For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങ ജ്യൂസ് ആരോഗ്യകരമായ തലയോട്ടിന്..

By Sruthi K M
|

നിങ്ങളുടെ തലയോട് ആരോഗ്യകരമായി ഇരുന്നാല്‍ മാത്രമേ നല്ല മുടിയുണ്ടാകൂ. അതുകൊണ്ട് ആദ്യം തലയോടിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ചെറുനാരങ്ങ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാം. മുടിയില്‍ ചെറുനാരങ്ങ പല തരത്തിലും ഉപയോഗിക്കാം. എന്നാല്‍ ചെറുനാരങ്ങയുടെ ജ്യൂസ് കൊണ്ട് മുടിയെ എങ്ങനെയൊക്കെ സംരക്ഷിക്കാം എന്ന് നിങ്ങള്‍ക്കറിയോ..? ചെറുനാരങ്ങ ജ്യൂസ് ഉപയോഗിച്ച് പല ചേരുവകളും ഉണ്ടാക്കാം. ഇത് നിങ്ങളുടെ മുടിവളര്‍ച്ചയ്ക്കും മുടിയുടെ പ്രശ്‌നത്തിനും പരിഹാരം തരും.

ചെറുനാരങ്ങ ജ്യൂസ് മുടിയില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നു നോക്കാം..നിങ്ങളുടെ തലയോട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകാന്‍ കഴിവുള്ളതാണ് ചെറുനാരങ്ങ ജ്യൂസ്. നിങ്ങളുടെ തലയോട് കേടായി കിടക്കുന്നതുകൊണ്ടാണ് മുടി പൊട്ടി പോകുന്നതും, താരനുണ്ടാകുന്നതുമൊക്കെ. ചെറുനാരങ്ങ ജ്യൂസ് ഇതിന് പരിഹാരം തരും. ആരോഗ്യകരമായ തലോട്ടിനും അതുവഴി നല്ല മുടിക്കും എന്തൊക്കെ ചെയ്യാം എന്നു നോക്കാം...

വെള്ളവും ചെറുനാരങ്ങ ജ്യൂസും

വെള്ളവും ചെറുനാരങ്ങ ജ്യൂസും

ചെറുനാരങ്ങ ജ്യൂസ് മുടിയില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കളയാന്‍ അത്യുത്തമമാണ്. തലയോട്ടിലെ എണ്ണമയത്തെ നീക്കം ചെയ്യാന്‍ ചെറുനാരങ്ങ ജ്യൂസിന് കഴിയും. ചെറുനാരങ്ങ ജ്യൂസ് തലയോട്ടില്‍ നന്നായി പുരട്ടുക പിന്നീട് ഷാമ്പൂ വച്ച് കഴുകി കളയാം.

മുട്ടയുടെ മഞ്ഞയും ചെറുനാരങ്ങ ജ്യൂസും

മുട്ടയുടെ മഞ്ഞയും ചെറുനാരങ്ങ ജ്യൂസും

മുട്ടയുടെ മഞ്ഞയില്‍ ചെറുനാരങ്ങ ജ്യൂസ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് മുടിക്ക് നല്ല തിളക്കം നല്‍കും. മുടിയിലെ എണ്ണമയത്തെ നീക്കം ചെയ്യും.

ചെറുനാരങ്ങ കഷ്ണം

ചെറുനാരങ്ങ കഷ്ണം

തലയോട്ടിലെ താരന് ഉത്തമ പരിഹാരമാണ് ചെറുനാരങ്ങ. ചെറുനാരങ്ങ ചെറുതായി കഷ്ണങ്ങളാക്കി തലയോട്ടില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനുശേഷം കഴുകി കളയാം.

