For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരണോ? എന്നാല്‍ ഇത് കഴിക്കൂ..

By Sruthi K M
|

നല്ല മുടിയാണ് പെണ്ണിന് അഴക് എന്ന് കേട്ടിട്ടില്ലേ. മുഖ സൗന്ദര്യം എത്ര വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചാലും മുടിയില്ലെങ്കില്‍ എന്ത് ഭംഗിയുണ്ടാകാനാണ്. മുഖത്തിന് ഏറ്റവും സൗന്ദര്യം നല്‍കുന്നത് അവരുടെ മുടിയാണ്. മുടി നന്നായി പിന്നിയിട്ടാല്‍ തന്നെ പകുതി സൗന്ദര്യം കിട്ടും എന്നാണ് പറയുന്നത്. എന്നാല്‍ മാറി വരുന്ന ജീവിത സാഹചര്യത്തില്‍ മുടിയാണ് സ്ത്രീകളുടെ പ്രധാന പ്രശ്‌നം. ഭക്ഷണ രീതികള്‍ തന്നെയാണ് ഇതിനു പ്രധാന കാരണം.നിങ്ങള്‍ക്ക് ഡയബെറ്റിസ് മെലിറ്റസ് സാധ്യതയോ?

മുടി കൊഴിച്ചിലും മുടി വളരാത്തതുമാണ് മിക്കവരുടെയും പ്രശ്‌നം. ഇതിനു വേണ്ടി പല എണ്ണകളും ക്രീമുകളും ഉപയോഗിക്കുന്നു. പക്ഷെ ഫലം ഇല്ല അല്ലേ.. താരനും, ഉണങ്ങിയ തലയോടും, അണുബാധയും, ഹോര്‍മോണ്‍ മാറ്റങ്ങളുമാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍. ചില പച്ചില വര്‍ഗങ്ങളും പഴവര്‍ഗങ്ങളും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് നിങ്ങളെ സഹായിക്കുന്നതാണ്.

നിങ്ങളുടെ തലമുടി മൃദുവാക്കാനും തഴച്ചു വളരാനും വീട്ടില്‍ തന്നെയുണ്ട് ചില ഔഷധവിദ്യകള്‍. നിങ്ങളുടെ ഭക്ഷണത്തില്‍ ചില വിഭവങ്ങളും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അപ്പോള്‍ നല്ല തലമുടിക്കുള്ള ഡയറ്റ് ഇപ്പോള്‍ തന്നെ തുടങ്ങാം..

കുക്കുമ്പര്‍

കുക്കുമ്പര്‍

പച്ചക്കറി വര്‍ഗത്തിലെ പച്ച നിറത്തിലുള്ള ഒരു തരം വെള്ളരിക്കയാണ് കുക്കുമ്പര്‍. ഇത് നിങ്ങളുടെ മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. കുക്കുമ്പറും ആപ്പിളും പുതിന ഇലയും ചേര്‍ത്ത ചേരുവ കഴിക്കുന്നത് മുടിക്ക് നല്ല മൃദുവും ഉണ്ടാക്കി തരും.

ആരോഗ്യമുള്ള ചേരുവ

ആരോഗ്യമുള്ള ചേരുവ

കുക്കുമ്പറും കാരറ്റും തക്കാളിയും ചേര്‍ത്ത ചേരുവ കഴിക്കുന്നത് തലയോട്ടിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ മുടി തഴച്ചു വളരാന്‍ കാരണമാകും.

ജ്യൂസുകള്‍

ജ്യൂസുകള്‍

സ്‌ട്രോബറീസും, കാരറ്റും, ആപ്പിളും, കുക്കുമ്പറും മുടി വളരാന്‍ സഹായിക്കുന്നതാണ്. ഇതില്‍ കാരറ്റ് തലയിലെ താരന്‍ നീക്കം ചെയ്യും. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഇത്തരം ജ്യൂസുകള്‍ സഹായിക്കുന്നതാണ്.

പച്ചടിച്ചീര

പച്ചടിച്ചീര

ഒരുതരം ചീരയാണ് പച്ചടിച്ചീര. ഇതിന്റെ ഇല ചതച്ചരച്ച് മുടിയില്‍ തേക്കുന്നതും കുടിക്കുന്നതും നല്ലതാണ്. ഇതില്‍ കുക്കുമ്പറും, അയമോദകവും ചെറുനാരങ്ങാനീരും ആപ്പിളും ചേര്‍ക്കുന്നത് മുടി മൃദുവാക്കാനും സഹായിക്കും.

മുന്തിരി ചാറ്

മുന്തിരി ചാറ്

ചീരയും, കുക്കുമ്പറും മുന്തിരിയും ചേര്‍ത്ത മിശ്രിതം മുടിയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. കറുത്ത മുന്തിരി കഴിക്കുന്നതും നല്ലതാണ്. ഇത് താരനും മുടിയിലെ അണുബാധയെയും നശിപ്പിക്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

നിങ്ങളുടെ മുടി കൊഴിച്ചലിന് മികച്ച പ്രകൃതിദത്ത ഔഷധമാണ് കറ്റാര്‍വഴ. ഇത് മുടിക്ക് ശക്തിയും മുടി പൊട്ടി പോകാതിരിക്കാനും സഹായിക്കുന്നു.

കീവി ജ്യൂസ്

കീവി ജ്യൂസ്

ചൈനയിലെ ഒരുതരം പഴമാണ് കീവി. ഇത് വിപണിയില്‍ സുലഭമാണ്. വൈറ്റമിന്‍ ഇ അടങ്ങിയ ഇവ മുടി വളരാന്‍ സഹായിക്കും. ഇതിന്റെ ജ്യൂസ് കുടിക്കുന്നതും ഇത് വച്ച് മുടി കഴുകുന്നതും നല്ലതാണ്.

ചീര ജ്യൂസ്

ചീര ജ്യൂസ്

ചീരയുടെ ജ്യൂസ് കഴിക്കുന്നതും ഇതിന്റെ നീര് ദിവസേന തലയില്‍ തേക്കുന്നതും നല്ലതാണ്. വൈറ്റമിനും അയേണും അടങ്ങിയ ഇവ മുടിക്ക് കട്ടി കൂട്ടാന്‍ സഹായിക്കും.

മല്ലിയില ജ്യൂസ്

മല്ലിയില ജ്യൂസ്

മല്ലിയിലയുടെ ജ്യൂസ് കഴിക്കുന്നതും അതുപയോഗിച്ച് തല കഴുകുന്നതും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

അവൊക്കാഡോ ജ്യൂസ്

അവൊക്കാഡോ ജ്യൂസ്

അവൊക്കാഡോ എന്ന പഴം മുടിക്ക് നല്ല കറുപ്പ് നിറം നല്‍കാന്‍ സഹായിക്കുന്നതാണ്. മുടിക്ക് ശക്തി നല്‍കുകയും മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

English summary

indian spices that promote hair growth

The following are a few of the green smoothie recipes for hair growth.
X
Desktop Bottom Promotion