For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിയുന്നുണ്ടോ? ഈ ഭക്ഷണം ഒഴിവാക്കൂ..

By Sruthi K M
|

നിങ്ങള്‍ എന്താണ് കഴിക്കുന്നത്..? നിങ്ങളുടെ ഡയറ്റ് നിങ്ങള്‍ക്ക് നല്ലതായും ചീത്തയായും ഫലം തരാം. അത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, മുടിക്കും പ്രശ്‌നമാണ്. ചില ആഹാരങ്ങള്‍ മുടി വളരാന്‍ സഹായിക്കുന്നുണ്ട്, എന്നാല്‍ അതുപോലെ ചില ആഹാരങ്ങള്‍ മുടി കൊഴിയുന്നതിനും കാരണമാകുന്നുണ്ട്. നിങ്ങളുടെ ഭക്ഷണക്രമീകരണം നല്ലതായിരിക്കേണ്ടത് അത്യാവശ്യമാണ്.

മുടി കൊഴിയാന്‍ കാരണമാകുന്ന ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങള്‍ ഒഴിവാക്കേണ്ടതെന്ന് അറിയണ്ടേ..? പ്രോട്ടീന്‍ കുറഞ്ഞ ആഹാരങ്ങള്‍ നിങ്ങളുടെ മുടിയെ നശിപ്പിക്കുക തന്നെ ചെയ്യും. പുതിയ മുടി വരാനുള്ള ശരീരത്തിന്റെ ശേഷിയെ ഇല്ലാതാക്കുകയും ചെയ്യും. ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങളുടെ മുടി കൊഴിച്ചലിന് കാരണമാകുന്നതെന്ന് നോക്കാം.. മുടിയെ സംരക്ഷിക്കാന്‍ ഇനി ഇത്തരം ആഹാരങ്ങള്‍ ഒഴിവാക്കിക്കോളൂ...

കാര്‍ബോഹൈഡ്രേറ്റ്‌സ്

കാര്‍ബോഹൈഡ്രേറ്റ്‌സ്

കാര്‍ബോഹൈഡ്രേറ്റുകളായ കേക്ക്, ബിസ്‌ക്കറ്റ്, ധാന്യപൊടി എന്നിവയില്‍ പഞ്ചസാര കൂടുതലും ഫൈബര്‍ കുറവും ആയിരിക്കും. പഞ്ചസാര കൂടുന്നത് സമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. മുടി കൊഴിച്ചലിന്റെ പ്രധാന കാരണമാണ് സമ്മര്‍ദ്ദം. ഇത്തരം ഭക്ഷണങ്ങള്‍ ദഹനപ്രക്രിയയെ തന്നെ തകിടം മറിക്കുന്നു. അതുകൊണ്ട് ഫൈബര്‍ കൂടുതല്‍ അടങ്ങിയ ധാന്യങ്ങള്‍,ബീന്‍സ്, പഴങ്ങള്‍ എന്നിവ കഴിക്കുക. ഇത് നിങ്ങളുടെ മുടി വളര്‍ച്ചയ്ക്ക് സഹായകമാകും.

വറുത്ത ആഹാരങ്ങള്‍

വറുത്ത ആഹാരങ്ങള്‍

കൊഴുപ്പ് കൂടിയ ആഹാരങ്ങള്‍, വറുത്ത പലഹാരങ്ങള്‍, ഹൈഡ്രൊജനേറ്റഡ് ഓയില്‍ എന്നിവ നിങ്ങളുടെ മുടി കൊഴിച്ചലിന് കാരണമാക്കുന്നവയാണ്.

മധുരമുള്ള വിഭവങ്ങള്‍

മധുരമുള്ള വിഭവങ്ങള്‍

കൃത്രിമമായ കളര്‍ ചേര്‍ത്ത വിഭവങ്ങള്‍, നല്ല രുചിയും നിറവും മണവും ഉള്ള വിഭവങ്ങള്‍ ഇവയൊക്കെ മുടി കൊഴിച്ചലിന് കാരണമാകും. ഇവ സന്ധിവാതം, പൊണ്ണത്തടി, മാനസികാരോഗ്യം, തളര്‍ച്ച, ലൈംഗികാരോഗ്യം എന്നിവയ്‌ക്കൊക്കെ കാരണമാകും.

