For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി തഴച്ചു വളരണോ..ഹോം ടിപ്‌സ്

By Sruthi K M
|

മുടി നല്ല കട്ടിയും നീളമുള്ളതും ആകുന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്‌നമാണ്. മുടി നന്നായിട്ടിരുന്നാല്‍ തന്നെ പകുതി സൗന്ദര്യവും ആശ്വാസവും കിട്ടും. മുടി ശരീരത്തിന്റെ പ്രധാന ആകര്‍ഷണ ഘടകമായതുകൊണ്ടു തന്നെ അതിനെ സംരക്ഷിച്ചു കാത്തു സൂക്ഷിക്കേണ്ട കടമ എല്ലാവര്‍ക്കുമുണ്ട്. ആരോഗ്യകരമായ പോഷകമൂല്യങ്ങള്‍ കിട്ടിയാല്‍ മാത്രമേ മുടി തടിയോടെ തഴച്ചു വളരൂ.. അതിന് നിങ്ങള്‍ കെമിക്കല്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചിട്ടൊന്നും കാര്യമില്ല.

വീട്ടില്‍ നിന്നുള്ള ശരിയായ പരിചരണം മതി മുടിക്ക്. വീട്ടിലെ ചില പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കൂ. അത് നിങ്ങളുടെ മുടിയെ വൃത്തിയുള്ളതും നീളമുള്ളതും തടിയുള്ളതും ആക്കാന്‍ സഹായിക്കും. ടെന്‍ഷനും,മാനസിക പിരിമുറുക്കവും, ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയും, പോഷകാഹാരക്കുറവും, അലര്‍ജിയും, കെമിക്കല്‍ അടങ്ങിയ ക്രീമുകളും, പൊടിയുമൊക്കെയാണ് മുടിക്ക് ദോഷം ചെയ്യുന്നത്.

മുടിയാണ് പെണ്ണിന് പകുതി സൗന്ദര്യം നല്‍കുക എന്നു കേട്ടിട്ടില്ലേ. അപ്പോള്‍ നിങ്ങള്‍ക്ക് സൗന്ദര്യം വേണ്ടേ..എന്നാല്‍ ചില ടിപ്‌സുകള്‍ അറിയുക. വീട്ടില്‍ നിന്നു തന്നെ മുടിയെ സംരക്ഷിക്കൂ....

ഉള്ളി ജ്യൂസ്

ഉള്ളി ജ്യൂസ്

ഉള്ളിയുടെ ജ്യൂസ് കൊണ്ട് മുടി മസാജ് ചെയ്യുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി. മൂന്നു മണിക്കൂറെങ്കിലും തേച്ച് വെക്കണം.

മുട്ട

മുട്ട

പ്രോട്ടീന്‍ അടങ്ങിയ മുട്ട മുടിക്ക് തടിയും ശക്തിയും നല്‍കും. ഒന്നോ രണ്ടോ മുട്ട എടുക്കുക. നന്നായി അടിച്ചെടുത്തതിനുശേഷം മുടിയില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനുശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യുക. മറ്റൊരു മാര്‍ഗം ഒരു മുട്ടയെടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഏതെങ്കിലും എണ്ണ ചേര്‍ക്കുക. ഈ മിശ്രിതവും തലയില്‍ പുരട്ടാം.

തേങ്ങാപാല്‍

തേങ്ങാപാല്‍

തേങ്ങാപാല്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് മുടി കൊഴിഞ്ഞു പോകുന്നത് തടഞ്ഞു നിര്‍ത്തും.

നെല്ലിക്ക

നെല്ലിക്ക

കൂടിയ തോതില്‍ ആന്റിയോക്‌സിഡന്റും ആന്റി ബാക്ടീരിയയും അടങ്ങിയതാണ് നെല്ലിക്ക. ഇത് മുടിക്ക് അത്യുത്തമമാണ്. ഉണങ്ങിയ നെല്ലിക്ക വേവിച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. രണ്ട് നന്നായി യോജിപ്പിച്ചതിനുശേഷം മുടിയില്‍ പുരട്ടാം. അടുത്ത ദിവസം രാവിലെ ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം. നിങ്ങളുടെ മുടി ആരോഗ്യമുള്ളതാക്കാം.

വേപ്പില

വേപ്പില

വേപ്പില മുടിക്ക് മികച്ച ആയുര്‍വ്വേദമാണ്. ഇതിന്റെ ഗുണങ്ങള്‍ പലതാണ്. ആരോഗ്യവും സൗന്ദര്യവും തരുന്നു. വേപ്പിലയിട്ട് ചൂടാക്കിയ വെള്ളം ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് മുടിയില്‍ ഒലിവ് ഓയില്‍ തേക്കുന്നത് നല്ലതാണ്. മുടി കട്ടിയുള്ളതാക്കാന്‍ കഴിവുള്ളതാണ് ഒലിവ് ഓയില്‍. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുടിയില്‍ ഒലിവ് ഓയില്‍ പുരട്ടുക. അടുത്ത ദിവസം രാവിലെ കഴുകി കളയുന്നതും ഉത്തമമാണ്. ഒലിവ് ഓയിലും തേനും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടി കുളിക്കുന്നതും മുടിക്ക് നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ തേച്ച് കുളിക്കുന്നതും പെട്ടെന്ന് മുടി വളരാന്‍ സഹായിക്കുന്നതാണ്. പ്രകൃതിദത്തമായി നിങ്ങളുടെ മുടിയെ സംരക്ഷിക്കൂ. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി തലയില്‍ മസാജ് ചെയ്യുന്നതാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.

ഉലുവ

ഉലുവ

ഉലുവ മികച്ച ഒരു കേശസംരക്ഷണോപാധിയാണ്. മുടി കൊഴിച്ചലിന് അത്യുത്തമ പരിഹാര മാര്‍ഗമാണിത്. രണ്ടോ മൂന്നോ ടീസ്പൂണ്‍ ഉലവ പേസ്റ്റ് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകികളയാം.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് നിങ്ങളുടെ തലയിലെ താരനും എണ്ണമയവും ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ സഹായിക്കും. ഓറഞ്ച് തൊലി കുഴമ്പു രൂപത്തിലാക്കി ഹെയര്‍ പാക്കായി ഉപയോഗിക്കാം. മറ്റൊരു മാര്‍ഗം ഓറഞ്ച് ജ്യൂസും ആപ്പിള്‍ ജ്യൂസും ചേര്‍ത്ത മിശ്രിതം തലയില്‍ പുരട്ടാം. ആഴ്ചയില്‍ ഒരുതവണ ചെയ്യുക.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

മുടിയുടെ ആരോഗ്യത്തിന് മികച്ച വഴിയാണ് കറ്റാര്‍ വാഴ. കറ്റാര്‍ വഴയുടെ പശ മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനുശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകികളയാം.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ എന്ന ഒരുതരം പഴവും ഏത്തപ്പഴവും കൊണ്ട് പേസ്റ്റ് ആക്കാം. ഇത് മുടിയുടെ കട്ടി കൂട്ടാന്‍ സഹായിക്കും. അരമണിക്കൂര്‍ വെച്ചതിനുശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളയാം.

English summary

some home remedies for thicker and longer hair

These natural remedies do not have any side effects and can be easily done at home.
Story first published: Tuesday, February 24, 2015, 13:27 [IST]
X
Desktop Bottom Promotion