For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടിക്ക് അടുക്കള വൈദ്യം

By Sruthi K M
|

നിങ്ങളുടെ നരച്ച മുടി എന്നെന്നേക്കുമായി മാറ്റണോ? പ്രകൃതിദത്തമായി മാറ്റിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. നിങ്ങളുടെ അടുക്കളയിലെ ചില ഭക്ഷ്യവിഭവങ്ങള്‍ ഇതിനായി ഉപയോഗിച്ചു നോക്കൂ. ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിതരാന്‍ അവയ്ക്ക് സാധിക്കും. ഇപ്പോള്‍ പ്രായമായവരുടെ മാത്രം പ്രശ്‌നമല്ല നരച്ച മുടി. യുവാക്കളുടെ പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ് നരച്ച മുടി.

<strong>താരന്‍ അകറ്റാന്‍ നാട്ടുവൈദ്യം</strong>താരന്‍ അകറ്റാന്‍ നാട്ടുവൈദ്യം

ഡൈ അടിച്ചും നിറങ്ങള്‍ അടിച്ച് നരച്ച മുടി മറച്ചും വെറുതെ മുടി കളയണോ? പ്രകൃതിദത്തമായ വഴികള്‍ തന്നെ തിരഞ്ഞെടുത്ത് നരച്ച മുടി ഇല്ലാതാക്കാം...

ഗോതമ്പ്

ഗോതമ്പ്

ഗോതമ്പ് പൊടിയില്‍ ഇഞ്ചിയും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ പുരട്ടുക. ഒരാഴ്ച കൊണ്ട് തന്നെ മാറ്റം കാണാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ക്കുക. ഇത് കൊണ്ട് മുടി നന്നായി മസാജ് ചെയ്യുക. ഒരു ഹെയര്‍ തെറാപ്പിയായി ഇതിനെ കാണാം.

മൈലാഞ്ചി പൊടി

മൈലാഞ്ചി പൊടി

ഹെന്ന അഥവാ മൈലാഞ്ചി പൊടി മുടിക്ക് നല്ല നിറം നല്‍കുന്ന ഒന്നാണ്. ഇത് മുടിക്ക് പ്രകൃതിദത്തമായി തിളക്കം നല്‍കുന്നു. നരച്ച മുടിയും മാറ്റി തരും.

നെല്ലിക്ക

നെല്ലിക്ക

അര കഷ്ണം നെല്ലിക്ക എടുക്കുക. ഇത് ഉണക്കിയെടുക്കുക. ഈ നെല്ലിക്കയില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഈ നെല്ലിക്ക എണ്ണ ഉപയോഗിച്ച് തലയോട് നന്നായി മസാജ് ചെയ്യുക. ഇത് നല്ല നിറം മുടിക്ക് നല്‍കും.

കറിവേപ്പില

കറിവേപ്പില

മോരില്‍ കറിവേപ്പില ഇട്ട് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങള്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് വച്ച് തല നന്നായി കഴുകുക. ഒരാഴ്ച കൊണ്ട് നരച്ച മുടിക്ക് മാറ്റം വന്നു തുടങ്ങും.

ക്യാരറ്റ് ഓയില്‍

ക്യാരറ്റ് ഓയില്‍

ഒരു പ്രകൃതിദത്തമായ വഴിയാണ് ക്യാരറ്റ് ഓയില്‍. ഇതിലേക്ക് അല്‍പം എള്ളും ചേര്‍ക്കുക. ഇത് രണ്ടും ചേര്‍ത്ത മിശ്രിതം മുടിയില്‍ തേക്കുക. 15 മിനിട്ട് ചൂടുവെള്ളം കൊണ്ട് മുടി കഴുകിയതിനുശേഷം ഈ മിശ്രിതം തേച്ചാല്‍ മതി.

ഉലുവ

ഉലുവ

നരച്ച മുടി മാറ്റാനുള്ള മറ്റൊരു അടുക്കളയിലെ ചേരുവയാണ് ഉലുവ. ഉലുവ ഇട്ട വെള്ളം ഉപയോഗിച്ച് മുടി കഴുകുക.

നെയ്യ്

നെയ്യ്

നരച്ച മുടിക്ക് നിങ്ങളുടെ അടുക്കളയിലെ മികച്ച മരുന്നാണ് നെയ്യ്. നെയ്യ് ഉപയോഗിച്ച് മുടി മസാജ് ചെയ്താല്‍ മാത്രം മതി.

കുരുമുളക്

കുരുമുളക്

അടുക്കളയിലെ സുഗന്ധദ്രവ്യമായ കുരുമുളകും നിങ്ങളെ സഹായിക്കും. കുരുമുളക് പൊടി തൈരില്‍ തേര്‍ക്കുക. ഇത് നിങ്ങളുടെ നരച്ച മുടിയില്‍ ചേര്‍ക്കുക.

കട്ടന്‍ചായ

കട്ടന്‍ചായ

ഒരു ടീസ്പൂണ്‍ ഉപ്പ് ഒരു കപ്പ് കട്ടന്‍ ചായയില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ തലയേട്ടില്‍ മസാജ് ചെയ്യാന്‍ ഉപയോഗിക്കുക. നരച്ച മുടി ഇല്ലാതാക്കാം.

English summary

some home remedies to get rid of white hair

To get started on home remedies to naturally make your hair white, here are some of the kitchen ingredients for you to try.
Story first published: Thursday, March 26, 2015, 17:13 [IST]
X
Desktop Bottom Promotion