For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളിതോല്‍ കൊണ്ട് ഹെയര്‍ ഡൈ

By Super
|

രാസവസ്തുക്കളും അമോണിയയും അടങ്ങിയ ദ്രാവക രൂപത്തിലുള്ള ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് തലയോട്ടിക്കും തലമുടിയുടെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. പവര്‍ ബേസ്ഡ് ഹെയര്‍ ഡൈകളില്‍ പോലും കണ്ണിനും കാഴ്ചയ്ക്കും ദോഷകരമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി വേഗത്തില്‍ മുടി നഷ്ടമാകുകയും ചെയ്യും.

ഹെന്ന അടിസ്ഥാനമാക്കിയ ഹെയര്‍ ഡൈ മുടിയുടെ കരുത്ത് കുറയ്ക്കുകയും നിറം വേഗത്തില്‍ നഷ്ടമാവുകയും ചെയ്യും. വെളുത്തുള്ളിയുടെ പുറം തൊലി ഉപയോഗിച്ച് സ്വഭാവികരീതിയില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഹെയര്‍ ഡൈ തയ്യാറാക്കാം.

പ്രകൃതിദത്ത ആയുര്‍വേദ ഹെയര്‍ ഡൈ തയ്യാറാക്കാനുള്ള ചേരുവകള്‍ :

വെളുത്തുള്ളി, ഒലിവ് ഓയില്‍, കോട്ടണ്‍ തുണി.

Garlic Peel

തയ്യാറാക്കുന്ന വിധം :

1. കുറെ വെളുത്തുള്ളിയുടെ പുറം തൊലി എടുക്കുക. ഇവ ചാരമാക്കുമ്പോള്‍ കുറച്ച് മാത്രമേ കാണുകയുള്ളൂ എന്നതിനാലാണ് കൂടുതല്‍ എടുക്കുന്നത്.

2. ഒരു പാനിലിട്ട് വെളുത്തുള്ളിത്തൊലി കറുത്ത നിറം ആകുന്നത് വരെ ചൂടാക്കുക.

3. കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് നല്ല പൊടിയായി അരിച്ചെടുക്കുക.

4. ഇതിലേക്ക് ഒലിവ് ഓയില്‍ ചേര്‍ത്ത് ഹെയര്‍ ഡൈ പേസ്റ്റ് പോലെ നന്നായി മിക്സ് ചെയ്യുക.

5. ഒരു ഗ്ലാസ്സ് പാത്രത്തില്‍ ഇരുട്ടുള്ള സ്ഥലത്ത് ഇത് 7 ദിവസം സൂക്ഷിക്കുക(ഫ്രിഡ്ജില്‍ വെയ്ക്കുക).

6. ഏഴ് ദിവസത്തിന് ശേഷം സാധാരണ ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഇത് തലമുടിയില്‍ തേയ്ക്കാം. വൈകുന്നേരം ഇത് തലയില്‍ പുരട്ടുന്നതാണ് നല്ലത്. കാരണം പിറ്റേന്ന് കുളിക്കുന്നത് വരെ ഇത് തലമുടിയിലുണ്ടാവും.

7. കൂടുതല്‍ മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് തല കഴുകാതിരിക്കുക.

ഈ ഹെയര്‍ കളര്‍ തലമുടിക്ക് സ്വഭാവികമായ നിറം നല്കുകയും കൂടുതല്‍ കാലയളവില്‍ നിലനില്‍ക്കുകയും ചെയ്യും. ഒലിവ് ഓയില്‍ മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്. ബയോട്ടിന്‍, അയണ്‍, അയഡിന്‍, പ്രോട്ടീന്‍ സപ്ലിമെന്‍റുകള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് തലമുടിക്ക് സ്വഭാവികമായ നിറവും ആരോഗ്യവും നല്കും.

English summary

Natural And Ayurvedic Hair Dye Using Garlic

We can prepare natural hair dye using garlic peel. Read more to know about,
X
Desktop Bottom Promotion