മുടിയെ അത്ഭുതപ്പെടുത്തും ആയുര്‍വ്വേദം

മുടി പെട്ടെന്ന് വളരാന്‍ ചില ആയുര്‍വ്വേദ വിദ്യകള്‍ ഉണ്ട്. അതെന്താണെന്ന് നോക്കാം.

Posted By:
Subscribe to Boldsky

നല്ല നീണ്ട ഇടതൂര്‍ന്ന വിടര്‍ന്ന് കിടക്കുന്ന മുടി കണ്ടാല്‍ നോക്കിപ്പോവാത്തവരാരും തന്നെ ഇല്ല. എന്നാല്‍ നല്ല ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ പല വിധത്തിലുള്ള എണ്ണകളും ചികിത്സകളും നടത്തി പരാജയപ്പെട്ടവരാണോ നിങ്ങള്‍. നാരങ്ങാനീര് കൊണ്ട് മുടി ഡൈ ചെയ്യാം

എന്നാല്‍ ഇനി മുടിയുടെ ആരോഗ്യത്തിനും പരിപാലനത്തിനും പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ പരിഹാരം ആയുര്‍വ്വേദത്തിലുണ്ട്. നൂറ് ശതമാനവും വിശ്വസിയ്ക്കാം എന്നതാണ് ആയുര്‍വ്വേദത്തിന്റെ പ്രത്യേകത. എങ്ങനെ മുടിവളര്‍ച്ച ശക്തമാക്കാം എന്ന് നോക്കാം.

രണ്ടേ രണ്ട് വഴികള്‍

ആരോഗ്യമുള്ള മുടിയ്ക്ക് രണ്ടേ രണ്ട് വഴികള്‍ മാത്രമേ നാം മനസ്സിലാക്കേണ്ടതുള്ളൂ. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ പിന്നീട് മുടിയെപ്പറ്റി ആലോചിച്ച് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല എന്നതാണ് സത്യം.

നെല്ലിയ്ക്ക

മുടി വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ് നെല്ലിയ്ക്ക. ആരോഗ്യകാര്യത്തില്‍ മാത്രമല്ല മുടിസംരക്ഷണത്തിന്റെ കാര്യത്തിലും നെല്ലിക്ക തന്നെയാണ് മുന്നില്‍.

എങ്ങനെ ഉപയോഗിക്കാം

മുടിവളര്‍ച്ചയ്ക്ക് നെല്ലിയ്ക്ക എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. അല്‍പം നെല്ലിയ്ക്ക് വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇത് പൊടിയാക്കി വെള്ളത്തില്‍ ചാലിച്ച് പേസ്റ്റാക്കി മാറ്റുക.

എങ്ങനെ ഉപയോഗിക്കാം

ഈ പേസ്റ്റ് നല്ലതു പോലെ തലയില്‍ തേച്ച് പിടിപ്പിക്കാം. തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

മസ്സാജ് ചെയ്യുക

തലയില്‍ നെല്ലിക്ക പൊടി തേച്ച് പിടിപ്പിച്ച് വെയ്ക്കുന്ന അരമണിക്കൂറിനുള്ളില്‍ തല നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

English summary

Amazing sudden hair growth after using these two ayurvedic remedies

Want to grow beautiful shiny hair? In Ayurveda, you have a number of simple steps to make your hair beautiful, healthy and strong.
Please Wait while comments are loading...
Subscribe Newsletter