For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേശസംരക്ഷണം ഒലിവ് ഓയില്‍ വഴി

By Super
|

അടുക്കള സാധനങ്ങള്‍ കേശസംരക്ഷണത്തിന് ഉപയോഗിക്കുന്നതിന് ഏറെ സാധ്യതകളാണുള്ളത്. ആപ്പിള്‍ സിഡര്‍ വിനഗര്‍ മുടിയുടെ തിളക്കത്തിനും, തേനും, മയോണൈസും, അവൊക്കാഡോയും കണ്ടീഷനിങ്ങിനും തുടങ്ങി ഇവയ്ക്ക് ഏറെ സാധ്യതകളുണ്ട്.

നൂറ്റാണ്ടുകളായി ഒലിവ് ഓയില്‍ കേശസംരക്ഷണത്തിന് ഉപയോഗിച്ച് വരുന്നു. ഒലിവ് ഓയില്‍ മുടിക്ക് തിളക്കവും, മൃദുത്വവും, വളര്‍ച്ചയും നല്കും. ഒലിയിക് ആസിഡ്, പാല്‍മാറ്റിക് ആസിഡ്, സ്ക്വാലീന്‍ എന്നീ അടിസ്ഥാന ഘടകങ്ങളാ​ണ് ഇതിന് സഹായിക്കുന്നത്.

മുടിക്ക് മൃദുലത നല്കാന്‍ കഴിയുന്ന ഇമോലിയെന്‍റ്സ് എന്ന ഘടകങ്ങളാണിവ. യഥാര്‍ത്ഥത്തില്‍ നിരവധി ഷാംപൂകള്‍, കണ്ടീഷണറുകള്‍, പോമേഡുകള്‍ തുടങ്ങിയവ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഇമോലിയെന്‍റ്സ് അടങ്ങിയവയാണ്.

olive oil

എന്താണ് ഇമോലിയെന്‍റ്സ്? - മൃദുത്വവും, നനവും നല്കാന്‍ സഹായിക്കുന്ന ലൂബ്രിക്കന്‍റാണ് ഇവ. ഒലിവ് ഓയിലില്‍ ഒലിയിക് ആസിഡ്, പാല്‍മാറ്റിക് ആസിഡ്, സ്ക്വാലീന്‍ എന്നീ ഇമോലിയന്‍റ്സ് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. കണ്ടീഷണറുകളിലും, ഷാംപൂകളിലും, പോമേഡ്സിലും ലാബില്‍ നിര്‍മ്മിക്കപ്പെട്ട കൃത്രിമ ഇമോലിയന്‍റ്സ് അടങ്ങിയിരിക്കുന്നു.

കേശസംരക്ഷണത്തിന് ഒലിവ് ഓയില്‍ സഹായിക്കും എന്നതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയമായ തെളിവുകള്‍ വളരെ കുറവാണ്. ചില ഓയിലുകളില്‍, പ്രത്യേകിച്ച് വെളിച്ചെണ്ണയില്‍ നടത്തിയ പഠനങ്ങളനുസരിച്ച് അവയ്ക്ക് വലിയ മോയ്സചറൈസിങ്ങ് ഗുണങ്ങളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.

ഒലിവ് ഓയില്‍ മുടിയിഴകളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും നനവ് നല്കുകയും ചെയ്ത് മുടിയിഴകള്‍ക്ക് കരുത്തും മൃദുത്വവും നല്കും. മുടിയിഴകളുടെ പുറത്ത് ഒലിവ് ഓയില്‍ പുരളുന്നതിനാലാണ് മുടിക്ക് തിളക്കം ലഭിക്കുന്നത്. ഒലിവ് ഓയില്‍ ഒരു കണ്ടീഷണറായി ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

1. അളവ് - ഇതുവരെ നിങ്ങള്‍ ഒലിവ് ഓയില്‍ ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആദ്യ തവണ ആദ്യ തവണ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ഉപയോഗിക്കുക.

ഉപയോഗിക്കുന്ന വിധം - മുടിയില്‍ തേക്കുന്നതിന് എളുപ്പം കിട്ടാനായി ഒലിവ് ഓയില്‍ ചൂടാക്കുക. അകന്ന പല്ലുള്ള ചീപ്പ് ഉപയോഗിച്ച് എണ്ണ തേക്കുന്നതിന് മുമ്പായി ചീകണം. ഇത് പിന്നീട് തലമുടി ക്രമീകരിക്കുന്നതിന് എളുപ്പമാക്കും.

എത്രത്തോളം ഒലിവ് ഓയില്‍ ഉപയോഗിക്കണം എന്നത് എത്രത്തോളം നനവ് ലഭിക്കണം എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. മുടികളുടെ അഗ്രഭാഗത്ത് മാത്രമാണെങ്കില്‍ ഒരു ടേബിള്‍ സ്പൂണ്‍ മതിയാവും. തല മുഴുവന്‍ തേക്കുകയാണെങ്കില്‍ കാല്‍ കപ്പ് വേണ്ടി വരും.

2. മസാജ് - ഏതാനും മിനുട്ട് സമയത്തേക്ക് മുടി നന്നായി മസാജ് ചെയ്യുക. തലയോട്ടി ഉണങ്ങിയാണെങ്കില്‍ തലയോട്ടിയും മസാജ് ചെയ്യാം. ഫലപ്രദമായ കണ്ടീഷനിങ്ങിന് ഓയില്‍ തേച്ച് പതിനഞ്ച് മിനുട്ടോ അതില്‍ കൂടുതല്‍ സമയമോ ഒരു ഷവര്‍ ക്യാപ്പ് ഉപയോഗിച്ച് മൂടുക.

3. കഴുകല്‍ - നന്നായി ഷാംപൂ തേച്ച് ഉണക്കുക. നിങ്ങള്‍ എണ്ണ തേച്ചതിന്‍റെ അളവ് അനുസരിച്ച് രണ്ട് തവണ വരെ ഷാംപൂ ഉപയോഗിക്കേണ്ടി വരും.

ഒലിവ് ഓയില്‍ ഉപയോഗിച്ച് മുടി കണ്ടീഷന്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ല. മുടിക്ക് ഏറെ വരള്‍ച്ചയുണ്ടെങ്കില്‍ മാത്രം ദിവസവും ഉപയോഗിച്ചാല്‍ മതി. അല്ലെങ്കില്‍ മികച്ച ഫലത്തിന് ആഴ്ചയില്‍ ഒരു തവണയോ അതില്‍ കുറവോ ഉപയോഗിക്കുക.

English summary

How To Use OLIVE OIL FOR HAIR CARE

Here are some tricks to use olive oil for hair care,
X
Desktop Bottom Promotion