For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കഴിച്ചാല്‍ മുടി കൊഴിയും

By Sruthi K M
|

നിങ്ങളുടെ മുടി നന്നായി കൊഴിയുന്നുണ്ടോ? നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ശരിയല്ലാത്തതുകൊണ്ടാണ് മുടി കൊഴിയുന്നത്. പ്ലീസ് നിങ്ങള്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഡയറ്റ് പോസിറ്റീവാകണം. ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കില്‍ ഇത്തരം മുടി കൊഴിച്ചലും നിങ്ങള്‍ക്ക് ഉണ്ടാകില്ല.

ആവണക്കെണ്ണ നിങ്ങളുടെ മുടിക്ക്..?

ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ മുടി വളരാന്‍ സഹായിക്കും. അതേസമയം മറ്റ് ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ മുടി കൊഴിച്ചലിനും കാരണമായേക്കാം. വൈറ്റമിന്‍, മിനറല്‍സ്, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് മുടി വളരാന്‍ ആവശ്യം. പ്രോട്ടീന്‍ കുറയുന്നത് മുടി കേടാകാന്‍ ഇടയാക്കും. മുടി കൊഴിച്ചല്‍ തടയാന്‍ നിങ്ങള്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടിയിരിക്കുന്നതെന്ന് അറിയാം.

കാര്‍ബോഹൈഡ്രേറ്റ്‌സ്

കാര്‍ബോഹൈഡ്രേറ്റ്‌സ്

കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിര്‍ത്തണം. കേക്ക്, ബിസ്‌കറ്റ്, മധുരപലഹാരങ്ങള്‍ എന്നിവയൊക്കെ ഉദാഹരമാണ്. ഇതില്‍ ഫൈബര്‍ ഒട്ടും ഇല്ല. പഞ്ചസാര സ്‌ട്രെസ്സ് കൂട്ടാന്‍ കാരണമാക്കുമെന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ മുടി കൊഴിച്ചലിന് കാരണമാകാം. ഫൈബര്‍ അടങ്ങിയ ബീന്‍സ്, ഏത്തപ്പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് ശരീരത്തിന് കരുത്ത് നല്‍കുന്നു. രക്തപ്രവാഹം നല്ല രീതിയിലാക്കുന്നു.

വറുത്ത ആഹാരം

വറുത്ത ആഹാരം

കൊഴുപ്പ് കൂടുതല്‍ അടങ്ങിയ വറുത്ത ആഹാരങ്ങള്‍ കഴിക്കുന്നതും മുടി കൊഴിച്ചലിന് കാരണമാകും. ഓയില്‍ ചേര്‍ത്തുണ്ടാകുന്ന പലഹാരങ്ങളും ആഹാരങ്ങളും അമിതമായി കഴിക്കാതിരിക്കുക.

പഞ്ചസാര കുറഞ്ഞ ഭക്ഷണം

പഞ്ചസാര കുറഞ്ഞ ഭക്ഷണം

കൃത്രിമ മധുര പലഹാരങ്ങള്‍ കഴിക്കുന്നതും നല്ലതല്ല. ഇത് മുടി കൊഴിച്ചലിനും ആര്‍ത്രൈറ്റീസ്, പൊണ്ണത്തടി, വിഷാദം, ലൈംഗിക പ്രശ്‌നം എന്നിവയ്‌ക്കൊക്കെ കാരണമാക്കും.

ലഹരി കലര്‍ന്ന ഭക്ഷണങ്ങള്‍

ലഹരി കലര്‍ന്ന ഭക്ഷണങ്ങള്‍

ഒരു ഭക്ഷണത്തോട് ചിലര്‍ക്ക് പ്രത്യേക ഇഷ്ടം ഉണ്ടാകും. വീണ്ടും വീണ്ടും അത് കഴിക്കണമെന്ന് തോന്നും. ഒരു തരം ലഹരി പോലെയായിരിക്കും. ഇത്തരം കൃത്രിമ നിറം അടങ്ങിയ ഭക്ഷണങ്ങളും, പ്രൊസസ്ഡ് ഭക്ഷണങ്ങളും, കെമിക്കല്‍ അടങ്ങിയ ഭക്ഷണങ്ങളും, സള്‍ഫൈറ്റ് അടങ്ങിയവയും ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടികൊഴിച്ചലിന് കാരണമാക്കുന്നുണ്ട്.

പോഷകമില്ലാത്തവ

പോഷകമില്ലാത്തവ

ഒരു ഗുണവും ഇല്ലാത്ത ഭക്ഷണം കഴിച്ചതിനെ കൊണ്ട് ഒരു ഗുണവും ഉണ്ടാകുന്നില്ല. ഇത് നിങ്ങളുടെ ശരീരത്തെ വന്‍തോതില്‍ കേട് വരുത്തുകയും ഇതുമൂലം മടി കൊഴിയാനും കാരണമാകാം.

