For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മന:പ്പൂര്‍വ്വം മുടി കളയല്ലേ....

|

നമ്മുടെ അശ്രദ്ധ കാരണം മുടി പോയാല്‍ എന്താണു ചെയ്യുക. നേരെ മറിച്ച് മുടികൊഴിച്ചില്‍ വരുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ മുടി കൊഴിച്ചില്‍ വരാനുള്ള കാരണം നാം തന്നെ സൃഷ്ടിക്കുമ്പോഴോ? മുടിയുടെ വളര്‍ച്ചയ്ക്ക് 16 വഴികള്‍

നമ്മുടെ അശ്രദ്ധ കാരണം മുടി പോവുന്നതിന് നാം ആരെയാണ് കുറ്റം പറയുക. ഹെയര്‍ ഫിക്‌സിഗും മറ്റുമായി ധാരാളം പേര്‍ ആദി പിടിച്ചു നടക്കുന്നുണ്ട്.

താരന്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍

എന്നാല്‍ നമുക്ക് പ്രകൃതി ദത്തമായി കിട്ടിയ മുടി സംരക്ഷിക്കാന്‍ എന്തുകൊണ്ട് അല്‍പം ശ്രദ്ധിച്ചു കൂടാ. നമ്മുടെ അശ്രദ്ധ കാരണമുള്ള മുടി കൊഴിച്ചിലിന് പരിഹാരം എന്തെന്ന് നോക്കാംമുടി കൊഴിഞ്ഞുപോകാതെ സൂക്ഷിക്കൂ..

കുളികഴിഞ്ഞ ഉടന്‍ ചീപ്പ് വെയ്ക്കണ്ട

കുളികഴിഞ്ഞ ഉടന്‍ ചീപ്പ് വെയ്ക്കണ്ട

കുളി കഴിഞ്ഞ ഉടന്‍ ചീപ്പെടുത്ത് മുടി ചീകുകയാണ് പലരും ചെയ്യുന്നത്. മുടി ഉണങ്ങാന്‍ ആരും കാത്തു നില്‍ക്കാറില്ല. ഇതുതന്നെയാണ് മുടി കൊഴിയാനുള്ള പ്രധാന കാരണം.

തോര്‍ത്തല്‍ പതുക്കെ

തോര്‍ത്തല്‍ പതുക്കെ

കുളി കഴിഞ്ഞ് മുടി തോര്‍ത്തുന്നത് പതുക്കെ തോര്‍ത്തുക. വളരെ അമര്‍ത്തി തോര്‍ത്തുന്നത് മുടി പൊട്ടിപ്പോകാന്‍ കാരണമാകും.

ചീപ്പിലും ശ്രദ്ധിക്കാം

ചീപ്പിലും ശ്രദ്ധിക്കാം

ഇടവിട്ട പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കുക. ഇത് മുടിയെ ഇടതൂര്‍ന്നതാക്കാന്‍ സഹായിക്കും.

 വൃത്തി പ്രധാനം

വൃത്തി പ്രധാനം

ചീപ്പില്‍ അഴുക്കും ചെളിയും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ അഴുക്കിന്റെ കാര്യത്തില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍ നിര്‍ത്താം.

എണ്ണ തേക്കല്‍ പ്രധാനം

എണ്ണ തേക്കല്‍ പ്രധാനം

ദിവസവും പറ്റിയില്ലെങ്കിലും ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും മുടിയില്‍ എണ്ണ തേയ്ക്കണം. ഇത് തലയ്ക്ക് കുളിര്‍മ്മ നല്‍കും.

ഷാംമ്പൂ തിരഞ്ഞെടുക്കല്‍ ശ്രദ്ധിച്ച്

ഷാംമ്പൂ തിരഞ്ഞെടുക്കല്‍ ശ്രദ്ധിച്ച്

വീര്യം കുറഞ്ഞ ഷാംമ്പൂ തിരഞ്ഞെടുക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

ഭക്ഷണം പ്രധാനം

ഭക്ഷണം പ്രധാനം

ഫാസ്റ്റ് ഫുഡിന്റെ ഈ കാലത്ത് കൃത്യമായ ഭക്ഷണ രീതി ഇല്ലെങ്കില്‍ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രോട്ടീനുകള്‍, വൈറ്റമിന്‍സ് എന്നിവ അടങ്ങിയ ഭക്ഷണം മുടി കൊഴിച്ചില്‍ തടയും.

English summary

Small tips to avoid your hair loss

Hair loss is women is far more common than one would think. In fact one in every four women experience genetic hair loss.
Story first published: Thursday, July 23, 2015, 14:45 [IST]
X
Desktop Bottom Promotion