the ayurvedic remedies to prevent and reverse hair loss. Read more to know about,
X
Desktop Bottom Promotion