ഷാമ്പൂവില്‍ ഉപ്പ്, മുടിയ്ക്ക് വരുന്ന മാറ്റം

മുടിസംരക്ഷണത്തിന് ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് ഉപയോഗിക്കാം. എന്താണ് ഗുണം എന്ന് നോക്കാം.

Posted By:
Subscribe to Boldsky

മുടി കൊഴിച്ചിലും മുടിയുടെ പ്രശ്‌നങ്ങളും കൊണ്ട് സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. കൃത്യമായ പരിഹാരം ഉണ്ടെങ്കില്‍ മുടിയുടെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ഷാമ്പൂവിട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. ആസ്പിരിന്റെ നിങ്ങള്‍ക്കറിയാത്ത ഉപയോഗങ്ങള്‍

എന്നാല്‍ ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ടാല്‍ അതിന്റെ ഗുണം ഇരട്ടിയാവും. അല്‍പം ഉപ്പ് ഷാമ്പൂവില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം. ഉപ്പ് ഉപയോഗിച്ച് എന്തൊക്കെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചെയ്യാം എന്ന് നോക്കാം.

മുടിയിലെ എണ്ണമയം

എണ്ണമയമുള്ള മുടിയാണോ നിങ്ങളുടെ പ്രശ്‌നം. എന്നാല്‍ ഷാമ്പൂവില്‍ അല്‍പം ഉപ്പിട്ട് അത് കൊണ്ട് മുടി കഴുകി നോക്കൂ. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്ത് നോക്കാം. ഇത് മുടിയുടെ എണ്ണമയം ഇല്ലാതാക്കാം.

മുടി കൊഴിച്ചില്‍ മാറ്റാന്‍

മുടി കൊഴിച്ചില്‍ മാറ്റാനും ഉത്തമ സഹായിയാണ് ഈ മിശ്രിതം. മുടിയിലെ അഴുക്കും മറ്റും പോവുമ്പോള്‍ മുടിയുടെ ആരോഗ്യം ഇരട്ടിയാവുന്നു. ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുന്നു.

ബോഡി സ്‌ക്രബ്ബ്

ബോഡി സ്‌ക്രബ്ബായി ഉപ്പ് ഉപയോഗിക്കാം. വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പിട്ട് ഇത് ദേഹത്ത് പുരട്ടി നോക്കൂ. ഇത് നല്ലൊരു സ്‌ക്രബ്ബര്‍ ആയി പ്രവര്‍ത്തിയ്ക്കും.

പാദങ്ങള്‍ വിണ്ടു കീറുന്നതിന്

പാദങ്ങള്‍ വിണ്ടു കീറുന്നതിന് പലപ്പോഴും പരിഹാരം ഫലം കാണാത്തത് പലരേയും പ്രശ്‌നത്തിലാക്കും. എന്നാല്‍ ഒലീവ് ഓയിലില്‍ അതേ അളവില്‍ തന്നെ ഉപ്പ് മിക്‌സ് ചെയ്ത് കാലില്‍ പുരട്ടിയാല്‍ ഇത് പാദങ്ങള്‍ വിണ്ടു കീറുന്നതിന് പരിഹാരമാകും.

മുറിവുണങ്ങാന്‍

ദേഹത്തെവിടെയെങ്കിലും മുറിവുണങ്ങാന്‍ ബാക്കിയുണ്ടെങ്കില്‍ അത് ഉപ്പ് ഉപയോഗിച്ച് വേഗം ഉണക്കാവുന്നതാണ്. സോഡിയം ക്ലോറൈഡില്‍ രണ്ട് ടീസ്പൂണ്‍ ഉപ്പ് മിക്‌സ് ചെയ്ത് മുറിവ് കഴുകാം. ഇത് മുറിവ് വേഗം ഉണങ്ങാന്‍ കാരണമാകും.

തലവേദന മാറാന്‍

ആരോഗ്യകരമായ ധാരാളം ഗുണങ്ങലും ഉപ്പിനുണ്ട്. തലവേദന കൊണ്ട് പൊറുതി മുട്ടുന്ന സമയത്ത് അല്‍പം ഉപ്പിട്ട് വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. 10 മിനിട്ടിനുള്ളില്‍ തലവേദന ഇല്ലാതാവും.

English summary

Adding salt in your shampoo can make your hair impeccable

Salt is nowadays used for numerous things besides for eating. Its use is also practical, and not just trendy. Did you know that putting salt in your shampoo is an excellent trick for your hair?
Please Wait while comments are loading...
Subscribe Newsletter