For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിക്ക് വില്ലനായി രോഗങ്ങള്‍

|

തിളക്കമുള്ള മുടി ഏത് സ്ത്രീയുടേയും സ്വപ്‌നമാണ്. എന്നാല്‍ എല്ലാവരുടേയും മുടി ഒരു പോലെയാവില്ല. ആരോഗ്യമുള്ള വ്യക്തിക്കു മാത്രമേ ആരോഗ്യമുള്ള മുടിയുണ്ടാവൂ.

വേണം, മുടിക്ക് കൂടുതല്‍ ശ്രദ്ധ

മുടി സംരക്ഷണത്തിന് നാം എത്ര സമയം വേണമെങ്കിലും ചിലവഴിക്കും. എന്നാല്‍ മുടിയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ച് എത്ര പേര്‍ ബോധവാന്‍മാരായിരിക്കും? ശരീരത്തിലെ മറ്റേതൊരു അവയവത്തേയും പോലെ മുടിയേയും നിരവധി രോഗങ്ങളാണ് കാത്തിരിക്കുന്നത്.മുടികൊഴിച്ചിലിന് ഭക്ഷണത്തിലൂടെ പരിഹാരം

അവ ഏതൊക്കെയെന്ന് പലര്‍ക്കും അറിവുള്ളതല്ല. പല പേരുകളും നാം കേട്ടിട്ടു പോലുമുണ്ടാവില്ല.

 ട്രൈക്കോ ഷൈസിസ്

ട്രൈക്കോ ഷൈസിസ്

മുടിയില്‍ ചെറിയ പൊട്ടലുകള്‍ ഉണ്ടാവുന്നതാണ് രോഗം. ഇതിനു കാരണമാകട്ടെ മുടിയിലെ സള്‍ഫറിന്റെ അംശം കുറയുന്നതും.

ട്രൈക്കോറെക്‌സിസ് ഇന്‍വാജിനേറ്റ

ട്രൈക്കോറെക്‌സിസ് ഇന്‍വാജിനേറ്റ

പറയാന്‍ കുറച്ചു കഷ്ടമുള്ള പേരാണെങ്കിലും ബാംബൂ ഹെയര്‍ എന്ന ഓമനപ്പേരിലാണ് ഇവന്‍ അറിയപ്പെടുന്നത്. മുടിയുടെ ഇടയ്ക്ക് കായ പോലെ കാണപ്പെടുന്നതാണ് ബാംബു ഹെയര്‍.

 പൈലി ടോര്‍ട്ടി

പൈലി ടോര്‍ട്ടി

ഇതും മുടിയുടെ അസുഖത്തിന്റെ പേരാണ്. നമ്മള്‍ കാറ്റത്തൊന്നും അല്ലെങ്കിലും മുടി കെട്ടുപിണയുകയും പിന്നീട് പൊട്ടിപ്പോവുകയും ചെയ്യുന്ന അവസ്ഥയായിരിക്കും ഇത്.

മോണിലെത്രിക്‌സ്

മോണിലെത്രിക്‌സ്

ഈ പേരു കേട്ടാല്‍ ഒരു സിനിമാ നടിയുടെ പേരു പോലെയുണ്ടെങ്കിലും ആളത്ര പാവമൊന്നുമല്ല. ജനിതകമായി മുടിക്കുണ്ടാകുന്ന പ്രശ്‌നമാണ് ഈ പേരിലറിയപ്പെടുന്നത്.

ട്രൈക്കോറെക്‌സിസ് നൊഡോസാ

ട്രൈക്കോറെക്‌സിസ് നൊഡോസാ

പലരും പറഞ്ഞു നാം കേട്ടിട്ടുണ്ട്. മുടി അധികം നേരം ടവ്വല്‍ കൊണ്ട് ശക്തമായി തോര്‍ത്തരുതെന്ന്. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയുടെ അറ്റത്ത് വെളുത്ത കായ് പോലെ ഉണ്ടാവും. ഇതിനെയാണ് ട്രൈക്കോറെക്‌സിസ് നൊഡോസാ എന്നു പറയുന്നത്.

ട്രൈക്കോറ്റോളിസ്

ട്രൈക്കോറ്റോളിസ്

ഇത് സാധാരണ കാണുന്ന രോഗമാണ്. അതായത് മുടിയുടെ അറ്റം പിളര്‍ന്നു പോകുന്ന രോഗം. മുടിയെ തീരെ ശ്രദ്ധിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്.

 പ്ലൈക്കാ ന്യൂറോപതിക്ക

പ്ലൈക്കാ ന്യൂറോപതിക്ക

ഇതു പക്ഷേ മാനസിക രോഗികളിലാണ് കൂടുതലായി കണ്ടു വരുന്നത്. മുടി ചുരുണ്ട് വളഞ്ഞ് അവിടവിടെ കട്ടപിടിക്കുകയും ജടപിടിക്കുകയും ചെയ്യുന്ന അവസ്ഥ.

English summary

New Hair Diseases

Sometimes hair loss does not need treatment. Because so many things can cause hair loss.
Story first published: Thursday, July 23, 2015, 18:20 [IST]
X
Desktop Bottom Promotion