For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി നന്നാക്കാന്‍ ആപ്പിള്‍ മതി !!

By Super
|

തലമുടിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്കുള്ള പല പരിഹാരങ്ങളിലൊന്നാണ് ആപ്പിള്‍ ജ്യൂസ്. ആപ്പിള്‍ ജ്യൂസ് തലമുടിയില്‍ ഉപയോഗിക്കുന്നതിന് ഒന്നോ രണ്ടോ ആപ്പിള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് റോസ് വാട്ടര്‍ ചേര്‍ത്ത് തലമുടിയില്‍ തേയ്ക്കാം.

പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ആപ്പിള്‍ ജ്യൂസില്‍ വിവിധ ചേരുവകള്‍ ചേര്‍ത്ത് ഉപയോഗിക്കാം. ആപ്പിളിന്‍റെ പോഷകഗുണങ്ങളാണ് മുടി സംരക്ഷണത്തിനായി അത് ഉപയോഗിക്കാനുള്ള കാരണം. മുടിക്ക് ഏറെ ഫലപ്രദമായ ആപ്പിള്‍ ജ്യൂസ് നര മാറ്റാനും ഉത്തമമാണ്.വീട്ടിലുണ്ടാക്കാം വാക്‌സ്

ആപ്പിള്‍ ജ്യൂസ് തയ്യാറാക്കി അത് മുടിയില്‍ തേയ്ക്കുക. മുടി സംരക്ഷണത്തിന് ആപ്പിള്‍ ഉപയോഗിക്കാനുള്ള ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ അറിയുക.

നര മാറ്റാം

നര മാറ്റാം

ഒരു ആപ്പിള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ ജ്യൂസിലേക്ക് അല്പം മൈലാഞ്ചിപ്പൊടിയും ഒരു ടീസ്പൂണ്‍ ബ്ലാക്ക് കോഫിയും ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി ഓയില്‍ പോലെ തലയില്‍ തേയ്ക്കാം. ഒരു മണിക്കൂറിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

താരന്‍ അകറ്റാം

താരന്‍ അകറ്റാം

ആപ്പിള്‍ ജ്യൂസിലെ മാലിക് ആസിഡ് ഒരു എക്സ്ഫോലിയേറ്റിങ്ങ് ഏജന്‍റായി പ്രവര്‍ത്തിക്കുകയും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ ലളിതമായ ഈ കാര്യം ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

മുടി കൊഴിച്ചില്‍ അകറ്റാം

മുടി കൊഴിച്ചില്‍ അകറ്റാം

ആപ്പിളില്‍ ബയോട്ടിന്‍ എന്ന ന്യൂട്രിയന്‍റ് അടങ്ങിയിരിക്കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയാനും വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും കഴിവുള്ളതാണ്. ഷാംപൂ ചെയ്തതിന് ശേഷം ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും കൂട്ടിക്കലര്‍ത്തി തേച്ച്, തുടര്‍ന്ന് മുടി കഴുകുക. നല്ല ഫലം ലഭിക്കുന്നതിന് രണ്ടാഴ്ച കൂടുമ്പോള്‍ ഇത് ചെയ്യണം.

മുടിയിഴകള്‍ക്ക് കരുത്ത് പകരാം

മുടിയിഴകള്‍ക്ക് കരുത്ത് പകരാം

ആപ്പിള്‍ ജ്യൂസ് മുടിയുടെ വേരുകളില്‍ തേയ്ക്കുക. ഇരുപത് മിനുട്ടെങ്കിലും തലമുടിയില്‍ മസാജ് ചെയ്യണം. തുടര്‍ന്ന് തലമുടിയില്‍ ഒലിവ് ഓയില്‍ തേച്ച് ചൂട് വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് മുടിയിഴകളെയും അതിന്‍റെ വേരുകളെയും ശക്തിപ്പെടുത്തും.

മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാം

മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാം

ആപ്പിള്‍ ജ്യൂസ് മുടിവളര്‍ച്ചയെ സ്വഭാവിക രീതിയില്‍ പ്രോത്സാഹിപ്പിക്കും. ആപ്പിള്‍ ജ്യൂസ് തേനുമായി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുക. ഇത് മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.


English summary

Ways To Use Apple For Better Hair

It is time to treat your hair right. Take a look at some of these simple ways in which an apple can get rid of multiple hair problems.
X
Desktop Bottom Promotion