തേയിലയും ചെറുനാരങ്ങ ജ്യൂസ്

തേയിലയും ചെറുനാരങ്ങ ജ്യൂസ്

തേയിലയിട്ട് ചെറുനാരങ്ങ ജ്യൂസ് ഉണ്ടാക്കാം. ഇതും താരന്‍ കളയാന്‍ സഹായിക്കും. നിങ്ങളുടെ മുടി തിളക്കമുളതാക്കിവെക്കും.

കറ്റാര്‍ വാഴയും ചെറുനാരങ്ങ ജ്യൂസും

കറ്റാര്‍ വാഴയും ചെറുനാരങ്ങ ജ്യൂസും

എണ്ണമയമുള്ള മുടിക്ക് ഈ പ്രകൃതിദത്തമായ മാര്‍ഗം തിരഞ്ഞെടുക്കാം. ഷാമ്പൂവില്‍ കറ്റാവാഴയുടെ പശയും ചെറുനാരങ്ങ ജ്യൂസും ചേര്‍ക്കാം. ഇത് തലയോട്ടില്‍ പുതിയ മുടി വരാനും വൃത്തിയാക്കിവെക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും ചെറുനാരങ്ങ ജ്യൂസും

വെളിച്ചെണ്ണയും ചെറുനാരങ്ങ ജ്യൂസും

നിങ്ങള്‍ കിടക്കാന്‍ പോകുന്നതിനുമുന്‍പ് ചെറുനാരങ്ങ ജ്യൂസും വെളിച്ചെണ്ണയും കൂട്ടിയോജിപ്പിച്ച മിശ്രിതം തലയില്‍ തേച്ചു പിടിപ്പിക്കുക. പിറ്റേന്ന് രാവിലെ നല്ല ഫലം നിങ്ങള്‍ക്ക് കാണാം.

ഏത്തപ്പഴവും ചെറുനാരങ്ങ ജ്യൂസും

ഏത്തപ്പഴവും ചെറുനാരങ്ങ ജ്യൂസും

വരണ്ട തലയോട്ടിനും, ചൊറിച്ചലിനും ഉത്തമ പരിഹാരമാര്‍ഗമാണിത്. ഏത്തപ്പഴവും ചെറുനാരങ്ങ ജ്യൂസും യോജിപ്പിച്ച് തലയില്‍ തേക്കുക.

ഒലിവ് ഓയിലും ചെറുനാരങ്ങ ജ്യൂസും

ഒലിവ് ഓയിലും ചെറുനാരങ്ങ ജ്യൂസും

തലയോട്ടിലുണ്ടാകുന്ന എല്ലാ പ്രശ്‌നത്തിനും പരിഹാരം നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. ചെറുനാരങ്ങ ജ്യൂസില്‍ ഒളിവ് ഓയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക.

മേനേസും ചെറുനാരങ്ങ ജ്യൂസും

മേനേസും ചെറുനാരങ്ങ ജ്യൂസും

മുട്ട, കടുക്, വെളുത്തുള്ളി തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മേനേസ് എന്ന ഒരു തരം സോസും ചെറുനാരങ്ങ ജ്യൂസും കൊണ്ട് മുടിയെ സംരക്ഷിക്കാം. ഇത് ആരോഗ്യകരമായ തലയോട് നിലനിര്‍ത്തുന്നു.

ചെറുനാരങ്ങ ജ്യൂസും ഗ്ലിസറിനും

ചെറുനാരങ്ങ ജ്യൂസും ഗ്ലിസറിനും

തലയോട്ടിലെ അഴുക്കിനെ കഴുകി കളയാന്‍ അത്യുത്തമമാണ് ഗ്ലിസറിന്‍. ഇത് താരന്‍ കളയാനും സഹായിക്കും. ഇവ രണ്ടും ചേര്‍ത്ത് തലയില്‍ പുരട്ടുക.

English summary

ten lemon juice recipes for good healthy hair

The following are a few of the recipes of lemon juice for hair.
Story first published: Saturday, February 28, 2015, 15:17 [IST]
X
Desktop Bottom Promotion