For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയെക്കുറിച്ചുള്ള 14 കെട്ടുക്കഥകള്‍..

By Sruthi K M
|

നിങ്ങളുടെ മുത്തശ്ശിമാരും അമ്മമാരും പറയുന്ന ഐതിഹ്യങ്ങളും ചില ടിപ്‌സുകളും നിങ്ങള്‍ വിശ്വസിക്കാറുണ്ടോ..? അല്ലെങ്കില്‍ അതൊക്കെ കേട്ട് നിങ്ങള്‍ മടുത്തോ..? അത്തരം ടിപ്‌സുകളൊന്നും നിങ്ങള്‍ സ്വീകരിക്കാറില്ലേ..? എന്നാല്‍ അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും തള്ളികളയാനാവില്ല. ചില സത്യങ്ങളും അതില്‍ ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങളുടെ മുത്തശ്ശി പറഞ്ഞുതന്ന ചില സൗന്ദര്യ ടിപ്‌സുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകും.

അതില്‍ നിങ്ങളുടെ നല്ല മുടിക്ക് വേണ്ടി എന്താണ് പറഞ്ഞു തന്നത്. പൂര്‍വ്വികര്‍ പ്രകൃതിദത്തമായി ഉപയോഗിച്ചിരുന്നത് എന്തായിരുന്നു. നിങ്ങളുടെ മുടി സംരക്ഷിക്കാന്‍ ചില ഐതിഹ്യങ്ങള്‍ അറിഞ്ഞിരിക്കുക. ഇതൊക്കെ നിങ്ങളുടെ കാര്‍കൂന്തലിന് ഭംഗി നല്‍കും. എന്നാല്‍ ചില കെട്ടുക്കഥകള്‍ നിങ്ങള്‍ വിശ്വസിച്ചിരിക്കുകയാണോ? എന്നാല്‍ അതൊക്കെ വെറും കാല്പനിക കഥകള്‍ മാത്രമാണ്..എന്താണ് മുടിയെക്കുറിച്ചുള്ള ശരിയായ ഐതിഹ്യങ്ങള്‍ എന്നു നോക്കാം.

മുടിയുടെ വെട്ടുന്നത്

മുടിയുടെ വെട്ടുന്നത്

മുടി ഇടയ്ക്കിടെ മുറിച്ചു കൊണ്ടിരുന്നാല്‍ മുടി വളരും എന്നാണോ നിങ്ങളുടെ വിശ്വാസം. എന്നാല്‍ അത് വെറും കെട്ടുക്കഥ മാത്രമാണ്. മുടി വളരുന്നത് തലയോട്ടില്‍ നിന്നാണ്. മുടിയുടെ അറ്റം മുറിച്ചതു കൊണ്ട് ഒന്നും സംഭവിക്കുന്നില്ല.

ഷാമ്പു ഉപയോഗിക്കുന്നത്

ഷാമ്പു ഉപയോഗിക്കുന്നത്

എന്നും ഷാമ്പു ഉപയോഗിക്കരുത്, മുടി കൊഴിഞ്ഞു പോകും എന്നാണോ നിങ്ങള്‍ വിശ്വസിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ അതും തെറ്റാണ്. നിങ്ങള്‍ എന്നും ഓരേ ഷാമ്പു തന്നെ ഉപയോഗിക്കുകയാണെങ്കില്‍ ഒരു കുഴപ്പവും ഉണ്ടാകില്ല.

ഷാമ്പു കൂടുതല്‍ ഉപയോഗിക്കുന്നത്

ഷാമ്പു കൂടുതല്‍ ഉപയോഗിക്കുന്നത്

നിങ്ങളോട് ബ്യൂട്ടീഷന്‍ ഷാമ്പു ഇടയ്ക്കിടെ ഉപയോഗിച്ചാല്‍ മുടിക്ക് നല്ലതാണെന്ന് പറയാറുണ്ടോ. എന്നാല്‍ അത് നല്ലതല്ല. മുടിക്ക് അമിതമായി ഷാമ്പു ഉപയോഗിക്കുന്നത് മുടി കൊഴിയാന്‍ കാരണമാകും.

മുടിക്ക് സൂര്യപ്രകാശം തട്ടണമോ?

മുടിക്ക് സൂര്യപ്രകാശം തട്ടണമോ?

മുടിക്ക് ചെറുതായി സൂര്യ രശ്മികള്‍ തട്ടുന്നതാണ് നല്ലതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ. എന്നാല്‍ അത് തെറ്റാണ്. സൂര്യപ്രകാശം മുടിക്ക് കേടുവരുത്തും.

ചീപ്പ് കൊണ്ടു മുടി ചീകുന്നത്

ചീപ്പ് കൊണ്ടു മുടി ചീകുന്നത്

ചീപ്പ് കൊണ്ടു മുടി ചീകികൊണ്ടിരിക്കുന്നത് മുടി വളരാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. എന്നാല്‍ അത് ശുദ്ധമണ്ടത്തരമാണ്. മുടിയെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങള്‍.

മൃഗങ്ങളുടെ പ്രോട്ടീന്‍ മുടിക്ക് നല്ലതാണോ?

മൃഗങ്ങളുടെ പ്രോട്ടീന്‍ മുടിക്ക് നല്ലതാണോ?

മൃഗങ്ങളുടെ പ്രോട്ടീന്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഒന്നും തരില്ല. മറിച്ച് പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവ മുടി വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്.

മുടി നരയ്ക്കുന്നത് ട്രെസ് കൊണ്ടാണോ?