ആസക്തി ഉളവാക്കുന്ന ഭക്ഷണങ്ങള്‍

ആസക്തി ഉളവാക്കുന്ന ഭക്ഷണങ്ങള്‍

ചില ആഹാരങ്ങള്‍ എന്നും കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നു. ഒരുതരം ലഹരിപോലെയായിരിക്കും ആ വിഭവം കഴിക്കണമെന്ന തോന്നല്‍. കരാമെല്‍ കളര്‍ പോലുള്ള രൂക്ഷ വസ്തുക്കള്‍, സള്‍ഫൈറ്റ്, അമോണിയ എന്നിവയാവാം ഇത്തരം ഭക്ഷണത്തോടുള്ള പ്രിയം കൂട്ടുന്നത്. എന്നാല്‍ ഇത്തരം ആസക്തിയുടെ വിഭവങ്ങള്‍ മുടി കൊഴിച്ചലിനും കാരണമാകും.

സാധാരണ പോഷകം

സാധാരണ പോഷകം

പോഷകങ്ങളുടെ കുറവും മുടി വളര്‍ച്ചയെ ബാധിക്കും. പോഷകം കുറവാണെങ്കില്‍ പ്രധാന അവയവങ്ങള്‍ക്ക് വേണ്ടത് നല്‍കിയിട്ടേ മുടിയ്ക്ക് നല്‍കുന്നുള്ളൂ.

മദ്യം

മദ്യം

മുടി വളര്‍ച്ചയ്ക്ക് ശരീരത്തില്‍ സിങ്ക് ധാരാളമായി വേണം. അമിതമായി മദ്യം കഴിക്കുന്നത് സിങ്ക് ഇല്ലാതാകാന്‍ കാരണമാകുന്നു. ഇത് മുടി കൊഴിച്ചലിന് കാരണമാകുന്നു.

കഫീന്‍

കഫീന്‍

കാപ്പിയും ചായയും അധികം കുടിക്കുന്നതും മുടിക്ക് നല്ലതല്ല. ഇത് സമ്മര്‍ദ്ദം ഉയര്‍ത്തുകയും ഇതുമൂലം മുടി കൊഴിയുകയും ചെയ്യുന്നു.

പ്രോട്ടീന്‍ കൂടിയ ആഹാരം

പ്രോട്ടീന്‍ കൂടിയ ആഹാരം

പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും മുടിക്ക് ഗുണം ചെയ്യില്ല. ഇവയില്‍ മൃഗപ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാവും. ഇത് ശരീരത്തിലെ കാത്സ്യം,ഫഌയിഡ് എന്നിവയെ അരിച്ചെടുക്കുന്നു. ഇത് രക്തധമനികള്‍ക്ക് കോട്ടം തട്ടിക്കുന്നു. മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ കോശങ്ങള്‍ സ്വീകരിക്കുന്നത് തടസ്സപ്പെടുത്തും.

അയേണിന്റെ കുറവ്

അയേണിന്റെ കുറവ്

ഇരുമ്പിന്റെ കുറവ് തളര്‍ച്ച, ക്ഷീണം, വിളര്‍ച്ച എന്നിവയ്ക്ക് കാരണമാക്കുന്നു. ഇത് തലവേദനയുണ്ടാക്കുകയും ഇതുവഴി മുടി കൊഴിച്ചല്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

English summary

Some foods are the reasons for hairlose.

Foods help for hair growth. Some foods are the reasons for hairlose. Know the foods that causes hairlose.
Story first published: Thursday, February 26, 2015, 14:00 [IST]
X
Desktop Bottom Promotion