മദ്യം

മദ്യം

മദ്യം അമിതമായി കഴിക്കുന്നവര്‍ക്കും മുടി കൊഴിച്ചല്‍ ഉണ്ടാകാം. മദ്യം അമിതമായി ശരീരത്തിലെത്തുന്നത് ശരീരത്തിലെ സിങ്ക് ഇല്ലാതാക്കാം.

കഫീന്‍

കഫീന്‍

കഫീന്‍ അടങ്ങിയ ചായയും മുടിക്ക് നല്ലതല്ല. അമിതമായി ചായ കുടിക്കുന്നത് സ്‌ട്രെസ്സിന്റെ അളവ് കൂട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ചായപ്പൊടി തലയോട്ടില്‍ തേക്കുന്നത് മുടി വളരാന്‍ സഹായിക്കും.

പ്രോട്ടീന്‍ ഡയറ്റ്

പ്രോട്ടീന്‍ ഡയറ്റ്

മികച്ച രീതിയിലുള്ള പ്രോട്ടീന്‍ ഡയറ്റാണ് നിങ്ങള്‍ക്ക് ആവശ്യം. കാത്സ്യം, ഫഌയിഡ് തുടങ്ങി മറ്റ് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഇത് തലയോട്ടിലെ വേരുകളെ ദൃഢമാക്കുന്നു. മുടി വളരാനും സഹായിക്കും.

ഇരുമ്പിന്റെ കുറവ്

ഇരുമ്പിന്റെ കുറവ്

ഇരുമ്പിന്റെ കുറവ് അനീമിയയ്ക്ക് കാരണമാകാം. ഇത് തളര്‍ച്ച, ക്ഷീണം, ത്വക്ക് രോഗത്തിനും കാരണമാകുന്നു. ഇതമൂലം തലവേദനയും ഉണ്ടാകാം. ഇത്തരം കഠിനമായ തലവേദന മുടി കൊഴിച്ചലിന് കാരണമായേക്കാം.

മുടി വളരാന്‍ ചില ടിപ്‌സ്

മുടി വളരാന്‍ ചില ടിപ്‌സ്

മുടി ഇടയ്ക്കിടെ ചീകുന്നത് ഒഴിവാക്കുക. ഇത് മുടി പൊട്ടാനും വളര്‍ച്ച തടസ്സപ്പെടാനും കാരണമാക്കാം.

മുടി വളരാന്‍ ചില ടിപ്‌സ്

മുടി വളരാന്‍ ചില ടിപ്‌സ്

ഒരു ദിവസം എട്ട് മണിക്കൂര്‍ മാത്രം ഉറങ്ങുക. ഇതും മുടി വളരാന്‍ സഹായിക്കും.

മുടി വളരാന്‍ ചില ടിപ്‌സ്

മുടി വളരാന്‍ ചില ടിപ്‌സ്

ധാരാളം വെള്ളം കുടിക്കണം. നിങ്ങളുടെ ഡയറ്റ് ശരീരത്തില്‍ ശരീയായ രീതിയില്‍ നടക്കണമെങ്കില്‍ വെള്ളം ആവശ്യമാണ്. ഇതിനനുസരിച്ചായിരിക്കും മുടിയുടെ വളര്‍ച്ചയും.

മുടി വളരാന്‍ ചില ടിപ്‌സ്

മുടി വളരാന്‍ ചില ടിപ്‌സ്

മദ്യം, പുകവലി, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കുക.

മുടി വളരാന്‍ ചില ടിപ്‌സ്

മുടി വളരാന്‍ ചില ടിപ്‌സ്

പാല്‍, കുരുമുളക്, ചെറുനാരങ്ങ എന്നിവ തലയോട്ടില്‍ ഇടയ്ക്ക് തേക്കാവുന്നതാണ്.

മുടി വളരാന്‍ ചില ടിപ്‌സ്

മുടി വളരാന്‍ ചില ടിപ്‌സ്

വേവിച്ച പച്ചക്കറികള്‍, സാലഡ് എന്നിവ എന്നും കഴിക്കുക.

മുടി വളരാന്‍ ചില ടിപ്‌സ്

മുടി വളരാന്‍ ചില ടിപ്‌സ്

യോഗകളും ചെറിയ വ്യായാമങ്ങളും ചെയ്യുക. ഇതും മുടി വളരാന്‍ സഹായിക്കും.

English summary

While certain foods help you grow your hair

Let’s look at the kind of foods you may avoid for your hair health.
X
Desktop Bottom Promotion