മുടി നരയ്ക്കുന്നത് ട്രെസ് കൊണ്ടാണോ?

നിങ്ങളുടെ മുടി നരക്കുന്നുണ്ടോ? കൂടുതല്‍ സ്‌ട്രെസ് ഉള്ളതുകൊണ്ടാണ് മുടി നരക്കുന്നത് എന്നാണോ വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ ഇതും വെറും കെട്ടുക്കഥ മാത്രമാണ്.

ചുരണ്ടമുടിക്ക് ഹെയര്‍ കണ്ടീഷണര്‍ നല്ലതാണോ?

ചുരണ്ടമുടിക്ക് ഹെയര്‍ കണ്ടീഷണര്‍ നല്ലതാണോ?

ചുരണ്ട മുടിയുടെ പരിചരണത്തിനും നല്ലതാക്കി നിര്‍ത്താനും ഹെയര്‍ കണ്ടീഷണര്‍ നല്ല ഉപാധിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നാല്‍ അത് തെറ്റാണ്. ബിയര്‍, ഒലിവ് ഓയില്‍, മയോണിസ് തുടങ്ങിയവയൊക്കെ മുടിയില്‍ തേച്ചാല്‍ നല്ലതാണെന്നാണോ പറഞ്ഞുതന്നിരിക്കുന്നത്. അതൊക്കെ നിങ്ങലുടെ മുടിയെ എണ്ണമയമുള്ളതാക്കി തീര്‍ക്കും.

നരച്ച മുടി പറിച്ചെടുക്കുന്നത് നല്ലതാണോ?

നരച്ച മുടി പറിച്ചെടുക്കുന്നത് നല്ലതാണോ?

നരച്ച മുടി പറിച്ചെടുത്താല്‍ പുതിയ മുടി വരുമെന്നാണോ വിശ്വസിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അത് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യും. പുതിയ മുടി ഇതുമൂലം വരില്ല.

കൃത്രിമ മുടി സംരക്ഷണ വസ്തുക്കള്‍

കൃത്രിമ മുടി സംരക്ഷണ വസ്തുക്കള്‍

വിപണിയില്‍ നിന്നും വാങ്ങുന്ന കെമിക്കല്‍ അടങ്ങിയ മുടി സംരക്ഷണ വസ്തുക്കള്‍ നിങ്ങളുടെ മുടിക്ക് നല്ലതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. എന്നാല്‍ മുടിയെ കേടുവരുത്താന്‍ ഇതുമതി. വൈറ്റമിന്‍ ഡി, അയേണ്‍, സിങ്ക്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാമ് നല്ലത്.

വരണ്ട തലയോടാണോ താരന്‍ ഉണ്ടാക്കുന്നത്

വരണ്ട തലയോടാണോ താരന്‍ ഉണ്ടാക്കുന്നത്

തലയോട് വരണ്ടതാകുമ്പോഴാണ് താരന്‍ ഉണ്ടാകുന്നതെന്ന തെറ്റിദ്ധാരണയാണ് മിക്കവര്‍ക്കും. ഇത്തരം മണ്ടത്തരങ്ങള്‍ ഇനിയെങ്കിലും വിശ്വസിക്കാതിരിക്കുക. ഫംഗസ് ബാധയാണ് താരന്‍ ഉണ്ടാക്കുന്നത്.

ഓയില്‍ ഹെയറിന് ഓയില്‍ നല്ലതാണോ?

ഓയില്‍ ഹെയറിന് ഓയില്‍ നല്ലതാണോ?

എണ്ണമയമുള്ള മുടിക്ക് എണ്ണ തേക്കുന്നത് നല്ലതല്ലെന്നാണോ കരുതുന്നത്. എന്നാല്‍ അത് അത്ര പ്രശ്‌നമല്ല.

തൊപ്പി ഉപയോഗിച്ചാല്‍ മുടി കൊഴിയുമോ?

തൊപ്പി ഉപയോഗിച്ചാല്‍ മുടി കൊഴിയുമോ?

തൊപ്പിയും മുടി കൊഴിച്ചലും തമ്മില്‍ യാതൊരു ബന്ധവുമില്ല. തൊപ്പിയോ ഹെല്‍മെറ്റോ വച്ചാല്‍ മുടി കൊഴിഞ്ഞുപൊ കും എന്നും വിശ്വസിക്കരുത്. ഇത് പാരമ്പര്യമായോ അല്ലെങ്കില്‍ എന്തെങ്കിലും കുറവുകൊണ്ടോ ഉണ്ടാകുന്നതാണ്.

മുടി ഉണങ്ങാന്‍ ടവല്‍ കെട്ടുന്നത്

മുടി ഉണങ്ങാന്‍ ടവല്‍ കെട്ടുന്നത്

ഷാമ്പു ഉപയോഗിച്ച് മുടി കഴുകി കളഞ്ഞാല്‍ അത് ഉണങ്ങാന്‍ ടവല്‍ കെട്ടിവെക്കണമെന്നാണോ പറയുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ മുടി പൊട്ടിപോകാന്‍ ഇടവരുത്തുകയേയുള്ളൂ. മുടി തനിയെ ഉണങ്ങാന്‍ അനുവദിക്കുക.

English summary

fourteen myths about hair you should not believe

Read on to find about some really absurd hair myths which you can chuck out from your mind and also explain others about their actuality.
Story first published: Wednesday, March 4, 2015, 17:04 [IST]
X
Desktop Bottom Promotion